ഗംഭീറിനെ പറ്റില്ല, ഇന്ത്യന്‍ ടീം ഇപ്പോള്‍ ദ്രാവിഡിനെ മിസ് ചെയ്യുന്നുണ്ട്! കാരണം വ്യക്തമാക്കി മുന്‍ പാക് താരം

By Web TeamFirst Published Nov 4, 2024, 11:28 PM IST
Highlights

ഗംഭീറിനെതിരെ കടുത്ത വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം ബാസിത് അലി.

ഇസ്ലമാബാദ്: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ കോച്ച് ഗൗതം ഗംഭീറിനെതിരെ ബിസിസിഐയുടെ കടുത്ത നടപടികളുണ്ടായേക്കും. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറേയും വെറുതി വിടില്ലെന്നാണ് അറിയുന്നത്. വരാനിരിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലും ഇന്ത്യ മികവ് കാട്ടിയില്ലെങ്കില്‍ മുഖ്യപരിശീലകനെന്ന നിലയില്‍ ഗംഭീറിന് ടീം സെലക്ഷനിലുള്ള അധികാരങ്ങള്‍ വരെ വെട്ടിക്കുറക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്.

ഇതിനിടെ ഗംഭീറിനെതിരെ കടുത്ത വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം ബാസിത് അലി. മുന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമായി താരതമ്യം ചെയ്താണ് അദ്ദേഹം വിമര്‍ശിക്കുന്നത്. ബാസിതിന്റെ വാക്കുകള്‍... ''ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഒരു മത്സരം പോലെ ഒരിക്കലും ടെസ്റ്റ് കളിക്കാന്‍ കഴിയില്ല. അഞ്ച് ദിവസത്തെ മത്സരത്തെ വ്യത്യസ്തമായി കൈകാര്യം ചെയ്യാന്‍ അറിയണം. ഇപ്പോഴത്തെ മാനേജ്മെന്റ് രണ്ടോ രണ്ടര ദിവസത്തെ കുറിച്ചോ മാത്രമെ ചിന്തിക്കുന്നുള്ളൂ. ഇന്ത്യ തീര്‍ച്ചയായും രാഹുല്‍ ദ്രാവിഡിനെ മിസ് ചെയ്യുന്നുണ്ട്. ടെസ്റ്റ് മത്സരങ്ങളില്‍ അദ്ദേഹത്തിന് നാല് ദിവസത്തെ കൃത്യമായ പദ്ധതികളുണ്ടായിരിക്കും.'' ബാസിത് നിരീക്ഷിച്ചു.

Latest Videos

ഷമിയുടെ വരവ് വൈകും, ഓസ്‌ട്രേലിയന്‍ പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി! ബംഗാള്‍ ടീമിനും നഷ്ടം

ഗംഭീറിന് കീഴില്‍ മോശം റെക്കോര്‍ഡുകളാണ് ഇന്ത്യക്ക്. മൂന്ന് ടെസ്റ്റുകളുള്ള പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങുന്നത് ഇത് ആദ്യമായിട്ടാണ്. 12 വര്‍ഷത്തിന് ശേഷം ഇന്ത്യ ആദ്യമായി വാംഖഡെയില്‍ പരാജയപ്പെട്ടു. 12 വര്‍ഷത്തിന് ശേഷം ഹോം ഗ്രൗണ്ടില്‍ ടെസ്റ്റ് പരമ്പരയിലും ഇന്ത്യ അടിയറവ് പറഞ്ഞു. 

മാത്രമല്ല, ചരിത്രത്തിലാദ്യമായി കിവീസിനെതിരെ ഒരു ഹോം ടെസ്റ്റ് സീരീസും പരാജയപ്പെട്ടു. 36 വര്‍ഷങ്ങള്‍ക്ക് ശേഷം ന്യൂസിലന്‍ഡിനെതിരെ ഹോം ടെസ്റ്റ് പരാജയപ്പെട്ട മോശം റോക്കോര്‍ഡ് ബംഗളൂരുവിലെ തോല്‍വിയോടെ അക്കൗണ്ടിലായിരുന്നു. ഒരു ഹോം ടെസ്റ്റ് ഇന്നിങ്ങ്‌സില്‍ 50 റണ്‍സിന് താഴെ പുറത്താവുന്നതും ആദ്യമായിട്ടാണ്. 41 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു വര്‍ഷത്തില്‍ മൂന്നു ഹോം ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യ പരാജയപ്പെടുന്നത്.

tags
click me!