ലോകകപ്പ് ഫൈനല്‍ നടന്ന അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിച്ചിന് മാര്‍ക്കിട്ട് ഐസിസി

By Web Team  |  First Published Dec 8, 2023, 10:12 AM IST

ഫൈനലിലെ മാച്ച് റഫറിയായിരുന്ന ആന്‍ഡ് പൈക്രോഫ്റ്റിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിച്ചിന് ഐസിസി ശരാശി റേറ്റിങില്‍ ഒതുക്കിയത്.


അഹമ്മദാബാദ്: ലോകകപ്പ് ഫൈനലിന് വേദിയായ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിച്ചിന് റേറ്റിങ് നല്‍കി ഐസിസി. പിച്ചിന് ശരാശരി റേറ്റിങ്ങാണ് ഐസിസി നല്‍കിയത്. രണ്ടാം സെമി നടന്ന കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ചിനും ഐസിസി ശരാശരി റേറ്റിങ് മാത്രമാണ് നല്‍കിയിരിക്കുന്നത്.

ഫൈനലിലെ മാച്ച് റഫറിയായിരുന്ന ആന്‍ഡ് പൈക്രോഫ്റ്റിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിച്ചിന് ഐസിസി ശരാശി റേറ്റിങില്‍ ഒതുക്കിയത്. കൊല്‍ക്കത്തയില്‍ നടന്ന ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരത്തിലെ മാച്ച് റഫറിയായിരുന്ന ജവഗല്‍ ശ്രീനാഥിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് ഈഡന്‍ ഗാര്‍ഡന്‍സിന് ശരാശരി റേറ്റിങ് നല്‍കിയത്. ഇതിന് പുറമെ ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിന് വേദിയായ കൊല്‍ക്കത്ത പിച്ചിനും ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിന് വേദിയായ ലഖ്നൗവിലെ പിച്ചിനും ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം നടന്ന അഹമ്മദാബാദിലെ പിച്ചിനും ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടം നടന്ന ചെന്നൈയിലെ പിച്ചിനുമെല്ലാം ഐസിസി ശരാശരി മാത്രമാണ് റേറ്റിങ് നല്‍കിയിരിക്കുന്നത്.

Latest Videos

undefined

അഹങ്കാരിയായ നിങ്ങളോട് ദൈവം പോലും ക്ഷമിക്കില്ല, ഗംഭീറിനെതിരെ ആഞ്ഞടിച്ച് വീണ്ടും ശ്രീശാന്ത്

ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണമായത് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തയാറാക്കിയ സ്ലോ പിച്ചാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. മുമ്പ് മത്സരങ്ങള്‍ക്ക് ഉപയോഗിച്ച പിച്ചിലായിരുന്നു ലോകകപ്പ് ഫൈനല്‍ കളിച്ചത്. ഐസിസി നിയമമില്ലെങ്കിലും സാധാരണഗതിയില്‍ പുതിയ പിച്ചിലാണ് നോക്കൗട്ട് മത്സരങ്ങള്‍ കളിക്കാറുള്ളത്. നേരത്തെ പാകിസ്ഥാനെതിരെയും ഇന്ത്യ അഹമ്മദാബാദില്‍ കളിച്ചിരുന്നു. അന്ന് ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ മധ്യ ഓവറുകളില്‍ റണ്‍സ് നേടാന്‍ പാടുപെടുകയും 200 റണ്‍സിനുള്ളില്‍ പുറത്താകുകയും ചെയ്തു. ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കും രോഹിത് ശര്‍മ പുറത്തായശേഷം ബാറ്റിംഗ് അനായാസമായിരുന്നില്ല. എന്നിട്ടും ഫൈനലിലും സ്പിന്നര്‍മാരെ സഹായിക്കുന്ന സ്ലോ പിച്ച് മതിയെന്ന ഇന്ത്യന്‍ ടീം മാനേജ്മെന്‍റിന്‍റെ നിര്‍ദേശം അനുസരിച്ചാണ് സ്ലോ പിച്ച് ഒരുക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

കോലിയും രോഹിത്തുമില്ല, രണ്ട് ഓസീസ് താരങ്ങളും ഒരു ഇന്ത്യൻ താരവും പട്ടികയിൽ; നവംബറിലെ ഐസിസി താരമാവാൻ മൂന്ന് പേർ

ഇതോടെ ഫൈനലില്‍ ടോസ് നിര്‍ണായകമായി. ടോസ് നേടിയ ഓസീസ് നായകന്‍ പാറ്റ് കമിന്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മികച്ച തുടക്കത്തിനുശേഷം മധ്യ ഓവറുകളില്‍ റണ്‍ കണ്ടെത്താന്‍ പാടുപെട്ടതോടെ 50 ഓവറില്‍ 240 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഓസ്ട്രേലിയ നാലു വിക്കറ്റ് നഷ്ടത്തില്‍ 44 ഓവറില്‍ അനായാസം ലക്ഷ്യത്തിലെത്തുകയും ചെയ്തു. ലോകകപ്പ് തോല്‍വിക്ക് കാരണമെന്താണെന്ന ബിസിസിഐയുടെ ചോദ്യത്തിന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിച്ചാണ് തോല്‍വിക്ക് പ്രധാന കാരണമെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് വിശദീകരണം നല്‍കിയിരുന്നു.ടീം മാനേജ്മെന്‍റ് പ്രതീക്ഷിച്ചത്ര ടേണ്‍ പിച്ചില്‍ നിന്ന് ലഭിച്ചില്ലെന്നും അതുകൊണ്ടാണ് ഓസ്ട്രേലിയക്ക് അനായാസം റണ്‍സ് പിന്തുടര്‍ന്ന് ജയിക്കാന്‍ കഴിഞ്ഞതെന്നും ദ്രാവിഡ് പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!