അണ്ടര്‍ 19 ഏഷ്യാ കപ്പ്: പാകിസ്ഥാന് മുന്നില്‍ ഇന്ത്യ വീണു! നേരിട്ടത് കൂറ്റന്‍ തോല്‍വി, ഗ്രൂപ്പില്‍ തിരിച്ചടി

By Web TeamFirst Published Dec 10, 2023, 7:12 PM IST
Highlights

തുടക്കത്തില്‍ തന്നെ പാകിസ്ഥാന്റെ ഷാമില്‍ ഹുസൈനെ (8) പുറത്താക്കാന്‍ ഇന്ത്യക്കായിരുന്നു. മുരുകന്‍ അഭിഷേകിനായിരുന്നു വിക്കറ്റ്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഷഹ്‌സെയ്ബ് ഖാന്‍ (63) - അവൈസ് സഖ്യം 110 റണ്‍സ് കൂട്ടിചേര്‍ത്തു.

ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തോല്‍വി. ദുബായ്, ഐസിസി അക്കാദമി ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെതതിയ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെടുക്കാനാണ് സാധിച്ചത്. ആര്‍ഷ് സിംഗ് (62), ഉദയ് സഹരണ്‍ (60), സച്ചിന്‍ ദാസ് (58) എന്നിവരാണ് തിളങ്ങിയത്. പാകിസ്ഥാന് വേണ്ടി മുഹമ്മദ് സീഷന്‍ നാല് വിക്കറ്റ് നേടി. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 47 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സെഞ്ചുറി നേടിയ അസന്‍ അവൈസാണ് (105) പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. ഗ്രൂപ്പില്‍ രണ്ടാമതാണിപ്പോള്‍ ഇന്ത്യ. ഒരു ജയവും തോല്‍വിയുമാണ് അക്കൗണ്ടില്‍. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ ഏഴ് വിക്കറ്റിന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. നേപ്പാളാണ് ഗ്രൂപ്പിലെ മറ്റൊരു ടീം.

തുടക്കത്തില്‍ തന്നെ പാകിസ്ഥാന്റെ ഷാമില്‍ ഹുസൈനെ (8) പുറത്താക്കാന്‍ ഇന്ത്യക്കായിരുന്നു. മുരുകന്‍ അഭിഷേകിനായിരുന്നു വിക്കറ്റ്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഷഹ്‌സെയ്ബ് ഖാന്‍ (63) - അവൈസ് സഖ്യം 110 റണ്‍സ് കൂട്ടിചേര്‍ത്തു. ഷഹ്‌സെയ്ബിനെയും മുരുകന്‍ മടക്കിയെങ്കിലും പാകിസ്ഥാന്‍ ശക്തമായ നിലയിലെത്തിയിരുന്നു. പിന്നീട് അവൈസ് - സാദ് ബെയ്ഗ് സഖ്യം നേടിയ 105 റണ്‍സ് പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും പുറത്താവാതെ നിന്നു. 130 പന്തുകള്‍ നേരിട്ട അവൈസ് 10 ബൗണ്ടറികള്‍ നേടി. ബെയ്ഗിന്റെ അക്കൗണ്ടില്‍ എട്ട് ഫോറും ഒരു സിക്‌സുമുണ്ടായിരുന്നു. 

Latest Videos

നേരത്തെ, തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് ഓപ്പണര്‍ അര്‍ഷിന്‍ കുല്‍ക്കര്‍ണിയുടെ (24) വിക്കറ്റ് നഷ്ടമായി.  പിന്നാലെ രുദ്ര പട്ടേലും (1) മടങ്ങി. ഇതോടെ 11.2 ഓവറില്‍ രണ്ടിന് 46 എന്ന നിലയിലായി ഇന്ത്യ. തുടര്‍ന്ന് ആദര്‍ഷ് - ഉദയ് സഖ്യം 93 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 32-ാം ഓവറില്‍ ആദര്‍ഷ് മടങ്ങി. പിന്നീടെത്തിയ മുഷീര്‍ ഖാന്‍ (2), അരവെല്ലി അവിനാഷ് (11) എന്നിവര്‍ക്ക് തിളങ്ങിയതുമില്ല. ഇതോടെ അഞ്ചിന് 158 എന്ന നിലയിലേക്ക് വീണു ഇന്ത്യ. 

പിന്നീട് ഉദയ് - സച്ചിന്‍ ദാസ് സഖ്യം 48 റണ്‍സും ചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ഉദയ് 43-ാം ഓവറില്‍ വീണു. മുരുകന്‍ അഭിഷേക് (4), രാജ് ലിംഭാനി (7) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അവസാന ഓവറില്‍ സച്ചിനും മടങ്ങി. സൗമി പാണ്ഡെ (8), നമന്‍ തിവാരി (2) പുറത്താവാതെ നിന്നു.

സഞ്ജു പറക്കുമോ അതോ കളിക്കുമോ? വിജയ് ഹസാരെ ക്വാര്‍ട്ടറില്‍ കേരളത്തെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടി?

click me!