സൂര്യകുമാര്‍ കസറുന്നു! ഓസീസിനെതിരെ മൂന്നാം ടി20യില്‍ മോശം തുടക്കത്തിന് ശേഷം ഇന്ത്യ മികച്ച നിലയിലേക്ക്

By Web TeamFirst Published Nov 28, 2023, 7:46 PM IST
Highlights

രണ്ടാം ഓവറിലാണ് ജയ്‌സ്വാള്‍ മടങ്ങുന്നത്. ബെഹ്രന്‍ഡോര്‍ഫിനെ ക്രീസ് വിട്ട് അടിക്കാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ മാത്യൂ വെയ്ഡിന് ക്യാച്ച്. അടുത്ത ഓവറില്‍ കിഷനും മടങ്ങി.

ഗുവാഹത്തി: ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20യില്‍ ഇന്ത്യക്ക് മോശം തുടക്കം. ഗുവാഹത്തിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒമ്പത് ഓവറില്‍ രണ്ടിന് 74 എന്ന നിലയിലാണ്. യശസ്വി ജയ്‌സ്വാള്‍ (6), ഇഷാന്‍ കിഷന്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ക്കാണ് വിക്കറ്റുകള്‍. സൂര്യകുമാര്‍ യാദവ് (34), റുതുരാജ് ഗെയ്കവാദ് (20) എന്നിവരാണ് ക്രീസില്‍.

രണ്ടാം ഓവറിലാണ് ജയ്‌സ്വാള്‍ മടങ്ങുന്നത്. ബെഹ്രന്‍ഡോര്‍ഫിനെ ക്രീസ് വിട്ട് അടിക്കാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ മാത്യൂ വെയ്ഡിന് ക്യാച്ച്. അടുത്ത ഓവറില്‍ കിഷനും മടങ്ങി. റിച്ചാര്‍ഡ്‌സണെ ഓഫ്‌സൈഡില്‍ കളിക്കാന്‍ ശ്രമിക്കുമ്പോള്‍ മാര്‍കസ് സ്‌റ്റോയിനിസ് ക്യാച്ച് നല്‍കുകയായിരുന്നു താരം. നേരത്തെ, ടോസ്് നേടിയ ഓസീസ് ക്യാപ്റ്റന്‍ മാത്യു വെയ്ഡ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലാണ്. 

Latest Videos

ഒരു മാറ്റവുമായിട്ടാണ് സൂര്യകുമാര്‍ യാദവും സംഘവും ഇറങ്ങുന്നത്. മുകേഷ് കുമാറിന് പകരം ആവേഷ് ഖാന്‍ ടീമിലെത്തി. ഓസ്‌ട്രേലിയ നാല് മാറ്റം വരുത്തി. സ്റ്റീവന്‍ സ്മിത്ത്, മാത്യൂ ഷോര്‍ട്ട്, സീന്‍ അബോട്ട്, ആഡം സാംപ എന്നിവര്‍ക്ക് സ്ഥാനം നഷ്ടമായി. ഡ്രാവിസ് ഹെഡ്, ആരോണ്‍ ഹാര്‍ഡി, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നിവരാണ് പകരമെത്തിയത്.

ഇന്ത്യന്‍ ടീം: യഷസ്വി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്കവാദ്, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ്, തിലക് വര്‍മ, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിംഗ്, ആവേഷ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ.

ഓസ്‌ട്രേലിയ: ട്രാവിസ് ഹെഡ്, ആരോണ്‍ ഹാര്‍ഡി, ജോഷ് ഇന്‍ഗ്ലിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍കസ് സ്‌റ്റോയിനിസ്, ടിം ഡേവിഡ്, മാത്യു വെയ്ഡ്, നതാന്‍ എല്ലിസ്, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, തന്‍വീര്‍ സംഗ, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍.

ത്രില്ലറില്‍ ജര്‍മനിക്കൊപ്പമെത്തി! ഷൂട്ടൗട്ടില്‍ അര്‍ജന്റീന വീണു; അണ്ടര്‍ 17 ലോകകപ്പ് സെമിയില്‍ പുറത്ത്

click me!