മുംബൈ ഇന്ത്യന്‍സിന് ഇനി വീര്യമേറും, ആശ്വാസം ടീം ഇന്ത്യക്കും! പരിശീലന വീഡിയോ പുറത്തുവിട്ട് ഹാര്‍ദിക് പാണ്ഡ്യ

By Web TeamFirst Published Jan 29, 2024, 10:35 AM IST
Highlights

പരിക്കിനെ തുടര്‍ന്ന് ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ക്കെതിരായ പരമ്പര ഹാര്‍ദിക്കിന് നഷ്ടമായിരുന്നു. ഐപിഎല്ലില്‍ തുടക്കത്തില്‍ ചില മത്സരങ്ങള്‍ നഷ്ടമാകുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.

മുംബൈ: പരിക്കില്‍ നിന്ന് മുക്തനാവുന്ന ഓള്‍റൌണ്ടര്‍ ഹാര്‍ദിക് പണ്ഡ്യ പരിശീലനം തുടങ്ങി. ബറോഡയില്‍ പരിശീലനം നടത്തുന്ന വിഡിയോ ഹാര്‍ദിക് സാമുഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. ഹാര്‍ദിക് പരിശീലനം പുനരാരംഭിച്ചത് ഐപിഎല്ലിനൊരുങ്ങുന്ന മുംബൈ ഇന്ത്യസിന് ആശ്വാസവാര്‍ത്തയാണ്. പ്ലേയര്‍ ട്രേഡിലൂടെ ഗുജറാത്ത് ടൈറ്റന്‍സിന് 15 കോടി രൂപ നല്‍കിയാണ് മുംബൈ ഇന്ത്യന്‍സ് ഹാര്‍ദിക്കിനെ ടീമില്‍ തിരികെ എത്തിച്ചത്. ഇതിന് പിന്നാലെ രോഹിത് ശര്‍മ്മയ്ക്ക് പകരം ഹാര്‍ദിക്കിനെ മുംബൈയുടെ നായകനായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഏകദിന ലോകകപ്പിനിടെയാണ് ഹാര്‍ദിക്കിന്റെ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റത്.

പരിക്കിനെ തുടര്‍ന്ന് ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ക്കെതിരായ പരമ്പര ഹാര്‍ദിക്കിന് നഷ്ടമായിരുന്നു. ഐപിഎല്ലില്‍ തുടക്കത്തില്‍ ചില മത്സരങ്ങള്‍ നഷ്ടമാകുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഹാര്‍ദിക് പരിശീലനം പുനരാരംഭിച്ചത് മുംബൈ ഇന്ത്യന്‍സിന് ആശ്വാസമാണ്. ഐപിഎല്‍ മാത്രമല്ല, ടി20 ലോകകപ്പ് മുന്നില്‍ നില്‍ക്കെ ഹാര്‍ദിക്കിന്റെ തിരിച്ചുവരവ് ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കും.

Latest Videos

ഹാര്‍ദിക്കിന്റെ അഭാവത്തില്‍ ശിവം ഇന്ത്യന്‍ ടീമിലെത്തിയിരുന്നു. അഫ്ഗാനെതിരെ ഗംഭീര പ്രകടനം പുറത്തെടുത്തു ദുബെ പരമ്പരയിലെ താരമാവുകയും ചെയ്തു. ഹാര്‍ദിക് പരിക്ക് മാറി തിരിച്ചെത്തുമ്പോള്‍ ടി20 ലോകകപ്പില്‍ ആരെ കളിപ്പിക്കുമെന്നുള്ളതാണ് പ്രധാന ചോദ്യം. അതിനുള്ള മറുപടി നല്‍കുകയാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പറഞ്ഞിരുന്നു. അദ്ദേഹം പറയുന്നതിങ്ങനെ... ''കഴിവുള്ള താരമാണ് ദുബെ. അവനത് തെല്‍യിക്കുകയും ചെയ്തു. മധ്യ ഓവറുകളില്‍ സ്പിന്നിനെതിരെ കളിക്കാന്‍ അവന്‍ പ്രത്യേക കഴിവുണ്ട്. അത് അവന്‍ അഫ്ഗാനിസ്ഥാനെതിരെ ടി20 പരമ്പരയില്‍ കാണിച്ചുതരികയും ചെയ്തു. ബാറ്റിംഗില്‍ മാത്രമല്ല, പന്തെടുത്തപ്പോല്‍ കുറച്ച് നല്ല ഓവറുകള്‍ എറിയാനും അവന് സാധിച്ചു. ദുബെ വളരെയധികം പുരോഗതി കൈവരിച്ച താരമാണ്.'' ദ്രാവിഡ് വ്യക്തമാക്കി.

ലോകകപ്പില്‍ ആര് കളിക്കുമെന്നുള്ളതിനുള്ള മറുപടി ദ്രാവിഡില്‍ നിന്ന് ലഭിച്ചില്ലെങ്കിലും ദുബെയെ മാറ്റിനിര്‍ത്തില്ലെന്ന് ഏറെക്കുറെ ഉറപ്പായി. ഹാര്‍ദിക് ഫിറ്റ്നെസ് തെളിയിച്ച് തിരിച്ചെത്തിയാല്‍ ഐപിഎല്ലിലെ പ്രകടനം നിര്‍ണായകമാവും.

തോല്‍വി മറക്കാം! പക്ഷേ ഇതെങ്ങനെ സഹിക്കും? ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി

click me!