ലോക കിരീടത്തില്‍ ചവിട്ടിയ മാര്‍ഷിനെതിരെ പരാതി! ഇന്ത്യയില്‍ കളിപ്പിക്കരുതെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥന

By Web Team  |  First Published Nov 24, 2023, 5:41 PM IST

താരത്തിനെതിരെ പരാതി നല്‍കിയിരിക്കുകയാണ് അലിഗഢിനില്‍ നിന്നുള്ള ആര്‍ടിഐ ആക്റ്റിവിസ്റ്റ് പണ്ഡിറ്റ് കേശവ്. മാര്‍ഷ് ലോക കിരീടത്തോട് അനാദരവ് കാണിച്ചുവെന്ന് പരാതിയില്‍ പറയുന്നു.


ദില്ലി: ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് ഉയര്‍ത്തിയതിന് പിന്നാലെ അവുടെ ഓള്‍ റൗണ്ടല്‍ മിച്ചല്‍ മാര്‍ഷിനെതിരെ കടുത്ത വിമര്‍ശനമുണ്ടായിരുന്നു. ലോക കിരീടത്തില്‍ കാല് കയറ്റിയിരുന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്. ലോകകപ്പ് കിരീടത്തിന് മുകളില്‍ രണ്ടു കാലുകളും കയറ്റിവെച്ച് ബിയര്‍ നുണയുന്ന മിച്ചല്‍ മാര്‍ഷിന്റെ ചിത്രത്തിന് നേരെയാണ് വിമര്‍ശനം. ഡ്രസിംഗ് റൂമില്‍ വച്ചായിരുന്നു സംഭവം. ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

ഇപ്പോള്‍ താരത്തിനെതിരെ പരാതി നല്‍കിയിരിക്കുകയാണ് അലിഗഢിനില്‍ നിന്നുള്ള ആര്‍ടിഐ ആക്റ്റിവിസ്റ്റ് പണ്ഡിറ്റ് കേശവ്. മാര്‍ഷ് ലോക കിരീടത്തോട് അനാദരവ് കാണിച്ചുവെന്ന് പരാതിയില്‍ പറയുന്നു. കൂടാതെ താരത്തെ ഇന്ത്യയില്‍ കളിപ്പിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം പ്രധാന മന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചു. മാര്‍ഷിന്റെ നടപടി ലോകകപ്പ് കിരീടത്തെ അപമാനിക്കുന്നാണന്നാണ് ആരാധകര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഓരോ ടീമിനും ഒരോ സംസ്‌കാരമുണ്ടെന്നും ഓസ്‌ട്രേലിയന്‍ സംസ്‌കാരം അനുസരിച്ച് അത് തെറ്റാവില്ലെന്ന് ന്യായീകരിക്കുന്നവരുമുണ്ട്.

Latest Videos

undefined

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ പത്ത് തുടര്‍ ജയങ്ങളുമായി ഫൈനലിലെത്തിയെ ഇന്ത്യയെ ആറ് വിക്കറ്റിന് തകര്‍ത്താണ് ഓസ്‌ട്രേലിയ ആറാം കിരിടം നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 50 ഓവറില്‍ 240ന് എല്ലാവരും പുറത്തായി. 

മറുപടി ബാറ്റിംഗില്‍ ഓസീസ് 43 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 120 പന്തില്‍ 137 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ഓസീസിന്റെ വിജയം അനാസായമാക്കിയത്. മര്‍നസ് ലബുഷെയ്ന്‍ (58*) നിര്‍ണായക പിന്തുണ നല്‍കി. തുടക്കത്തില്‍ മൂന്ന് വിക്കറ്റ് ഓസീസിന് നഷ്ടമായെങ്കിലും ഹെഡ് - ലബുഷെയ്ന്‍ കൂട്ടുകെട്ടിലൂടെ മത്സരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.

രാഹുല്‍ ദ്രാവിഡിന് പിന്നാലെ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍! മറ്റൊരു സ്ഥാനത്ത് കണ്ണുവച്ച് ഇന്ത്യന്‍ പരിശീലകന്‍

click me!