തമാശക്കാരനാണെന്ന് തോന്നും, പക്ഷെ അവൻ നിസാരക്കാരനല്ല, ആ ഇന്ത്യൻ താരത്തെ ഓസീസ് കരുതിയിരിക്കണമെന്ന് പോണ്ടിംഗ്

By Web TeamFirst Published Sep 11, 2024, 6:29 PM IST
Highlights

അവൻ യഥാര്‍ത്ഥ മാച്ച് വിന്നറാണ്. പ്രായം 26 ആയിട്ടുള്ളൂവെങ്കിലും അവന്‍റെ പേരില്‍ ഇപ്പോള്‍ തന്നെ നാലോ അഞ്ചോ ടെസ്റ്റ് സെഞ്ചുറികളുണ്ട്. അതിന് പുറമെ ഒമ്പത് തവണ അവന്‍ 90കളില്‍ പുറത്തായിട്ടുമുണ്ട്.

മെല്‍ബണ്‍: നവംബറില്‍ ആരംഭിക്കാനിരിക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ കരുതിയിരിക്കേണ്ട ഇന്ത്യൻ താരത്തെക്കുറിച്ച് ഓസ്ട്രേലിയക്ക് മുന്നറിയിപ്പ് നല്‍കി മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്. രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷം ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയ റിഷഭ് പന്തിനെ ഓസീസിന് നിസാരനായി തള്ളിക്കളയാനാവില്ലെന്ന് പോണ്ടിംഗ് പറഞ്ഞു.

വിക്കറ്റിന് പിന്നില്‍ എപ്പോഴും തമാശ പറയുകയും ക്രീസിലെത്തിയാല്‍ കണ്ണും പൂട്ടി ആക്രമിച്ചു കളിക്കുകയും ചെയ്യുന്ന റിഷഭ് പന്തിനെ പലപ്പോഴും എതിരാളികള്‍ നിസാരക്കാരനായി തെറ്റിദ്ധിക്കാറുണ്ട്. പലപ്പോഴും അവനെ തമാശക്കാരനായ കളിക്കാരനായാണ് എതിരാളികള്‍ വിലയിരുത്താറുള്ളത്. അതിന് കാരണം നമ്മള്‍ പലപ്പോഴും അവന്‍റെ തമാശ സംഭാഷണങ്ങള്‍ സ്റ്റംപ് മൈക്കിലൂടെ കേട്ടിട്ടുണ്ട് എന്നതാണ്.  എന്നാല്‍ വിചാരിക്കുന്നതുപോലെ അത്ര നിസാരക്കാരനല്ല പന്തെന്ന് പോണ്ടിംഗ് പറഞ്ഞു.

Latest Videos

ഥാർ മുതൽ ബെൻസ് വരെ, യശസ്വി ജയ്സ്വാൾ ഇതുവരെ സ്വന്തമാക്കിയ ആഡംബര കാറുകൾ

അവൻ യഥാര്‍ത്ഥ മാച്ച് വിന്നറാണ്. പ്രായം 26 ആയിട്ടുള്ളൂവെങ്കിലും അവന്‍റെ പേരില്‍ ഇപ്പോള്‍ തന്നെ നാലോ അഞ്ചോ ടെസ്റ്റ് സെഞ്ചുറികളുണ്ട്. അതിന് പുറമെ ഒമ്പത് തവണ അവന്‍ 90കളില്‍ പുറത്തായിട്ടുമുണ്ട്. മുന്‍ നായകന്‍ എം എസ് ധോണി 120 ടെസ്റ്റുകളില്‍ കളിച്ചിട്ടും അദ്ദേഹത്തിന്‍റെ പേരില്‍ മൂന്നോ നാലോ(6 സെഞ്ചുറികള്‍) മാത്രമാണുള്ളതെന്ന് മറക്കരുത്. അതുകൊണ്ടാണ് റിഷഭ് പന്തിനെ ഓസ്ട്രേലിയ ഗൗരവമായി കാണണമെന്ന് ഞാന്‍ പറയുന്നത്-പോണ്ടിംഗ് സ്കൈ സ്പോര്‍ട്സിനോട് പറഞ്ഞു.

രാഹുലും അക്സറുമില്ല, ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുത്ത് മുൻ ഓസീസ് താരം

രണ്ട് വര്‍ഷം മുമ്പ് കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റിഷഭ് പന്ത് കഴിഞ്ഞ സീസണില്‍ ഐപിഎല്ലില്‍ കളിക്കുമെന്ന് കരുതിയിരുന്നില്ലെന്നും ഡല്‍ഹി ക്യാപിറ്റല്‍സ് മുന്‍ പരിശീലകന്‍ കൂടിയായ റിക്കി പോണ്ടിംഗ് പറഞ്ഞു. അവന്‍ നേരിട്ട പ്രതിസന്ധികള്‍ ഓര്‍ക്കുമ്പോള്‍ ഇങ്ങനെയൊരു തിരിച്ചുവരവ് അവിശ്വസനീയമാണ്. കഴിഞ്ഞ വര്‍ഷം ഐപിഎല്ലില്‍ അവൻ തിരിച്ചുവരുമെന്ന് പറഞ്ഞപ്പോള്‍ ബാറ്ററായി മാത്രമോ ഇംപാക്ട് സബ്ബായോ കളിപ്പിക്കാനെ കഴിയൂ എന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍ അവന്‍ എല്ലാ മത്സരങ്ങളിലും വിക്കറ്റ് കാത്തതിനൊപ്പം ഞങ്ങളുടെ ടോപ് 3 റണ്‍വേട്ടക്കാരിലുമെത്തി. പിന്നാലെ ടി20 ലോകകപ്പ് ജയിച്ച ടീമിലും ഇപ്പോഴിതാ ടെസ്റ്റ് ടീമിലും മടങ്ങിയെത്തിയിരിക്കുന്നുവെന്നും പോണ്ടിംഗ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!