'അവന്‍റെ കരിയർ വലിയ പ്രതിസന്ധിയിൽ, ഇനി ഇന്ത്യന്‍ ടീമിലെ വിളി പ്രതീക്ഷിക്കേണ്ടെന്ന്' തുറന്നു പറഞ്ഞ് ആകാശ് ചോപ്ര

By Web TeamFirst Published Dec 5, 2023, 1:50 PM IST
Highlights

ഞാനോ നിങ്ങളോ അല്ല ഭുവിയുടെ കരിയര്‍ തീരുമാനിക്കുന്നത്. നമ്മളാരും സെലക്ടര്‍മാരുമല്ല. പക്ഷെ, നിലവിലെ സാഹചര്യങ്ങള്‍ നോക്കുകയാണെങ്കില്‍ ഭുവനേശ്വര്‍ കുമാറിന്‍റെ രാജ്യാന്തര കരിയര്‍ വലിയ പ്രതിസന്ധിയിലാണ്.

ദില്ലി: ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ടി20, ഏകദിന, ടെസ്റ്റ് പരമ്പരകള്‍ക്കായി മൂന്ന് വ്യത്യസ്ത ടീമിനെയാണ് സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തത്. ടി20യില്‍ സൂര്യകുമാര്‍ യാദവും ഏകദിനത്തില്‍ കെ എല്‍ രാഹുലും ടെസ്റ്റില്‍ രോഹിത് ശര്‍മയുമാണ് ഇന്ത്യയെ നയിക്കുന്നത്. മൂന്ന് ടീമിലും ഇടം നേടിയ ഒരേയൊരു താരം റുതുരാജ് ഗെയ്ക്‌വാദ് മാത്രമാണ്.

ഒട്ടേറെ യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയപ്പോഴും ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന് മൂന്ന് ടീമുകളിലും സെലക്ടര്‍മാര്‍ അവസരം നല്‍കിയിരുന്നില്ല. മൂന്ന് ടീമിലേക്കും പ്രത്യേകിച്ച് ടി20 ടീമിലേക്ക് പോലും പരിഗണിക്കാതിരുന്നതോടെ ഭുവനേശ്വര്‍ കമാറിന്‍റെ കരിയര്‍ വലിയ പ്രതിസന്ധിയിലായിരിക്കുകയാണെന്ന് മുന്‍ താരം ആകാശ് ചോപ്ര യുട്യൂബ് വീഡിയോയില്‍ പറഞ്ഞു.

Latest Videos

വിജയ് ഹസാരെ ട്രോഫി: യുവരാജ് സിങിന് സെഞ്ചുറി; കേരളത്തിനെതിരെ റെയില്‍വേസിന് മികച്ച സ്കോര്‍

ഞാനോ നിങ്ങളോ അല്ല ഭുവിയുടെ കരിയര്‍ തീരുമാനിക്കുന്നത്. നമ്മളാരും സെലക്ടര്‍മാരുമല്ല. പക്ഷെ, നിലവിലെ സാഹചര്യങ്ങള്‍ നോക്കുകയാണെങ്കില്‍ ഭുവനേശ്വര്‍ കുമാറിന്‍റെ രാജ്യാന്തര കരിയര്‍ വലിയ പ്രതിസന്ധിയിലാണ്. ഐപിഎല്ലിലും മുഷ്താഖ് അലി ട്രോഫിയിലും മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമില്‍ അവസരങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍ പിന്നെ അതിന് മറ്റ് അര്‍ത്ഥങ്ങളില്ല. ഭുവിയെ ഏകദിനങ്ങളില്‍ സെലക്ടര്‍മാര്‍ പരിഗണിക്കാതായിട്ട് കുറച്ചു കാലമായി. ഇപ്പോള്‍ ടി20 ടീമിലേക്കും പരിഗണിക്കുന്നില്ല. അതിനര്‍ത്ഥം സെലക്ടര്‍മാര്‍ യുവ ബൗളര്‍മാരെയാണ് നോട്ടമിടുന്നത് എന്നാണ്. അവര്‍ക്ക് മുന്നില്‍ നിരവധി സാധ്യതകളും ഉണ്ട്.

ഒരാളില്ലെങ്കിലും ഒരുപാട് ആളുകള്‍ ഉള്ളത് ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചും നല്ല കാര്യമാണ്. മുകേഷ് കുമാര്‍, ദീപക് ചാഹര്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, പിന്നെ കുറച്ചു കാലം മുമ്പ് കളിച്ച ഉമ്രാന്‍ മാലിക്ക് ഇങ്ങനെ എത്രയെത്ര താരങ്ങളാണ് ഇപ്പോള്‍ അവസരം കാത്തുനില്‍ക്കുന്നത്. ഇതാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ യാഥാര്‍ത്ഥ്യം. അതുകൊണ്ടുതന്നെ ഭുവിയുടെ കരിയര്‍ വലിയൊരു മാറ്റത്തിന് തയാറെടുക്കുന്നുവെന്ന് വേണം വിലയിരുത്താനെന്നും ആകാശ് ചോപ്ര പറഞ്ഞു.

'ലോകകപ്പ് ഫൈനലിനിടെ ഒരിക്കല്‍ പോലും ടിവിയില്‍ താങ്കളുടെ മുഖം കാണിച്ചില്ലല്ലോ'; മറുപടി നൽകി നീരജ് ചോപ്ര

ഭുവിയെ ഒഴിവാക്കിയത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് മുന്‍ പേസറും ഗുജറാത്ത് ടൈറ്റന്‍സ് പരിശീലകനുമായ ആശിഷ് നെഹ്റയും നേരത്തെ പ്രതികരിച്ചിരുന്നു. മൂന്ന് പരമ്പരകള്‍ക്കുമായി മൂന്ന് വ്യത്യസ്ത ടീമുകളെ തെരഞ്ഞെടുത്തിട്ടും ഭുവനേശ്വര്‍ കുമാര്‍ ഇതിലൊന്നില്‍ പോലും ഇടം നേടാഞ്ഞത് ശരിക്കും അത്ഭുതപ്പെടുത്തിയെന്നും നെഹ്റ വ്യക്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!