സൂര്യകുമാര്‍ പൂര്‍ണതൃപ്തനല്ല! ബംഗ്ലാദേശിനെതിരെ വിജയത്തിന് ശേഷം അതൃപ്തി പ്രകടമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍

By Web TeamFirst Published Oct 7, 2024, 11:22 AM IST
Highlights

വിജയിച്ചെങ്കിലും സൂര്യ പൂര്‍ണതൃപ്തനല്ല. ചില കുഴപ്പങ്ങളുണ്ടെന്ന് അദ്ദേഹം തുറന്നുസമ്മതിച്ചു.

ഗ്വാളിയോര്‍: പുതിയ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ കുതിപ്പ് തുടരുകയാണ് ഇന്ത്യ. ശ്രീലങ്കയ്‌ക്കെതിരെ ടി20 പരമ്പര തൂത്തുവാരിയ ശേഷം ബംഗ്ലാദേശിനെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് ജയിക്കാന്‍ സാധിച്ചു. ഗ്വാളിയോറില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. 16 പന്തില്‍ 39 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയുടെ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 29 റണ്‍സ് വീതം നേടിയ സഞ്ജു സാംസണും സൂര്യകുമാര്‍ യാദവും നിര്‍ണായക പ്രകടനം പുറത്തെടുത്തു.

വിജയിച്ചെങ്കിലും സൂര്യ പൂര്‍ണതൃപ്തനല്ല. ചില കുഴപ്പങ്ങളുണ്ടെന്ന് അദ്ദേഹം തുറന്നുസമ്മതിച്ചു. സൂര്യയുടെ വാക്കുകള്‍... ''കഴിവുകളെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. ടീം മീറ്റിംഗുകളില്‍ ഞങ്ങളത് തീരുമാനിച്ചിരുന്നു. അത് വിജയിക്കുകയും ചെയ്തു. പുതിയ പിച്ചില്‍ ഞങ്ങള്‍ ബാറ്റ് ചെയ്യുന്ന രീതി മികച്ചതായിരുന്നു. ആരെ പന്തേല്‍പ്പിക്കണമെന്നുള്ളത് ചിലപ്പോഴൊക്കെ തലവേദനയുണ്ടാക്കാറുണ്ട്. ഓരോ തവണയും നിങ്ങള്‍ക്ക് ഒരു അധിക ഓപ്ഷന്‍ ലഭിക്കുന്നത്. വലിയ കാര്യമാണ്. ഓരോ മത്സരത്തില്‍ നിന്നും എന്തെങ്കിലും പഠിക്കുന്നാന്‍ കഴിയുന്നു. മെച്ചപ്പെടുത്താന്‍ എല്ലായ്പ്പോഴും കുറച്ച് മേഖലകളുണ്ട്. അടുത്ത മത്സരത്തിന് മുമ്പ് ഞങ്ങളത് കൂടിയിരുന്ന് സംസാരിച്ച് ശരിയാക്കും.'' സൂര്യകുമാര്‍ യാദവ് മത്സരത്തിന് ശേഷം പറഞ്ഞു.

Latest Videos

അഭിഷേകിന്റെ പുറത്താകല്‍, സഞ്ജുവാണ് കുറ്റക്കാരന്‍! മലയാളി താരത്തെ റോസ്റ്റ് ചെയ്ത് സോഷ്യല്‍ മീഡീയ -വീഡിയോ

ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. നേരത്തെ, മൂന്ന് വിക്കറ്റ് വീതം നേടിയ വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. 19.5 ഓവറില്‍ അയല്‍ക്കാര്‍ കൂടാരം കയറി. അരങ്ങേറ്റക്കാരന്‍ മായങ്ക് യാദവിന് ഒരു വിക്കറ്റുണ്ട്. 35 റണ്‍സുമായി പുറത്താവാതെ നിന്ന നേടിയ മെഹിദി ഹസന്‍ മിറാസാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശമായിരുന്നു ബംഗ്ലാദേശിന്റെ തടുക്കം. സ്‌കോര്‍ബോര്‍ഡില്‍ 14 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ ലിറ്റണ്‍ ദാസ് (4), പര്‍വേസ് ഹുസൈന്‍ ഇമോന്‍ (8) എന്നിവരുടെ വിക്കറ്റുകള്‍ ബംഗ്ലാദേശിന് നഷ്ടമായി. 

പിന്നീട് നജ്മുല്‍ ഹുസൈന്‍ ഷാന്റോ (27)  തൗഹിദ് ഹൃദോയ് (12) സഖ്യം 26 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഹൃദോയിയെ പുറത്താക്കി വരുണ്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. മഹ്മുദുള്ള (1), ജാക്കര്‍ അലി (8) എന്നിവര്‍ക്ക് തിളങ്ങാനായതുമില്ല. ഇതിനിടെ ഷാന്റോയും മടങ്ങിയതോടെ ബംഗ്ലാദേശ് ആറിന് 75 എന്ന നിലയിലായി. പിന്നീട് റിഷാദ് ഹുസൈന്‍ (11), ടസ്‌കിന്‍ ്അഹമ്മദ് (12) എന്നിവരെ കൂട്ടുപിടിച്ച് മെഹിദി നടത്തിയ പോരാട്ടാണ് സ്‌കോര്‍ 120 കടത്തിയത്.

click me!