അണ്ടര്‍ 19 ലോകപ്പ് കിരീടപ്പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് നിർണായക ടോസ്, ബാറ്റിംഗ് തെരഞ്ഞെടുത്തു

By Web TeamFirst Published Feb 11, 2024, 1:13 PM IST
Highlights

ഇത് മൂന്നാം തവണയാണ് ഇന്ത്യയും ഓസ്ട്രേലിയയും ഫൈനലില്‍ ഏറ്റുമുട്ടുന്നത്. 2012ല്‍ ഉന്‍മുക്ത് ചന്ദിന്‍റെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യ ഓസീസിനെ വീഴ്ത്തി കിരീടം നേടിയപ്പോള്‍ 2018ല്‍ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിച്ച ഇന്ത്യ മന്‍ജ്യോത് കല്‍റയുടെ നേതൃത്വത്തില്‍ കപ്പുയര്‍ത്തി.

ബനോനി: അണ്ടര്‍ 19 ലോകകപ്പ് കിരീടപ്പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. അണ്ടര്‍ 19 ലോകകപ്പില്‍ ആറാം കിരിടം തേടിയാണ് നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ ഇറങ്ങുന്നത്. ഓസ്ട്രേലിയ ലക്ഷ്യമിടുന്നത് മൂന്നാം കിരീടമാണ്. 2018നുശേഷം ആദ്യമായാണ് ഓസീസ് ഫൈനലിലെത്തുന്നത്.

കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ ഓസ്ട്രേലിയയുടെ സീനിയര്‍ ടീം ഇന്ത്യയെ തകര്‍ത്ത് ആറാം കിരീടം നേടിയിരുന്നു. ഇത്തവണ ഇന്ത്യക്കാണ് ആറാം കിരീടം നേടാനുള്ള അവസരം. സെമിയിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെയും ഓസ്ട്രേലിയ പാകിസ്ഥാനെയും തോൽപിച്ചാണ് ഫൈനലിലെത്തിയത്. തോൽവിയുടെ വക്കിൽ നിന്ന് പൊരുതിക്കയറിയാണ് ഇരുടീമുകളും ഫൈനല്‍ ടിക്കറ്റെടുത്തത്.

Latest Videos

ആദ്യം മരംവെട്ടുകാരൻ, പിന്നെ സെക്യൂരിറ്റി, സ്വപ്നതുല്യമായ ടെസ്റ്റ് അരങ്ങേറ്റം, ഷമർ ജോസഫ് ഒടുവിൽ ഐപിഎല്ലിലും

ഇത് മൂന്നാം തവണയാണ് ഇന്ത്യയും ഓസ്ട്രേലിയയും ഫൈനലില്‍ ഏറ്റുമുട്ടുന്നത്. 2012ല്‍ ഉന്‍മുക്ത് ചന്ദിന്‍റെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യ ഓസീസിനെ വീഴ്ത്തി കിരീടം നേടിയപ്പോള്‍ 2018ല്‍ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിച്ച ഇന്ത്യ മന്‍ജ്യോത് കല്‍റയുടെ നേതൃത്വത്തില്‍ കപ്പുയര്‍ത്തി.

ഓസ്‌ട്രേലിയ അണ്ടർ 19 (പ്ലേയിംഗ് ഇലവൻ): ഹാരി ഡിക്‌സൺ, സാം കോൺസ്റ്റാസ്, ഹഗ് വെയ്‌ബ്‌ജെൻ, ഹർജാസ് സിംഗ്, റയാൻ ഹിക്‌സ്, ഒലിവർ പീക്ക്, റാഫ് മക്മില്ലൻ, ചാർലി ആൻഡേഴ്‌സൺ, ടോം സ്‌ട്രാക്കർ, മഹ്‌ലി ബിയർഡ്‌മാൻ, കാലം വിഡ്‌ലർ.

ഇന്ത്യ അണ്ടർ 19 (പ്ലേയിംഗ് ഇലവൻ): ആദർശ് സിംഗ്, അർഷിൻ കുൽക്കർണി, മുഷീർ ഖാൻ, ഉദയ് സഹാറൻ, പ്രിയാൻഷു മോലിയ, സച്ചിൻ ദാസ്, ആരവേലി അവനീഷ്, മുരുകൻ അഭിഷേക്, രാജ് ലിംബാനി, നമൻ തിവാരി, സൗമി പാണ്ഡെ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!