കോലിയുടെ മോശം സമയത്തെല്ലാം ഞാന്‍ പിന്തുണച്ചിട്ടുണ്ട്, എന്നാലിപ്പോള്‍! പീറ്റേഴ്‌സന്റെ ആഗ്രഹം വിചിത്രം

By Web TeamFirst Published Nov 8, 2022, 3:54 PM IST
Highlights

ഇപ്പോള്‍ ടി20 ലോകകപ്പിലും കോലി സ്വപ്‌നഫോം തുടരന്നു. റണ്‍വേട്ടക്കാരില്‍ ഒന്നാമനാണ് കോലി. ഇതിനിടെ മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണിന്റെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഇംഗ്ലണ്ടിനെതിരെ കോലി മോശം ഫോമിലായിരിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്ന് പീറ്റേഴ്‌സണ്‍ പറയുന്നു

അഡ്‌ലെയ്ഡ്: ദീര്‍ഘകമായി മോശം ഫോമിലായിരുന്നു മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. മൂന്ന് വര്‍ഷത്തോളം അദ്ദേഹത്തിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ചുറിയൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. അടുത്തിടെ അവസാനിച്ച ഏഷ്യാ കപ്പില്‍ കോലി ഫോമിലേക്ക് തിരിച്ചെത്തുകയും ചെയ്തു. അഫ്ഗാനിസ്ഥാനെതിരെ സെഞ്ചുറി നേടികൊണ്ടായിരുന്നു കോലിയുടെ തിരിച്ചുവരവ്. ടി20 കരിയറില്‍ അദ്ദേഹത്തിന്റെ ആദ്യ സെഞ്ചുറിയായിരുന്നത്. 

ഇപ്പോള്‍ ടി20 ലോകകപ്പിലും കോലി സ്വപ്‌നഫോം തുടരന്നു. റണ്‍വേട്ടക്കാരില്‍ ഒന്നാമനാണ് കോലി. ഇതിനിടെ മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണിന്റെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഇംഗ്ലണ്ടിനെതിരെ കോലി മോശം ഫോമിലായിരിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്ന് പീറ്റേഴ്‌സണ്‍ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍.... ''കോലിയുടെ ഫോം നഷ്ടപ്പെട്ട സമയത്തെല്ലാം ഞാന്‍ അദ്ദേഹത്തെ പിന്തുണച്ചിട്ടുണ്ട്. കോലി ഒരു എന്റര്‍ടെയ്‌നറാണ്. അദ്ദേഹം ആള്‍ക്കൂട്ടത്തെ എപ്പോഴും ഇഷ്ടപ്പെടുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ അങ്ങനെയല്ലായിരുന്നു കാര്യങ്ങള്‍. അദ്ദേഹം ഫോം ഔട്ടായിരുന്നു. എന്നാല്‍ ടി20 ലോകകപ്പില്‍ അദ്ദേഹം ഫോമിലേക്ക് തിരിച്ചെത്തി. കോലിയുടെ അടുത്ത സുഹൃത്തെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഫോമില്‍ എനിക്ക് സന്തോഷമുണ്ട്. എന്നാല്‍ വ്യാഴാഴ്ച്ച ഇംഗ്ലണ്ടിനെതിരെ കൡക്കുമ്പോള്‍ അദ്ദേഹം ഫോമിലാവരുതെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.'' പീറ്റേഴ്‌സണ്‍ പറഞ്ഞു.

Latest Videos

ട്വന്‍റി 20 ലോകകപ്പ് സെമി; ന്യൂസിലന്‍ഡിന് പാകിസ്ഥാനെ വീഴ്‌ത്തുക എളുപ്പമല്ലെന്ന് കണക്കുകള്‍

''ഇപ്പോഴത്തെ ഏറ്റവും മികച്ച താരം ഫോമിലേക്ക് തിരിച്ചെത്തിയതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. കോലുയുടെ ഫോം ഇന്ത്യന്‍ ക്രിക്കറ്റിന് മാത്രമല്ല, ലോക ക്രിക്കറ്റിനും നല്ലതേ വരുത്തൂ. അദ്ദേഹം സ്ഥിരതയോടെ ബാറ്റ് ചെയ്യുന്നത് ഇന്ത്യയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. കോലി നന്നായി കളിക്കുമ്പോള്‍ അദ്ദേഹത്തിന് ചുറ്റുമുള്ളവരും ഫോമിലാവും. സൂര്യകുമാര്‍ എത്ര മനോഹരമായിട്ടാമ് സിംബാബ്‌വെക്കെതിരെ കളിച്ചത്. പ്രധാന താരങ്ങള്‍ കളിക്കുമ്പോഴെല്ലാം മറ്റുതാരങ്ങളും ഫോമിലായ ചരിത്രമാണ് ഉണ്ടായിട്ടുള്ളത്.'' പീറ്റേഴ്‌സണ്‍ പറഞ്ഞുനിര്‍ത്തി.

ഗ്രൂപ്പ് രണ്ടില്‍ ഒന്നാം സ്ഥാനക്കാരായിട്ടാണ് ഇന്ത്യ സെമിയിലെത്തുന്നത്. ദക്ഷിണാഫ്രിക്കയോട് മാത്രമാണ് ഇന്ത്യ തോറ്റത്. പാകിസ്ഥാന്‍, സിംബാബ്‌വെ, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്‌സ് എന്നിവരെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കായി. പാകിസ്ഥാനാണ് ഗ്രൂപ്പില്‍ നിന്ന് യോഗ്യത നേടിയ മറ്റൊരു ടീം. നെതര്‍ലന്‍ഡ്‌സിനോടും പാകിസ്ഥാനോടും തോറ്റ ദക്ഷിണാഫ്രിക്ക സെമി കാണാതെ പുറത്തായി.
 

click me!