ഒഴിവാക്കിവിട്ടതാ, എന്നിട്ടും കുറ്റി തെറിച്ചു, മുഷ്ഫീഖുര്‍ റഹീമിനെ ക്ലീന്‍ ബൗള്‍ഡാക്കി ജസ്പ്രീത് ബുമ്ര

By Web TeamFirst Published Sep 30, 2024, 10:59 AM IST
Highlights

മൊനിമുൾ ഹഖും മുഷ്ഫീഖുറും ചേര്‍ന്ന് പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും നാലാം ദിനത്തിലെ ആറാം ഓവറില്‍ തന്നെ ബുമ്ര ബ്രേക്ക് ത്രൂ നല്‍കി.

കാണ്‍പൂര്‍: കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റിന്‍റെ നാലാം ദിനം ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് ആദ്യ സെഷനില്‍ രണ്ട് വിക്കറ്റ് നഷ്ടം. 11 റണ്‍സെടുത്ത മുഷ്ഫീഖുര്‍ റഹീമിന്‍റെയും 13 റണ്‍സെടുത്ത ലിറ്റണ്‍ ദാസിന്‍റെയും വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. മുഷ്ഫീഖുറിനെ ജസ്പ്രീത് ബുമ്ര ക്ലിന്‍ ബൗള്‍ഡാക്കിയപ്പോള്‍ ലിറ്റൺ ദാസിനെ സിറാജിന്‍റെ പന്തില്‍ ക്യാപ്റ്റൻ രോഹിത് ശര്‍മ ഒറ്റകൈയില്‍ ചാടിപ്പിടിക്കുകയായിരുന്നു.

മഴ മാറിയതോടെ 107-3 സ്കോറിലാണ് ബംഗ്ലാദേശ് നാലാം ദിനം ക്രീസിലെത്തിയത്. മൊനിമുൾ ഹഖും മുഷ്ഫീഖുറും ചേര്‍ന്ന് പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും നാലാം ദിനത്തിലെ ആറാം ഓവറില്‍ തന്നെ ബുമ്ര ബ്രേക്ക് ത്രൂ നല്‍കി. പിച്ച് ചെയ്തശേഷം അകത്തേക്ക് തിരിഞ്ഞ ഇന്‍സ്വിംഗര്‍ ലീവ് ചെയ്ത മുഷ്ഫീഖുറിന് പിഴച്ചു. പന്ത് മുഷ്പീഖുറിന്‍റെ ബെയില്‍സിളക്കി. പിന്നീട് ക്രീസിലെത്തിയ ലിറ്റണ്‍ ദാസ് ആക്രമിച്ച് കളിക്കാനാണ് തുടക്കത്തില്‍ ശ്രമിച്ചത്. ബുമ്രക്കെതിരെ തുടക്കത്തിലെ മൂന്ന് ബൗണ്ടറി നേടിയ ലിറ്റണ്‍ ദാസ് പ്രതീക്ഷ നല്‍കി. പിന്നാലെ മൊനിമുള്‍ അര്‍ധസെഞ്ചുറിയിലെത്തി. ജഡേജക്കെതിരെ തുടര്‍ച്ചയായി ബൗണ്ടറി നേടി മൊനിമുളും തകര്‍ത്തടിക്കാന്‍ തുടങ്ങിയതിന് പിന്നാലെയാണ് സിറാജിന്‍റെ പന്തില്‍ ലിറ്റണ്‍ ദാസിനെ രോഹിത് ചാടിപ്പിടിച്ചത്. തൊട്ടടുത്ത പന്തില്‍ ഷാക്കിബ് അൽ ഹസന്‍ നല്‍കിയ അര്‍ധാവസരം പക്ഷെ സിറാജിന് കൈപ്പിടിയില്‍ ഒതുക്കാനായില്ല.

JASPRIT JASBIR SINGH BUMRAH.

- The master at the work...!!!! 🐐 pic.twitter.com/nE9hUNHAeJ

— Mufaddal Vohra (@mufaddal_vohra)

Latest Videos

ആദ്യ ദിനം ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ആദ്യദിനം 107-3 എന്ന ഭേദപ്പെട്ട സ്കോറിലാണ് ബംഗ്ലാദേശ് ക്രീസ് വിട്ടത്. ആറ് റണ്‍സുമായി മുഷ്ഫീഖുര്‍ റഹീമും 40 റണ്‍സോടെ മൊനിമുള്‍ ഹഖുമാണ് ക്രീസിലുള്ളത്. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷമാണ് ബംഗ്ലാദേശ് കരകയറിയത്. സാക്കിര്‍ ഹുസൈന്‍ (0), ഷദ്മാന്‍ ഇസ്ലാം (24), ക്യാപ്റ്റൻ നജ്മുല്‍ ഹുസൈന്‍ ഷാന്‍റോ (28) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് ആദ്യ ദിനം നഷ്ടമായത്. ആകാശ് ദീപിനാണ് രണ്ട് വിക്കറ്റുകളും. ആര്‍ അശ്വിന്‍ ഒരു വിക്കറ്റ് വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!