ശ്രേയസിന് ഇടമില്ല, റിഷഭ് പന്തിന്റെ തിരിച്ചുവരവ്! ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ അറിയാം

By Web TeamFirst Published Sep 8, 2024, 10:35 PM IST
Highlights

രോഹിത് ശര്‍മ - യശസ്വി ജയ്സ്വാള്‍ സഖ്യം ഇന്നിംഗ് ഓപ്പണ്‍ ചെയ്യും.

മുംബൈ: ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ നയിക്കും. 15 അംഗ ടീമില്‍ പുതുമുഖ താരം യഷ് ദയാല്‍ ഇടം നേടി. കാറപകടത്തിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് റിഷഭ് പന്ത് തിരിച്ചുവരുന്ന പരമ്പര കൂടിയാണിത്. ധ്രുവ് ജുറലിനേയും വിക്കറ്റ് കീപ്പറായി നിലനിര്‍ത്തിയിട്ടുണ്ട്. നാല് വീതം സ്പിന്നര്‍മാരും പേസര്‍മാരും ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ ടീം. എട്ട് ബാറ്റര്‍മാരും ടീമിലുണ്ട്. ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സീനിയര്‍ താരങ്ങളായ അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പൂജാര എന്നിവരും പുറത്താണ്. വെറ്ററന്‍ താരം ആര്‍ അശ്വിനും ടീമില്‍ ഉള്‍പ്പെട്ടു.

രോഹിത് ശര്‍മ - യശസ്വി ജയ്സ്വാള്‍ സഖ്യം ഇന്നിംഗ് ഓപ്പണ്‍ ചെയ്യും. പൂജാരയുടെ മൂന്നാം നമ്പറില്‍ ശുഭ്മാന്‍ ഗില്‍ കളിക്കും. വിരാട് കോലി നാലാം സ്ഥാനത്ത് തുടരും. പിന്നാലെ കെ എല്‍ രാഹുല്‍. ആറാമനായി സര്‍ഫറാസ് ഖാന്‍. പ്രധാന വിക്കറ്റ് കീപ്പറായി പന്ത് സ്ഥാനമുറപ്പിക്കും. തുടര്‍ന്ന് രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍. പേസര്‍മാരായി ജസ്പ്രിത് ബുമ്ര, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.

Latest Videos

ധോണിയുടെ റെക്കോര്‍ഡിനൊപ്പമെത്തി ധ്രുവ് ജുറല്‍! ദുലീപ് ട്രോഫിയില്‍ ഇന്ത്യന്‍ താരത്തിന് അപൂര്‍വ നേട്ടം

ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് ഗില്‍, കെ എല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അകാശ് ദീപ്, ജസ്പ്രിത് ബുമ്ര, യഷ് ദയാല്‍.

click me!