ഇന്ത്യ-ശ്രീലങ്ക ആദ്യ ടി20 ഇന്ന്; ജയത്തോടെ അരങ്ങേറാന്‍ ഗംഭീര്‍, സഞ്ജു കളിച്ചേക്കില്ല! സാധ്യതാ ഇലവന്‍

By Web TeamFirst Published Jul 27, 2024, 11:23 AM IST
Highlights

ഇന്ത്യന്‍ ടീമിന്റെ സാധ്യതാ ഇലവനിലേക്ക് വരുമ്പോള്‍ സഞ്ജു കളിക്കുമോ എന്നുള്ള സംശയാണ്.

കാന്‍ഡി: ഇന്ത്യ - ശ്രീലങ്ക ക്രിക്കറ്റ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. പരിശീലകനായി ഗൗതം ഗംഭീറിന്റേയും സ്ഥിരം ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിന്റേയും അരങ്ങേറ്റ ടൂര്‍ണമെന്റാണിത്. ടീമിലുള്ള മലയാളി താരം സഞ്ജു സാംസണ്‍ ഇലവനില്‍ വരുമോ എന്നതാണ് ആകാംഷ. ചരിത് അസലങ്കയാണ് ശ്രീലങ്കന്‍ ടീമിന്റെ ക്യാപ്റ്റന്‍. മൂന്ന് ട്വന്റി 20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. വൈകീട്ട് ഏഴുമണിക്കാണ് മത്സരം. സിംബാബ്‌വെക്കെതിരായ ടി20 പരമ്പര നേടിയ ടീമിലെ ഭൂരിഭാഗം താരങ്ങളും ടി20 ടീമിലുണ്ട്. അഭിഷേക് ശര്‍മയും റുതുരാജ് ഗെയ്ക്വാദുമാണ് ടി20 ടീമിലിടം നഷ്ടമായവര്‍.

ഇന്ത്യന്‍ ടീമിന്റെ സാധ്യതാ ഇലവനിലേക്ക് വരുമ്പോള്‍ സഞ്ജു കളിക്കുമോ എന്നുള്ള സംശയാണ്. ഓപ്പണിംഗില്‍ യശസ്വി ജയ്സ്വാളും വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും തന്നെയാകും ഇറങ്ങുക. ലോകകപ്പിലേതുപോലെ മൂന്നാം നമ്പറില്‍ ഇന്ത്യക്കായി റിഷഭ് പന്ത് കളിക്കും. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ആകും നാലാം നമ്പറില്‍. ലോകകപ്പില്‍ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയാകും മധ്യനിരയില്‍ പേസ് ഓള്‍ റൗണ്ടറായി കളിക്കുക. ഫിനിഷറുടെ റോളിന് വേണ്ടി സഞ്ജുവിനൊപ്പം റിങ്കു സിംഗും മത്സരിക്കും.

Latest Videos

നല്ല മനസുള്ളവരാണ് പാകിസ്ഥാനികള്‍! ഇന്ത്യയെ പാകിസ്ഥാനിലേക്ക് ക്ഷണിച്ച് ഷൊയ്ബ് മാലിക്ക്

സ്പിന്‍ ഓള്‍ റൗണ്ടര്‍മാരായി അക്സര്‍ പട്ടേലും വാഷിംഗ്ടണ്‍ സുന്ദറും പ്ലേയിംഗ് ഇലവനില്‍ ഇടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിംബാബ്വെക്കെതിരായ ടി20 പരമ്പരയുടെ താരമായിരുന്നു സുന്ദര്‍. സ്പെഷലിസ്റ്റ് സ്പിന്നറായി രവി ബിഷ്ണോയിക്കും പ്ലേയിംഗ് ഇലവനില്‍ ഇടം കിട്ടിയേക്കും. പേസ് നിരയില്‍ ശ്രീലങ്കക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാറുള്ള മുഹമ്മദ് സിറാജും ലോകകപ്പില്‍ തിളങ്ങിയ അര്‍ഷ്ദ്ദീപ് സിംഗും ഇടം നേടും. 

ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, റിങ്കു സിംഗ് / സഞ്ജു സാംസണ്‍, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്,മുഹ്ഹമദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്.

 

tags
click me!