IPL 2022 : മിച്ചല്‍ മാര്‍ഷ് ഡല്‍ഹി നിരയില്‍ തിരിച്ചെത്തുമോ? കൊല്‍ക്കത്തയ്ക്ക് വെങ്കടേഷ് തലവേദന- സാധ്യതാ ഇലവന്‍

By Web Team  |  First Published Apr 28, 2022, 9:38 AM IST

ആറ് പോയിന്റ് വീതമുള്ള ഇരുടീമുകള്‍ക്കും പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം അനിവാര്യമാണ്. പൃഥ്വി ഷോ. ഡേവിഡ് വാര്‍ണര്‍ ഓപ്പണിംഗ് സഖ്യം തിളങ്ങിയാല്‍ ഡല്‍ഹിക്ക് കൂറ്റന്‍സ്‌കോറിലെത്താം.


മുംബൈ: ഐപിഎല്ലില്‍ (IPL 2022) വിജയവഴിയില്‍ തിരിച്ചെത്താന്‍ ഡല്‍ഹി കാപിറ്റല്‍സും (Delhi Capitals) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും (Kolkata Knight Riders) ഇന്നിറങ്ങും. വൈകീട്ട് ഏഴരയ്ക്ക് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. അഞ്ചാം തോല്‍വി ഒഴിവാക്കുകയാണ് കൊല്‍ക്കത്തയുടെ ലക്ഷ്യം. സന്തുലിതമായ ടീമെങ്കിലും അപ്രതീക്ഷിത തിരിച്ചടി ഡല്‍ഹിക്ക് മറക്കണം. 

ആറ് പോയിന്റ് വീതമുള്ള ഇരുടീമുകള്‍ക്കും പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം അനിവാര്യമാണ്. പൃഥ്വി ഷോ. ഡേവിഡ് വാര്‍ണര്‍ ഓപ്പണിംഗ് സഖ്യം തിളങ്ങിയാല്‍ ഡല്‍ഹിക്ക് കൂറ്റന്‍സ്‌കോറിലെത്താം. റിഷഭ് പന്ത്, ലളിത് യാദവ്, റോവ്മാന്‍ പവല്‍, ഷാര്‍ദുല്‍ താക്കൂര്‍, അക്‌സര്‍ പട്ടേല്‍ തുടങ്ങി വാലറ്റം വരെ നീളുന്ന ബാറ്റിംഗ് നിര. ബൗളിങ്ങിലും ആശങ്കയില്ല.

Latest Videos

undefined

സീസണ്‍ പകുതിയായിട്ടും ഓപ്പണിങ്ങിലെ പ്രശ്‌നം പരിഹരിക്കാനായിട്ടില്ല കൊല്‍ക്കത്തയ്ക്ക്. ഓരോ മത്സരത്തിലും വിവിധ താരങ്ങളെ മാറി മാറി പരീക്ഷിച്ചിട്ടും ഫലമില്ല. ആന്ദ്രേ റസലിനെ ബാറ്റിങ്ങിലും ബൗളിംഗിലും ആശ്രയിക്കേണ്ട അവസ്ഥ. കഴിഞ്ഞ സീസണിലെ
താരോദയം വെങ്കിടേഷ് അയ്യര്‍ക്ക് ബാറ്റിംഗ് ക്രമത്തിലെ സ്ഥാനം ഉറപ്പിക്കാനായിട്ടില്ല. 

മിസ്റ്ററിസ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ മോശം ഫോമും ടീമിന് തിരിച്ചടി. പാറ്റ് കമ്മിന്‍സിന് പകരം ടിംസൗത്തി തുടര്‍ന്നേക്കും. ഡല്‍ഹിയില്‍ ഒപ്പമുണ്ടായിരുന്ന റിഷഭ് പന്തും ശ്രേയസ് അയ്യരും നേര്‍ക്കുനേര്‍ വരുന്നു എന്നതും ശ്രദ്ധേയം. പരസ്പരമുള്ള പോരില്‍ നേരിയ മുന്‍തൂക്കം കൊല്‍ക്കത്തയ്ക്കാണ്. 30 മത്സരങ്ങളില്‍ 16ല്‍ കൊല്‍ക്കത്തയും 13ല്‍ ഡെല്‍ഹിയും ജയിച്ചു.

കൊവിഡ് ബാധിതരായിരുന്ന മിച്ചല്‍ മാര്‍ഷും ടിം സീഫെര്‍ട്ടും ക്വാറന്റീന്‍ പൂര്‍ത്തിയാക്കി പരിശീലനം തുടങ്ങിയതില്‍ ഡല്‍ഹിക്ക് ആശ്വസിക്കാം. എന്നാല്‍ ഇന്ന് കളിക്കാന്‍ സാധ്യതയില്ല. ആറര കോടി രൂപയ്ക്ക് ടീമിലെടുത്ത മാര്‍ഷ് ഒരു മത്സരം മാത്രമാണ് കളിച്ചത്. സാധ്യതാ ഇലവന്‍ അറിയാം. 

ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, റിഷഭ് പന്ത്, റോവ്മാന്‍ പവല്‍, ലളിത് യാദവ്, അക്‌സര്‍ പട്ടേല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, മുസ്തഫിസുര്‍ റഹ്‌മാന്‍/ആന്റിച്ച് നോര്‍ജെ, ഖലീല്‍ അഹമ്മദ്. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: വെങ്കടേഷ് അയ്യര്‍, സാം ബില്ലിംഗ്‌സ്/ ആരോണ്‍ ഫിഞ്ച്, ശ്രേയസ് അയ്യര്‍, നിതീഷ് റാണ, റിങ്കു സിംഗ്/ ഷെല്‍ഡണ്‍ ജാക്‌സണ്‍, ആന്ദ്രേ റസ്സല്‍, സുനില്‍ നരെയ്ന്‍, ശിവം മാവി, ഉമേഷ് യാദവ്, ടിം സൗത്തി/ പാറ്റ് കമ്മിന്‍സ്, വരുണ്‍ ചക്രവര്‍ത്തി.
 

click me!