ഒരുപാട് മോഹിച്ചു, ജയിച്ചാല്‍ മന്ത്രിസ്ഥാനം കിട്ടുമായിരുന്നു, കപ്പിനും ചുണ്ടിനുമിടയില്‍ അസറിന് മറ്റൊരു നഷ്ടം

By Web TeamFirst Published Dec 3, 2023, 11:58 PM IST
Highlights

മാഗന്തി ഗോപിനാഥ് 62680 വോട്ടാണ് നേടിയത്. മുഹമ്മദ് അസ്ഹറുദ്ദീന് 51756 വോട്ട് ലഭിച്ചു. 10924 വോട്ട് ഭൂരിപക്ഷത്തില്‍ ആധികാരിക ജയമാണ് ബിആര്‍എസിന്റെ സിറ്റിംഗ് എംഎല്‍എ കൂടിയായ മാഗന്തി ഗോപിനാഥ് നേടിയത്.

ഹൈദരാബാദ്: കോണ്‍ഗ്രസിന്റെ തെലങ്കാനയിലെ സ്റ്റാര്‍ ക്യാംപെയ്നറായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. എന്നാല്‍, സ്വന്തം മണ്ഡലത്തില്‍ സ്റ്റാര്‍ ക്യാംപയിനര്‍ക്ക് കാലിടറി. തെലങ്കാന രാഷ്ട്ര സമിതിയുടെ മാഗന്തി ഗോപിനാഥിനോട് താരമണ്ഡലമായ ഹൈദരാബാദ് ജൂബിലി ഹില്‍സില്‍ തോല്‍ക്കാനായിരുന്നു വിധി. ടോളിവുഡ് സിനിമതാരങ്ങളും, വ്യവസായ പ്രമുഖരും വോട്ടര്‍മാരായി എത്തുന്ന ജൂബിലി ഹില്‍സ് സ്റ്റാര്‍ മണ്ഡലമായാണ് അറിയപ്പെടുന്നത്. 21 റൗണ്ട് നിന്ന വോട്ടെണ്ണലില്‍ ഒരു ഘട്ടത്തിലും മുന്നിലെത്താല്‍ മുഹമ്മദ് അസ്ഹറുദ്ദീന് സാധിച്ചില്ല. 

മാഗന്തി ഗോപിനാഥ് 62680 വോട്ടാണ് നേടിയത്. മുഹമ്മദ് അസ്ഹറുദ്ദീന് 51756 വോട്ട് ലഭിച്ചു. 10924 വോട്ട് ഭൂരിപക്ഷത്തില്‍ ആധികാരിക ജയമാണ് ബിആര്‍എസിന്റെ സിറ്റിംഗ് എംഎല്‍എ കൂടിയായ മാഗന്തി ഗോപിനാഥ് നേടിയത്. അതെസമയം കോണ്‍?ഗ്രസിന്റെ വോട്ട് ഭിന്നിപ്പിക്കുമെന്ന് കരുതിയ ഒവൈസിയുടെ എഐഎംഎം പോലുള്ള പാര്‍ട്ടികള്‍ക്കെതിരെ കോണ്‍ഗ്രസിന്റെ സ്റ്റാര്‍ പ്രചാരകനായിരുന്നു മുഹമ്മദ് അസ്ഹറുദ്ദീന്‍. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മന്ത്രിസ്ഥാനം വരെ കിട്ടുമായിരുന്നു. അദ്ദേഹത്തിന്റെ വലിയ തോല്‍വി സംസ്ഥാന ഭരണം കിട്ടിയിട്ടും കോണ്‍ഗ്രസിന് തിരിച്ചടിയായി. 

Latest Videos

2009 ഫെബ്രുവരി 19-നാണ് അസ്ഹറുദ്ദീന്‍  കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. 2009-ലെ ഇന്ത്യന്‍ പൊതുതെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നിന്ന് അദ്ദേഹം വിജയിച്ച് പാര്‍ലമെന്റ് അംഗമായി. എന്നാല്‍ 2014-ലെ ഇന്ത്യന്‍ പൊതുതെരഞ്ഞെടുപ്പില്‍ അദ്ദേഹം രാജസ്ഥാനിലെ ടോങ്ക്-സവായ് മധോപൂരില്‍ നിന്ന് മത്സരിച്ചുവെങ്കിലും ഭാരതീയ ജനതാ പാര്‍ട്ടിയുടെ സുഖ്ബീര്‍ സിംഗ് ജൗനപുരിയയോട് തോറ്റു. 2018-ല്‍ തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വര്‍ക്കിംഗ് പ്രസിഡന്റായി അദ്ദേഹത്തെ തെരഞ്ഞെടുത്തു. 

അതേസമയം തെലങ്കാനയില്‍ ബിആര്‍എസിനെ കടപുഴക്കി കോണ്‍ഗ്രസ് അധികാരത്തിലേക്ക്. നാല് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ ഏക പച്ചത്തുരുത്തായ തെലങ്കാനയില്‍ 12 ശതമാനത്തോളം വോട്ട് വിഹിതം കൂട്ടിയാണ് കോണ്‍ഗ്രസ് 63 സീറ്റുകള്‍ നേടിയത്. കഴിഞ്ഞ തവണ 88 സീറ്റുകള്‍ നേടിയ ബിആര്‍എസ് പകുതിയില്‍ത്താഴെ സീറ്റുകളിലൊതുങ്ങി. 9 സീറ്റുകള്‍ നേടിയ ബിജെപിയുടെ മുന്നേറ്റവും വോട്ട് വിഹിതം ഇടിഞ്ഞ എഐഎംഐഎമ്മിന്റെ വീഴ്ചയും തെലങ്കാനയുടെ രാഷ്ട്രീയ ചിത്രം മാറ്റിയെഴുതുന്നതാണ്.

തന്‍റെ ബാറ്റിംഗ് കോച്ച് കിഷനെന്ന് സൂര്യ! ക്രിസ്റ്റ്യാനോ സഹതാരമെന്ന് അര്‍ഷ്ദീപ്; ചിരിച്ച് മറിഞ്ഞ് ആരാധകര്‍

click me!