മാര്‍ച്ച് 26ന് ആരംഭിക്കുന്ന ഐപിഎല്ലില്‍ 29നാണ് രാജസ്ഥാന്‍റെ ആദ്യ മത്സരം. സണ്‍റൈസേഴ്സ് ആണ് എതിരാളികള്‍. കഴിഞ്ഞ സീസണില്‍ മലയാളി താരം സഞ്ജു സാംസണിന്‍റെ നേതൃത്വിത്തിലിറങ്ങിയ രാജസ്ഥാന്‍ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
മുംബൈ: ഐപിഎല്ലില്‍(IPL 2022) ആരാകും ഇത്തവണ രാജസ്ഥാന്‍ റോയല്‍സിനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. ആരായാലും ഒരറ്റത്ത് താനുണ്ടാകുമെന്ന് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍(Yuzvendra Chahal) പ്രഖ്യാപിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സിന്‍റെ(Rajasthan Royals) ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്താണ് ചാഹല്‍ ഇത്തവണ ജോസ് ബട്‌ലര്‍ക്കൊപ്പം(Jos Buttler) താന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുമെന്ന് ട്വീറ്റു ചെയ്തത്. മണിക്കൂറുകള്‍ക്കം ട്വീറ്റ് വൈറലായി. പതിനായിരക്കണക്കിന് പേരാണ് ചാഹലിന്‍റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്ത്.
10000 Retweets and He will open with uncle 🤣😍 pic.twitter.com/2gjr1GxdWK
— Rajasthan Royals (@rajasthanroyals)എന്തായാലും ഐപിഎല്ലിനായി രാജസ്ഥാന്‍ ടീം ക്യാംപിലെത്തിയ ജോസ് ബട്‌ല്‍ ആദ്യം നോക്കിയത് രാജസ്ഥാന്‍ അക്കൗണ്ടില്‍ നിന്ന് ചാഹല്‍ ചെയ്ത ട്വീറ്റായിരുന്നു. ട്വീറ്റ് കണ്ട് അവിശ്വസനീയതയോടെ ബട്‌ലര്‍ തലകുലുക്കുന്ന വീഡിയോ രാജസ്ഥാന്‍ പങ്കുവെച്ചു. മാര്‍ച്ച് 26ന് ആരംഭിക്കുന്ന ഐപിഎല്ലില്‍ 29നാണ് രാജസ്ഥാന്‍റെ ആദ്യ മത്സരം. സണ്‍റൈസേഴ്സ് ആണ് എതിരാളികള്‍. കഴിഞ്ഞ സീസണില്‍ മലയാളി താരം സഞ്ജു സാംസണിന്‍റെ നേതൃത്വിത്തിലിറങ്ങിയ രാജസ്ഥാന്‍ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
Jos bhai is here and his reaction is GOLD! 😂💗 | pic.twitter.com/zUsR6tTPtS
— Rajasthan Royals (@rajasthanroyals)
undefined
രാജസ്ഥാന്‍റെ പുതിയ 'ക്യാപ്റ്റന്‍' ചാഹലിന് മറുപടിയുമായി സഞ്ജു സാംസണ്‍
എന്നാല്‍ ഇത്തവണ ടീം അടിമുടി ഉടച്ചുവാര്‍ത്താണ് രാജസ്ഥാന്‍റെ വരവ്.ഈ സീസണില്‍ സഞ്ജുവിനെയും ജോസ് ബട്‌ലറെയും യശസ്വി ജയ്‌സ്വാളിനെയും രാജസ്ഥാന്‍ നിലനിര്‍ത്തിയിരുന്നു. ഇത്തവണ താരലേലത്തില്‍ 6.5 കോടി രൂപ നല്‍കിയാണ് രാജസ്ഥാന്‍ ബാംഗ്ലൂരില്‍ നിന്ന് ചാഹലിനെ സ്വന്തമാക്കിയത്. അഞ്ച് കോടി രൂപക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ ആര്‍ അശ്വിനെയും രാജസ്ഥാന്‍ ടീമിലെടുത്തിരുന്നു.
ഐപിഎല്ലില്‍ അശ്വിന്‍-ചാഹല്‍ സഖ്യം ഇത്തവണ രാജസ്ഥാന് മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 31കാരനായ ചാഹലിന് 114 ഐപിഎല്‍ മത്സങ്ങളില്‍ നിന്ന് 139 വിക്കറ്റും 35കാരനായ അശ്വിന് 145 ഐപിഎല്‍ വിക്കറ്റുമുണ്ട്. ഇരുവര്‍ക്കും പുറമെ പേസര്‍ പ്രസിദ്ധ് കൃഷ്ണ(10 കോടി), ട്രെന്‍റ് ബോള്‍ട്ട്(10 കോടി), ഷെമ്രോണ്‍ ഹെറ്റ്‌മെയര്‍(8.50 കോടി), ദേവ്‌ദത്ത് പടിക്കല്‍(7.75 കോടി), നേഥന്‍ കോള്‍ട്ടര്‍നൈല്‍(2 കോടി), നവദീപ് സെയ്നി(2.6 കോടി), ജെയിംസ് നീഷാം(1.5 കോടി), റാസി വാന്‍ഡര്‍ ഡസ്സന്‍(1 കോടി) എന്നിവരെയും രാജസ്ഥാന്‍ സ്വന്തമാക്കിയിരുന്നു.