അവരെ കൂടി ടീമില്‍ ഉള്‍പ്പെടുത്തൂ! ഇന്ത്യന്‍ ടീമിലേക്ക് രണ്ട് യുവതാരങ്ങളെ നിര്‍ദേശിച്ച് മുന്‍ ക്രിക്കറ്റര്‍

By Web TeamFirst Published Aug 13, 2024, 5:04 PM IST
Highlights

ദീര്‍ഘകാലമായി പരിക്കിന്റെ പിടിയിലുള്ള മുഹമ്മദ് തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ്.

മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനമാണ് ഇനി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഈ വര്‍ഷാവസാനം അഞ്ച് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കായി ഇന്ത്യ, ഓസ്‌ട്രേലിയിലേക്ക് പോകുന്നുണ്ട്. നിലവില്‍ ഇന്ത്യയാണ് പരമ്പരയിലെ ജേതാക്കള്‍. കിരീടം നിര്‍ത്താനാണ് ഇന്ത്യ ഇറങ്ങുന്നത്. കഴിഞ്ഞ തവണ ഓസ്‌ട്രേലിയയിലെത്തിയപ്പോള്‍ ഇന്ത്യ പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച് പരമ്പര സ്വന്തമാക്കിയിരുന്നു. ഇത്തവണയും ഇന്ത്യക്ക് തന്നെയാണ് സാധ്യത എന്നാണ് മുന്‍ താരം വസിം ജാഫര്‍ പറയുന്നത്. 

കൂടാതെ ടീമിലേക്ക് പേസര്‍മാരുടെ പേരുകള്‍ അദ്ദേഹം പറയുന്നുമുണ്ട്. ''ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവര്‍ക്ക് പരമ്പരയിലെ എല്ലാ മത്സരങ്ങളും കളിക്കാന്‍ സാധിച്ചാല്‍ ഇന്ത്യക്ക് ഇന്ത്യക്ക് വലിയ സാധ്യതകളുണ്ട്. ഹാട്രിക് പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം. മാത്രമല്ല അര്‍ഷ്ദീപ് സിംഗ്, മായങ്ക്  യാദവ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഇടങ്കയ്യാന്‍ അര്‍ഷ്ദീപിന് തിളങ്ങാനാവുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. മായങ്കിന്റെ പേസ് ഓസ്‌ട്രേലിയയെ വിറപ്പിക്കും.'' ജാഫര്‍ പറഞ്ഞു.

Latest Videos

റയല്‍ മാഡ്രിഡില്‍ എംബാപ്പെയുടെ ഒരു ദിവസത്തെ പ്രതിഫലം 72 ലക്ഷം രൂപ, ഓരോ മിനിറ്റും നേടുന്നത് 5486 രൂപ

ദീര്‍ഘകാലമായി പരിക്കിന്റെ പിടിയിലുള്ള മുഹമ്മദ് തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ്. ഏകദിന ലോകകപ്പിന് ശേഷം ഷമി ക്രിക്കറ്റ് കൡച്ചിട്ടില്ല. ഇപ്പോള്‍ പരിശീലനം ആരംഭിച്ച താരം ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പരയില്‍ തിരിച്ചുവരുമെന്നാണ് പറയപ്പെടുന്നത്. ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുക.

click me!