IPL 2022 : ധോണിക്ക് കീഴില്‍ ചെന്നൈ ഇന്ന് ഹൈദരാബാദിനെതിരെ; നിലവിലെ ചാംപ്യന്മാര്‍ക്ക് നിര്‍ണായകം, സാധ്യതാ ഇലവന്‍

By Web Team  |  First Published May 1, 2022, 1:53 PM IST

മുന്‍നിര ബാറ്റര്‍മാരുടെ മോശം ഫോമാണ് ചെന്നൈയെ അലട്ടുന്ന പ്രധാന പ്രശ്‌നം. റിതുരാജ് ഗെയ്കവാദ്, മൊയീന്‍ അലി, റോബിന്‍ ഉത്തപ്പ, രവീന്ദ്ര ജഡേജ എന്നിവര്‍ക്കൊന്നും വലിയ സംഭാവനകള്‍ നല്‍കാന്‍ സാധിക്കുന്നില്ല.


പൂനെ: ഐപിഎല്ലില്‍ (IPL 2022) ഇന്നത്തെ രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. എം എസ് ധോണി (MS Dhoni) ചെന്നൈയുടെ നായകസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നുവെന്നുള്ളതാണ് ഇന്നത്തെ മത്സരത്തിന്റെ സവിശേഷത. കഴിഞ്ഞ ദിവസം രവീന്ദ്ര ജഡേജ (Ravindra Jadeja) നായകസ്ഥാനം ഒഴിയുകാണെന്ന് അറിയിച്ചിരുന്നു. സീസണ്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ജഡേജ ധോണിയില്‍ നിന്ന് നായകസ്ഥാനം ഏറ്റെടുത്തിരുന്നത്. 

ടീമിന്റെ വിശാലതാല്‍പര്യം പരിഗണിച്ച് രവീന്ദ്ര ജഡേജ ക്യാപ്റ്റന്‍ സ്ഥാനം ധോണിക്ക് തിരികെ നല്‍കിയെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അറിയിച്ചു. നിലവിലെ ചാംപ്യന്‍മാര്‍ എട്ട് കളിയില്‍ ആറിലും തോറ്റു. കളിക്കാരനെന്ന നിലയിലും ജഡേജ നിരാശപ്പെടുത്തി.എട്ട് കളിയില്‍ 112 റണ്‍സും അഞ്ചു വിക്കറ്റും മാത്രമാണ് ജഡേജയുടെ സന്പാദ്യം. ഇനിയുള്ള എല്ലാ കളിയും ജയിച്ചാലേ ചെന്നൈയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ കഴിയൂ.

Latest Videos

undefined

മുന്‍നിര ബാറ്റര്‍മാരുടെ മോശം ഫോമാണ് ചെന്നൈയെ അലട്ടുന്ന പ്രധാന പ്രശ്‌നം. റിതുരാജ് ഗെയ്കവാദ്, മൊയീന്‍ അലി, റോബിന്‍ ഉത്തപ്പ, രവീന്ദ്ര ജഡേജ എന്നിവര്‍ക്കൊന്നും വലിയ സംഭാവനകള്‍ നല്‍കാന്‍ സാധിക്കുന്നില്ല. അമ്പാട്ടി റായുഡു, ശിവം ദുബെ എന്നിവരാവട്ടെ സ്ഥിരത കാണിക്കുന്നുമില്ല. ദീപക് ചാഹര്‍ പരിക്കേറ്റ് പിന്മാറിയതോടെ ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റും ശോകം.  

മറുവശത്ത് ഹൈദാരാബാദിന്റെ പ്രധാന പ്രശ്‌നം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ ഫോമാണ്. മികച്ച തുടക്കം നല്‍കാന്‍ പലപ്പോഴും വില്യംസണ് സാധിക്കുന്നില്ല. ക്യാപ്റ്റന്‍സി ഒന്നുകൊണ്ട് മാത്രമാണ് വില്യംസണ്‍ ടീമില്‍ പിടിച്ചുനില്‍ക്കുന്നത്. അഭിഷേക് ശര്‍മ,  രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം എന്നിവരുടെ ഫോമിലാണ് ടീമിന്റെ പ്രതീക്ഷ. ഭുവനേശ്വര്‍ കുമര്‍, ടി നടരാജന്‍, ഉമ്രാന്‍ മാലിക് എന്നിവരുടെ പേസ് കരുത്തും ഹൈദരബാദിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. സാധ്യതാ ഇലവന്‍ നോക്കാം...

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റോബിന്‍ ഉത്തപ്പ, റിതുരാജ് ഗെയ്കവാദ്, മൊയീന്‍ അലി, അമ്പാട്ടി റായുഡു, ശിവം ദുബെ, രവീന്ദ്ര ജഡേജ, എം എസ് ധോണി, ഡ്വെയ്ന്‍ പ്രിട്ടോറ്യൂസ്, ഡ്വെയ്ന്‍ ബ്രാവോ, മുകേഷ് ചൗധരി, മഹീഷ് തീക്ഷണ.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് : കെയ്ന്‍ വില്യംസണ്‍, അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, ശശാങ്ക് സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, മാര്‍കോ ജാന്‍സന്‍, ഉമ്രാന്‍ മാലിക്.

click me!