5 ദിവസത്തിനുള്ളിൽ മടങ്ങിവരുമെന്ന് ടീമിനോട് പറഞ്ഞു, പക്ഷെ...ലോകകപ്പിൽ നിന്ന് പുറത്തായതിനെക്കുറിച്ച് ഹാര്‍ദ്ദിക്

By Web TeamFirst Published Mar 17, 2024, 3:55 PM IST
Highlights

ലോകകപ്പില്‍ കളിക്കാനായി ഞാന്‍ പരമാവധി ശ്രമിച്ചു. അതുകൊണ്ട് തന്നെ കളിക്കാരോടെല്ലാം അഞ്ച് ദിവസം കഴിഞ്ഞ് തിരിച്ചെത്തുമെന്നാണ് ഞാന്‍ പറഞ്ഞിരുന്നത്.

മുംബൈ: ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ക്കുഴക്ക് പരിക്കേറ്റ് മടങ്ങുമ്പോള്‍ ഉടന്‍ തിരിച്ചെത്താനാകുമെന്നായിരുന്നു തന്‍റെ പ്രതീക്ഷയെന്ന് മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. അഞ്ച് ദിവസം കൊണ്ട് തിരിച്ചുവരാമെന്ന് ടീം അംഗങ്ങളോട് പറഞ്ഞിട്ടാണ് പോയതെന്നും എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ തനിക്ക് അതിന് കഴിഞ്ഞില്ലെന്നും പാണ്ഡ്യ പറഞ്ഞു.

ലോകകപ്പില്‍ കളിക്കാനായി രണ്ടോ മൂന്നോ മാസം മുമ്പല്ല ഒരു വര്‍ഷം മുമ്പായിരുന്നു ഞാന്‍ ഒരുക്കം തുടങ്ങിയത്. അതിനായി ഒന്നര വര്‍ഷം മുമ്പെ എന്‍റെ ദിനചര്യകളെല്ലാം സെറ്റ് ചെയ്തിരുന്നു. എന്നാല്‍ ലോകകപ്പിനിടെയുണ്ടായ അപ്രതീക്ഷിതമായ ആ പരിക്ക് എന്‍റെ സ്വപ്നം തകര്‍ത്തു. അതിനെക്കുറിച്ച് ഇപ്പോഴും പലര്‍ക്കും വ്യക്തമായ ധാരണയില്ല. പരിക്ക് പറ്റിയപ്പോള്‍ അത് 25 ദിവസം കൊണ്ടൊക്കെ ഭേദമാകുന്ന പരിക്കായിരുന്നു.

Latest Videos

ഒടുവില്‍ ആ നിര്‍ണായക തീരുമാനം പ്രഖ്യാപിച്ച് ബിസിസിഐ, ഐപിഎല്‍ ഇന്ത്യയില്‍ നിന്ന് എങ്ങോട്ടുമില്ല

ലോകകപ്പില്‍ കളിക്കാനായി ഞാന്‍ പരമാവധി ശ്രമിച്ചു. അതുകൊണ്ട് തന്നെ കളിക്കാരോടെല്ലാം അഞ്ച് ദിവസം കഴിഞ്ഞ് തിരിച്ചെത്തുമെന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. എങ്ങനെയും ലോകകപ്പില്‍ കളിക്കുക എന്ന ലക്ഷ്യത്തോടെ ഞാന്‍ കണങ്കാലില്‍ മൂന്നിടത്തായി ഇഞ്ചക്ഷനെടുത്തു. എന്നാല്‍ ഇഞ്ചക്ഷനെടുത്തതോടെ കാല്‍ നീരുവന്ന് വീര്‍ത്ത് നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയായി. ഒടുവില്‍ നീര് കുത്തിയെടുക്കേണ്ടിവന്നു. ഇനിയും ശ്രമിച്ചാല്‍ ഒരുപാട് നാളത്തേക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരുമെന്ന് എനിക്ക് മനസിലായി.

കാത്തിരുന്നോളു, കാണാന്‍ പോകുന്നത് സഞ്ജുവിന്‍റെ കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ട്; സൂചന നല്‍കി രാജസ്ഥാൻ

എന്നാല്‍ ഒരു ശതമാനം സാധ്യതയെങ്കിലുമുണ്ടെങ്കില്‍ ലോകകപ്പ് ടീമിന്‍റെ ഭാഗമാകണമെന്നായിരുന്നു എന്‍റെ ആഗ്രഹം. പരിക്ക് പറ്റിയിട്ടും ഓടാന്‍ ശ്രമിച്ചത് കാരണം പരിക്ക് കൂടുതല്‍ വഷളായി. 25 ദിവസം കൊണ്ട് മാറേണ്ട പരിക്ക് മാറാന്‍ മൂന്ന് മാസമെടുത്തു. വേദനസംഹാരികള്‍ കഴിച്ചും ഇഞ്ചക്ഷനെടുത്തും എങ്ങനെയും ലോകകപ്പ് കളിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. പക്ഷെ കഴിഞ്ഞില്ല. അതാണ് കരിയറിലെ ഏറ്റവും വലിയ നിരാശയും. കാരണം സ്വന്തം രാജ്യത്ത് നടക്കുന്ന ലോകകപ്പില്‍ ഞാന്‍ രാജ്യത്തിനായി കളിക്കുന്നത് എന്‍റെ കുട്ടിക്ക് കാണിച്ചുകൊടുക്കണമെന്ന അതിയായ ആഗ്രം എനിക്കുണ്ടായിരുന്നു. പക്ഷെ കഴിഞ്ഞില്ല, അത് ഹൃദയത്തില്‍ ഒരു ഭാരമായി എന്നും കൂടെയുണ്ടാകുമെന്നും ഹാര്‍ദ്ദിക് സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!