IPL 2022: റബാഡയെപ്പോലും ഉപദേശിക്കുന്ന അവന്‍ ചില്ലറക്കാരനല്ല; ഇന്ത്യന്‍ പേസറെക്കുറിച്ച് ഹര്‍ഭജന്‍

By Gopalakrishnan C  |  First Published May 22, 2022, 12:53 PM IST

എന്നാല്‍ സ്ലോഗ് ഓവറുകളില്‍ യോര്‍ക്കറുകളിലൂടെ ബാറ്റിംഗ് നിരയുടെ താളം തെറ്റിക്കാനുളള കഴിവാണ് അര്‍ഷദീപിനെ വേറിട്ടു നിര്‍ത്തുന്നതെന്ന് ഹര്‍ഭജന്‍ പറയുന്നു. അധികം വൈകാതെ അര്‍ഷദീപ് ഇന്ത്യക്കായി കളിക്കുമെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.


മുംബൈ: ഐപിഎല്‍(IPL 2022) പ്ലേ ഓഫിലേക്ക് എത്തുമ്പോള്‍ ആരാധക മനസില്‍ ഇടം നേടിയ ഒട്ടേറെ യുവാതരങ്ങളുണ്ട്. ബാറ്റിംഗില്‍ അഭിഷേക് ശര്‍മയും തിലക് വര്‍മയും രാഹുല്‍ ത്രിപാഠിയും നിതീഷ് റാണയും, ബൗളിംഗില്‍ ഉമ്രാന്‍ മാലിക്കും ടി നടരാജനും മൊഹ്സിന്‍ ഖാനും കുല്‍ദീപ് സെന്നും മുകേഷ് ചൗധരിയുമെല്ലാം അടങ്ങുന്ന ആ നിര നീണ്ടതാണ്.

എന്നാല്‍ ഇത്തവണ ഐപിഎല്ലില്‍ നിര്‍ണായക ഘട്ടത്തില്‍ മികവ് പുറത്തെടുത്ത മറ്റൊരു താരത്തിന്‍റെ പേരുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ഹര്‍ഭജന്‍ സിംഗ്(Harbhajan Singh). പഞ്ചാബ് കിംഗ്സിന്‍റെ പേസറായ അര്‍ഷദീപ് സിംഗാണ്(Arshdeep Singh) ആ യുവതാരം. കണക്കുകളില്‍ സീസണിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ അര്‍ഷദീപ് മുന്‍പന്തിയിലില്ല. 13 മത്സരങ്ങളില്‍ 7.82 ഇക്കോണമിയില്‍ 13 വിക്കറ്റ് മാത്രമാണ് അര്‍ഷദീപ് നേടിയത്.

Latest Videos

undefined

റിഷഭ് പന്തിന്‍റെ പിഴവിന് വലിയ വില കൊടുത്ത് ഡല്‍ഹി,നഷ്ടമായത് പ്ലേ ഓഫ് ബര്‍ത്ത്

എന്നാല്‍ സ്ലോഗ് ഓവറുകളില്‍ യോര്‍ക്കറുകളിലൂടെ ബാറ്റിംഗ് നിരയുടെ താളം തെറ്റിക്കാനുളള കഴിവാണ് അര്‍ഷദീപിനെ വേറിട്ടു നിര്‍ത്തുന്നതെന്ന് ഹര്‍ഭജന്‍ പറയുന്നു. അധികം വൈകാതെ അര്‍ഷദീപ് ഇന്ത്യക്കായി കളിക്കുമെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.

ഭയരഹിതനായ ബൗളറാണ് അര്‍ഷദീപ്. സമ്മര്‍ദ്ദഘട്ടങ്ങളില്‍ പലരും കളി കൈവിടുമ്പോള്‍ മികവിലേക്ക് ഉയരുന്ന താരമാണ് അവന്‍. സമ്മര്‍ദ്ദത്തിന് അടിപ്പെടാതെ പന്തെറിയാനാവുമെന്ന് അവന്‍ പലവട്ടം തെളിയിച്ചിട്ടുണ്ട്. ചില നിര്‍ണായക മത്സരങ്ങളില്‍ ലോകോത്തര ബൗളറായ കാഗിസോ റബാഡ റണ്‍സ് വഴങ്ങിയപ്പോള്‍ റബാഡക്ക് പോലും ഉപദേശം കൊടുത്തത് അര്‍ഷദീപായിരുന്നു.

സീനിയര്‍ താരങ്ങള്‍ക്ക് പോലും ഉപദേശം കൊടുക്കാനുള്ള ആത്മവിശ്വാസം അവനുണ്ട്. ഉത്തരവാദിത്തങ്ങളില്‍ നിന്ന് അവനൊരിക്കലും ഒളിച്ചോടുന്നില്ല. സ്ലോഗ് ഓവറുകളില്‍ കൃത്യമായി യോര്‍ക്കറുകള്‍ എറിയാന്‍ അവനാവുന്നുണ്ട്. അവന്‍റെയത്രയും പ്രതിഭയുള്ള ഒരു ഇടം കൈയന്‍ പേസര്‍ ഇന്ത്യക്കായി കളിക്കണം എന്നാണ് ഞാന്‍ കരുതുന്നത്-സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ടോക് ഷോയില്‍ ഹര്‍ഭജന്‍ പറഞ്ഞു.

ജയിച്ചത് മുംബൈ; എന്നിട്ടും ആഘോഷിച്ച് മതിവരാതെ കോലിയും ഡൂപ്ലെസിയും മാക്സ്‌വെല്ലും

ഐപിഎല്ലില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ പ‍ഞ്ചാബ് കിംഗ്സ് സീസണിലെ അവസാന ലീഗ് മത്സരത്തില്‍ ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടു. ഹൈദരാബാദും നേരത്തെ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമുകളാണ് പ്ലേ ഓഫിന് യോഗ്യത നേടിയത്.

click me!