പെര്‍ത്ത് ടെസ്റ്റില്‍ ആകാശ് ദീപിന് പകരം പ്രസിദ്ധ് കൃഷ്ണക്കാണ് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കേണ്ടതെന്നും ഗാംഗുലി.
കൊല്‍ക്കത്ത: ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന് മുമ്പ് പരിക്കിന്‍റെ പിടിയിലാണ് ഇന്ത്യൻ ടീം. പരിശീലന മത്സരത്തിനിടെ കെ എല്‍ രാഹുലിനും ശുഭ്മാന്‍ ഗില്ലിനും സര്‍ഫറാസ് ഖാനും പരിക്കേറ്റു. ഇടതുതള്ളവിരലിന് പരിക്കേറ്റ ഗില്‍ ആദ്യ ടെസ്റ്റില്‍ കളിക്കില്ലെന്നും ഉറപ്പായി കഴിഞ്ഞു. ഇതിനിടെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ ഇടം കിട്ടാതിരുന്ന മുഹമ്മദ് ഷമിയെ എത്രയും വേഗം ടീമിലെത്തിക്കണമെന്ന് ആവശ്യപ്പെടുകയാണ് മുന്‍ നായകന്‍ സൗരഗ് ഗാംഗുലി.
രഞ്ജി ട്രോഫി മത്സരത്തില്‍ മധ്യപ്രദേശിനെതിരെ ബംഗാളിനായി ഇറങ്ങിയ ഷമി ഏഴ് വിക്കറ്റ് വീഴ്ത്തി തിളങ്ങിയിരുന്നു. ഷമിയെ മുഷ്താഖ് അലി ടി20 ട്രോഫിയില്‍ കളിപ്പിക്കാതെ എത്രയും വേഗം അടുത്ത ഫ്ലൈറ്റില്‍ തന്നെ ഓസ്ട്രേലിയയിലേക്ക് അയക്കണമെന്ന് ഗാംഗുലി പറഞ്ഞു.
undefined
രഞ്ജി ട്രോഫി: തകർപ്പൻ തിരിച്ചുവരുവമായി മുഹമ്മദ് ഷമി; മധ്യപ്രദേശിനെതിരെ ബംഗാളിന് ആവേശജയം
പെര്‍ത്ത് ടെസ്റ്റില്‍ ആകാശ് ദീപിന് പകരം പ്രസിദ്ധ് കൃഷ്ണക്കാണ് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കേണ്ടതെന്നും ഗാംഗുലി പറഞ്ഞു. കാരണം, പ്രസിദ്ധിന്‍റെയും ഉയരവും പെര്‍ത്തിലെ ബൗണ്‍സുള്ള സാഹചര്യവും കണക്കിലെടുക്കുമ്പോള്‍ ആകാശ് ദീപിനെക്കാള്‍ നല്ലത് പ്രസിദ്ധ് ആണ്. ഈ സമയം, ഷമി ഓസ്ട്രേലിയയിലേക്കുള്ള ഫ്ലൈറ്റിലായിരിക്കണം. രണ്ടാം ടെസ്റ്റില്‍ ഷമി കളിക്കുകയും വേണം.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, അഭിമന്യു ഈശ്വരൻ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, കെഎൽ രാഹുൽ, റിഷഭ് പന്ത്, സർഫറാസ് ഖാൻ, ധ്രുവ് ജുറെൽ , ആർ അശ്വിൻ, ആർ ജഡേജ , മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക