അഞ്ചില്‍ നാലിലും ജയിച്ചു തോറ്റത് ഒരു തവണ മാത്രം; കാര്യവട്ടം ഇന്ത്യയുടെയും സൂര്യകുമാറിന്‍റെയും ഭാഗ്യവേദി

By Web TeamFirst Published Nov 26, 2023, 10:58 AM IST
Highlights

കാര്യവട്ടത്തെ രണ്ടാം ടി20 2019 ഡിസംബർ എട്ടിന്. ഇന്ത്യക്കെതിരെ വിൻഡീസിന് എട്ട് വിക്കറ്റ് വിജയം. ഇന്ത്യ ഏഴ് വിക്കറ്റിന് നേടിയത് 170 റൺസ്. 30പന്തിൽ 54 റൺസെടുത്ത ശിവം ദുബെ ആയിരുന്നു ടോപ് സ്കോറർ.

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാവുന്ന ആറാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമാണ് ഇന്നത്തേത്. മുൻപ് നടന്ന മൂന്ന് ട്വന്റി 20യിലും രണ്ട് ഏകദിനത്തിലും എന്താണ് സംഭവിച്ചതെന്ന് നോക്കാം.

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയായത് 2017 നവംബർ ഏഴിന്. മഴ കളിച്ച മത്സരത്തിൽ ഇന്ത്യയുടെ ജയം ആറ് റൺസിന്. കനത്ത മഴയിൽ എട്ടോവർ വീതമാക്കിയ മത്സരത്തിൽ ഇന്ത്യ അഞ്ച് വിക്കറ്റിന് 67 റൺസെടുത്തു. രോഹിത്തും ധവാനും ഒറ്റയക്കത്തിൽ പുറത്തായപ്പോൾ 17 റൺസെടുത്ത മനീഷ് പാണ്ഡേയായിരുന്നു ടോപ് സ്കോറർ. മറുപടി ബാറ്റിംഗിൽ ന്യൂസിലൻഡിന്‍റെ പോരാട്ടം ആറ് വിക്കറ്റിന് 61 റൺസിൽ അവസാനിച്ചു. ജസ്പ്രീത് ബുമ്രയ്ക്ക് രണ്ടും കുൽദീപ് യാദവിനും ഭുവനേശ്വർ കുമാറിനും ഓരോ വിക്കറ്റും.

Latest Videos

നിയന്ത്രണം തെറ്റിയ കാർ കുന്നിൻ മുകളിൽ നിന്ന് താഴേക്ക് മറിഞ്ഞു; അപകടത്തിൽ പരിക്കേറ്റയാളെ രക്ഷിച്ച് മുഹമ്മദ് ഷമി

കാര്യവട്ടത്തെ രണ്ടാം ടി20 2019 ഡിസംബർ എട്ടിന്. ഇന്ത്യക്കെതിരെ വിൻഡീസിന് എട്ട് വിക്കറ്റ് വിജയം. ഇന്ത്യ ഏഴ് വിക്കറ്റിന് നേടിയത് 170 റൺസ്. 30പന്തിൽ 54 റൺസെടുത്ത ശിവം ദുബെ ആയിരുന്നു ടോപ് സ്കോറർ. റിഷഭ് പന്ത് 33 റൺസുമായി പുറത്താവാതെ നിന്നു. ശക്തമായി തിരിച്ചടിച്ച വിൻഡീസ് ഒമ്പത് പന്ത് ശേഷിക്കേ ലക്ഷ്യത്തിലെത്തി. ലെൻഡ്ൽ സിമൺസ് 45 പന്തിൽ 67 റൺസുമായും നിക്കോളാസ് പുരാൻ 18 പന്തിൽ 38 റൺസുമായും പുറത്താവാതെ നിന്നു.

ഗ്രീൻഫീൽഡിലെ അവസാന ടി20 കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെ. ഇന്ത്യക്ക് എട്ട് വിക്കറ്റിന്‍റെ ആധികാരിക വിജയം. ഒമ്പത് റൺസിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ ദക്ഷിണാഫ്രിക്കയെ നൂറ് കടത്തിയത് 45 റൺസെടുത്ത കേശവ് മഹാരാജിന്റെയും 25 റൺസെടുത്ത എയ്ഡൻ മാർക്രാമിന്‍റെയും പോരാട്ടം. അർഷ്ദീപ് സിംഗിന് മൂന്നും ദീപക് ചാഹറിനും ഹർഷൽ പട്ടേലിനും രണ്ടും വിക്കറ്റും. രോഹിത് ശർമ്മയെ പൂജ്യത്തിനും വിരാട് കോലിയെ മൂന്ന് റൺസിനും നഷ്ടമായെങ്കിലും കെ എൽ രാഹുലിന്‍റെയും സൂര്യകുമാർ യാദവിന്‍റെയും അപരാജിത അർധസെഞ്ച്വറികൾ 20 പന്ത് ശേഷിക്കേ ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചു.

അത് സംഭവിച്ചാല്‍ ചരിത്രം, ഹാര്‍ദ്ദിക് മുംബൈയിലെത്തുന്നതിനെക്കുറിച്ച് അശ്വിന്‍

കാര്യവട്ടം വേദിയായ രണ്ട് ഏകദിനത്തിലും ഇന്ത്യ ജയിച്ചു കയറി. 2018ൽ വിൻഡിസിനെ 9 വിക്കറ്റിനും ഈ വർഷം ജനുവരിയിൽ ശ്രീലങ്കയെ 317 റൺസിനും തകർത്തു. ഗ്രീൻഫീൽഡിൽ അഞ്ചിൽ നാലും ജയിച്ച ഇന്ത്യ ഓസീസിനെതിരെ ഇവിടെ ആദ്യ പോരിന് ഇറങ്ങുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!