ഒക്ടോബര്‍ - നവംബര്‍ മാസങ്ങളിലായി ഇന്ത്യയിലാണ് ലോകകപ്പ് നടക്കുന്നത്. മധ്യനിരയില്‍ ഇന്ത്യൻ ടീമിന് കരുത്ത് പകരാൻ സഞ്ജുവിന് സാധിക്കുമെന്നാണ് പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
ഗുവാഹത്തി: ഐപിഎല്ലില്‍ രണ്ടാം ജയം ലക്ഷ്യമിട്ടാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഇറങ്ങുന്നത്. രാജസ്ഥാന്‍ ആദ്യ കളിയില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ വമ്പന്‍ ജയം നേടിയപ്പോള്‍ രണ്ടാം മത്സരത്തില്‍ പഞ്ചാബിനോട് അഞ്ച് റണ്‍സിന് തോല്‍വി വഴങ്ങിയിരുന്നു. രണ്ട് കളിയിലും സഞ്ജുവായിരുന്നു ടീമിന്റെ ടോപ് സ്‌കോററര്‍. ഇതോടെ വരുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യൻ ടീമില്‍ സഞ്ജുവിന് ഇടം നല്‍കണമെന്നുള്ള സാമൂഹ്യ മാധ്യമങ്ങളിലെ മുറവിളിക്ക് ശക്തി കൂടിയിട്ടുണ്ട്.
ഒക്ടോബര്‍ - നവംബര്‍ മാസങ്ങളിലായി ഇന്ത്യയിലാണ് ലോകകപ്പ് നടക്കുന്നത്. മധ്യനിരയില്‍ ഇന്ത്യൻ ടീമിന് കരുത്ത് പകരാൻ സഞ്ജുവിന് സാധിക്കുമെന്നാണ് പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. 2011ല്‍ മുംബൈയില്‍ കിരീടമുയര്‍ത്തിയ ശേഷം ഇന്ത്യക്ക് ഇതുവരെ ലോകകപ്പില്‍ മുത്തമിടാൻ സാധിച്ചിട്ടില്ല. വീണ്ടുമൊരിക്കല്‍ കൂടി സ്വന്തം നാട്ടില്‍ ടീമിന് കിരീടം നേടാൻ സാധിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
undefined
എന്നാല്‍, ലോകകപ്പിന് മുമ്പ് ടീമിലെ മൂന്ന് സുപ്രധാന താരങ്ങള്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ലോകകപ്പ് കളിക്കില്ലെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞതാണ്. ജസ്പ്രീത് ബുംറെയുടെ കാര്യത്തില്‍ വ്യക്തതയൊന്നും വന്നിട്ടില്ല. ഇതിനിടെയാണ് ശ്രേയ്യസ് അയ്യരിനും പരിക്കേല്‍ക്കുന്നത്. ശസ്ത്രക്രിയക്ക് വിധേയനായ ശേഷം താരത്തിന് ലോകകപ്പില്‍ കളിക്കുനാകുമോ എന്ന കാര്യം സംശയമാണ്. റിഷഭ് പന്തിന്‍റെ അഭാവത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ആരെത്തുമെന്ന ചോദ്യങ്ങളാണ് ഇന്ത്യൻ ടീമിനെ വലയ്ക്കുന്നത്.
സഞ്ജു, ഇഷാൻ കിഷൻ, കെ എല്‍ രാഹുല്‍ എന്നിങ്ങനെ മൂന്ന് പേരുകളാണ് ഈ സ്ഥാനത്തേക്ക് നിലവില്‍ പറഞ്ഞു കേള്‍ക്കുന്നത്. ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിംഗ് ഇതില്‍ കെ എല്‍ രാഹുലിനെയും ഇഷാൻ കിഷനെയുമാണ് പിന്തുണയ്ക്കുന്നത്. ഇവര്‍ രണ്ട് പേര്‍ക്കും ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടം നേടാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് പോണ്ടിംഗ് പറഞ്ഞു.
ഇടുംകൈ ബാറ്റര്‍ എന്ന നിലയില്‍ ഇഷാൻ കിഷനാണ് പോണ്ടിംഗ് കൂടുതല്‍ പരിഗണന നല്‍കുന്നത്. രാഹുല്‍ എന്തായാലും ഇന്ത്യൻ സ്ക്വാഡില്‍ ഉണ്ടാകുമെന്നും പോണ്ടിംഗ് പറഞ്ഞു. എന്നാല്‍, അടുത്ത കാലത്തായി ഇഷാനും രാഹുലും വളരെ മോശം ഫോമിലാണ്. മിന്നുന്ന ഫോമിലാണ് സഞ്ജു മുന്നോട്ട് പോകുന്നത്. ഇന്ന് പോണ്ടിംഗ് പരിശീലനകനായ ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെയാണ് സഞ്ജുവിന്‍റെ രാജസ്ഥാൻ കളിക്കുക.