വേറെ വഴിയില്ല! ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റില്‍ വ്യാപക മാറ്റത്തിന് ഇന്ത്യ; സാധ്യതാ ഇലവന്‍ അറിയാം

By Web TeamFirst Published Feb 13, 2024, 10:49 PM IST
Highlights

രാഹുലും കോലിയും പുറത്തിരിക്കെ മൂന്നാം ടെസ്റ്റില്‍ ആരൊക്കെ കളിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇരുവരുടേയും അഭാവം മാത്രമല്ല പ്രശ്‌നം. വിക്കറ്റ് കീപ്പര്‍ കെ എസ് ഭരത് ഫോമിലല്ല.

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റിനൊരുങ്ങുന്ന ടീം ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ കനത്ത തിരിച്ചടിയാണ് നേരിട്ടത്. മൂന്നാം ടെസ്റ്റില്‍ നിന്ന് ടീമിനൊപ്പം ചേരുമെന്ന് കരുതിയിരുന്ന വിരാട് കോലിക്ക് പരമ്പരയില്‍ നിന്നുതന്നെ അവധിയെടുത്തു. കെ എല്‍ രാഹുലിനാവട്ടെ ഫിറ്റ്‌നെസ് വീണ്ടെടുക്കാനായതുമില്ല. മുഹമ്മദ് ഷമിയും മൂന്നാം ടെസ്റ്റില്‍ തിരിച്ചെത്തുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ പരിക്ക് പൂര്‍ണമായും മാറത്തതിനെ തുടര്‍ന്ന് ഷമിയേയും തിരിച്ചുവിളിച്ചില്ല. ജസ്പ്രിത് ബുമ്ര ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നില്ലെന്നുള്ളതാണ് ആരാധകരെ ആശങ്കപ്പെടുത്തുന്ന മറ്റൊരു വാര്‍ത്ത. എന്നാല്‍ അദ്ദേഹം തിരിച്ചെത്തുമെന്നും ആശങ്കപ്പെടാനില്ലെന്നും ടീം മാനേജ്‌മെന്റ് വൃത്തങ്ങള്‍ അറിയിച്ചു.

രാഹുലും കോലിയും പുറത്തിരിക്കെ മൂന്നാം ടെസ്റ്റില്‍ ആരൊക്കെ കളിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇരുവരുടേയും അഭാവം മാത്രമല്ല പ്രശ്‌നം. വിക്കറ്റ് കീപ്പര്‍ കെ എസ് ഭരത് ഫോമിലല്ല. ബുമ്ര ഒഴികെ പേസ് ബൗളര്‍മാരും ശോകം. എന്തായാലും മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിന്റെ സാധ്യതാ ഇലവന്‍ നോക്കാം. ഓപ്പണര്‍മാരായി രോഹിത് ശര്‍മ - യഷസ്വി ജയ്‌സ്വാള്‍ സഖ്യം തുടരും. മൂന്നാമതായി ശുഭ്മാന്‍ ഗില്‍. കോലിയുടെ അഭാവത്തില്‍ രജത് പടീദാര്‍ നാലാം നമ്പര്‍ ഉറപ്പാണ്. അരങ്ങേറ്റ ടെസ്റ്റില്‍ കസറാന്‍ കഴിഞ്ഞില്ലെങ്കിലും സെലക്റ്റര്‍മാര്‍ ഒരിക്കല്‍കൂടി വിശ്വാസമര്‍പ്പിക്കും. അഞ്ചമനായി സര്‍ഫറാസ് ഖാന്‍ എത്തിയേക്കും. 

Latest Videos

ഒരു ദയയുമില്ല, കോളറിന് പിടിച്ച് പുറത്താക്കും! ഇഷാന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ബിസിസിഐയുടെ താക്കീത്

രാഹുലിന്റെ പരിക്ക് ഭേദമാകാത്തത് 26 വയസുകാരനായ സര്‍ഫറാസിന് ഗുണം ചെയ്യും. കഴിഞ്ഞ മൂന്ന് ആഭ്യന്തര സീസണുകളില്‍ നൂറിലേറെ ശരാശരിയുള്ള സര്‍ഫറാസിനെ ടെസ്റ്റ് ടീമിലെടുക്കണം എന്ന ആവശ്യം നാളുകളായി ശക്തമാണ്. ധ്രുവ് ജുറെലും അരങ്ങേറുമെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ ബാറ്റ് കൊണ്ട് മികവിലേക്ക് എത്താനാവാത്ത കെ എസ് ഭരതിന് പകരമാണ് 23 വയസുകാരനായ ധ്രുവ് രാജ്‌കോട്ട് ടെസ്റ്റില്‍ ഗ്ലൗ അണിയുക. ഭരതിനെ ടെസ്റ്റ് സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കണം എന്ന ആവശ്യം ശക്തമായിരുന്നെങ്കിലും സ്‌ക്വാഡില്‍ നിലനിര്‍ത്തിയിട്ടുണ്ട്. 

കോലിയും രാഹുലും മൂന്നാം ടെസ്റ്റിനില്ലെന്ന് ഉറപ്പായി! ബുമ്രയുടെ കാര്യത്തിലും ആശങ്ക; താരം ടീമിനൊപ്പമില്ല

രവീന്ദ്ര ജഡേജ തിരിച്ചെത്തുന്നതോടെ അക്‌സര്‍ പട്ടേലിന് സ്ഥാനം നഷ്ടമായേക്കും. അര്‍ അശ്വിനൊപ്പം കുല്‍ദീപ് യാദവിന് ഒരവസരം കൂടി നല്‍കിയേക്കും. ബ്രുമ്രയ്‌ക്കൊപ്പം മുഹമ്മദ് സിറാജും പേസ് എറിയാനെത്തും. 

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, യഷസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, രജത് പടിദാര്‍, സര്‍ഫറാസ് ഖാന്‍, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍, ആര്‍ അശ്വിന്‍, ജസ്പ്രിത് ബുമ്ര, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.

click me!