അലറിവിളിച്ച് സഞ്ജു, അസ്വസ്ഥനാണ്! ബംഗ്ലാദേശിനെതിരെ വിക്കറ്റ് വലിച്ചെറിഞ്ഞതിന് പിന്നാലെ താരത്തിന് നിരാശ; വീഡിയോ

By Web TeamFirst Published Oct 7, 2024, 8:36 AM IST
Highlights

നേരിട്ട ആദ്യ ഓവറില്‍ തന്നെ രണ്ട് ബൗണ്ടറികള്‍ നേടിയാണ് സഞ്ജു തുടങ്ങിയത്. കളിച്ച ആറ് ബൗണ്ടറികളും കോപ്പി ബുക്ക് ശൈലി ഷോട്ടുകളായിരുന്നു.

ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരെ ആദ്യ ടി20യില്‍ മോശമല്ലാത്ത പ്രകടനായിരുന്നു മലയാളി താരം സഞ്ജു സാംസണിന്റേത്. ഓപ്പണറായി ക്രീസിലെത്തിയ സഞ്ജു 19 പന്തില്‍ നിന്ന് 29 റണ്‍സാണ് അടിച്ചെടുത്തത്. നാല് മനോഹരമായ ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കാന്‍ സഞ്ജുവിന് സാധിച്ചു. ബംഗ്ലാദേശ് മുന്നോട്ടുവച്ച 128 റണ്‍സ് വിജയലക്ഷ്യം 11.5 ഓവറില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. 16 പന്തില്‍ 39 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയുടെ ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

നേരിട്ട ആദ്യ ഓവറില്‍ തന്നെ രണ്ട് ബൗണ്ടറികള്‍ നേടിയാണ് സഞ്ജു തുടങ്ങിയത്. കളിച്ച ആറ് ബൗണ്ടറികളും കോപ്പി ബുക്ക് ശൈലി ഷോട്ടുകളായിരുന്നു. എല്ലാം ഒന്നിനൊന്ന് മെച്ചം. ഒന്നാം വിക്കറ്റില്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം 25 റണ്‍സ് ചേര്‍ത്തു. പിന്നീട് സൂര്യകുമാര്‍ യാദവിനൊപ്പം 40 റണ്‍സും സഞ്ജു ചേര്‍ത്തു. എന്നാല്‍ എട്ടാം ഓവറില്‍ സഞ്ജു മടങ്ങി. മെഹിദി ഹസന്‍ മിറാസിനെതിരെ സിക്‌സടിക്കാനുള്ള ശ്രമത്തിലാണ് സഞ്ജു പുറത്താവുന്നത്. പുറത്താവുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. പുറത്തായ രീതില്‍ സഞ്ജു തൃപ്തനല്ലെന്ന് സഞ്ജുവിന്റെ പ്രതികരണത്തില്‍ നിന്ന് വ്യക്തം. വീഡിയോ കാണാം... 

pic.twitter.com/PHVSSDH5nr

— Drizzyat12Kennyat8 (@45kennyat7PM)

Latest Videos

ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. സഞ്ജു മടങ്ങിയെങ്കിലും നിതീഷ് റെഡ്ഡിയെ (15 പന്തില്‍ 16) കൂട്ടുപിടിച്ച് ഹാര്‍ദിക് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. രണ്ട് സിക്സും അഞ്ച് ഫോറും ഹാര്‍ദിക്കിന്റെ ഇന്നിംഗ്സിലുണ്ടായിരുന്നു. ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റ് വീതം നേടിയ വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് തകര്‍ത്തത്. 19.5 ഓവറില്‍ അരങ്ങേറ്റക്കാര്‍ കൂടാരം കയറി. അരങ്ങേറ്റക്കാരന്‍ മായങ്ക് യാദവിന് ഒരു വിക്കറ്റുണ്ട്. 35 റണ്‍സുമായി പുറത്താവാതെ നിന്ന നേടിയ മെഹിദി ഹസന്‍ മിറാസാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. 

കാണാത്തവര്‍ക്ക് നഷ്ടം! സ്വാഗ്, ആറ്റിറ്റിയൂഡ്... എല്ലാമുള്ള ഹാര്‍ദിക്കിന്റെ നോ ലുക്ക് അപ്പര്‍ കട്ട് -വീഡിയോ

സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശമായിരുന്നു ബംഗ്ലാദേശിന്റെ തടുക്കം. സ്‌കോര്‍ബോര്‍ഡില്‍ 14 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ ലിറ്റണ്‍ ദാസ് (4), പര്‍വേസ് ഹുസൈന്‍ ഇമോന്‍ (8) എന്നിവരുടെ വിക്കറ്റുകള്‍ ബംഗ്ലാദേശിന് നഷ്ടമായി. പിന്നീട് നജ്മുല്‍ ഹുസൈന്‍ ഷാന്റോ (27)  തൗഹിദ് ഹൃദോയ് (12) സഖ്യം 26 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഹൃദോയിയെ പുറത്താക്കി വരുണ്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. മഹ്മുദുള്ള (1), ജാക്കര്‍ അലി (8) എന്നിവര്‍ക്ക് തിളങ്ങാനായതുമില്ല. ഇതിനിടെ ഷാന്റോയും മടങ്ങിയതോടെ ബംഗ്ലാദേശ് ആറിന് 75 എന്ന നിലയിലായി. പിന്നീട് റിഷാദ് ഹുസൈന്‍ (11), ടസ്‌കിന്‍ ്അഹമ്മദ് (12) എന്നിവരെ കൂട്ടുപിടിച്ച് മെഹിദി നടത്തിയ പോരാട്ടാണ് സ്‌കോര്‍ 120 കടത്തിയത്.

click me!