സ്റ്റീവ് സ്‌മിത്ത്, പാറ്റ് കമ്മിൻസ്, എല്ലിസ് പെറി, അലീസ ഹീലി അടക്കമുള്ള പുതു തലമുറ താരങ്ങൾക്കൊപ്പം മുന്‍ താരങ്ങളും ഇന്ത്യക്കായി അണിനിരക്കുന്നുണ്ട്.
സിഡ്‌നി: ഇന്ത്യയുടെ കൊവിഡ് പോരാട്ടത്തിന് ധനസമാഹരണ ക്യാംപയിനുമായി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾ. യൂണിസെഫ് ഓസ്‌ട്രേലിയ പുറത്തുവിട്ട വീഡിയോ വഴി ആണ് താരങ്ങൾ ഇന്ത്യക്കായി സഹായം തേടുന്നത്. ഓസ്‌ട്രേലിയയുടെ ഇതിഹാസ താരവും മുന്‍ നായകനുമായ അലന്‍ ബോര്‍ഡര്‍ അടക്കമുള്ള മുന്‍താരങ്ങളും സമകാലിക ക്രിക്കറ്റര്‍മാരും ഇവരിലുണ്ട്.
undefined
അലന്‍ ബോര്‍ഡര്‍ക്ക് പുറമെ ബ്രെറ്റ് ലീ, എല്ലിസ് പെറി, അലീസ ഹീലി, അലക്‌സ് ബ്ലാക്ക്‌വെല്‍, ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, മെഗ് ലാന്നിംഗ്, മൈക്ക് ഹസി, സ്റ്റീവ് സ്‌മിത്ത്, പാറ്റ് കമ്മിന്‍സ്, മാര്‍നസ് ലബുഷെയ്‌ന്‍, റാച്ചേല്‍ ഹേയ്‌നസ് തുടങ്ങിയവരാണ് ഒരു മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെ ഇന്ത്യക്ക് സാമ്പത്തിക സഹായം ആവശ്യപ്പെട്ടത്. 'ഹൃദയഭേദകമാണ് ഇന്ത്യയിലെ സാഹചര്യം' എന്നാണ് അലന്‍ ബോര്‍ഡറുടെ വാക്കുകള്‍.
Australia’s cricketers are teaming up to share a powerful message we all need to hear.
No one can do everything, but we can all help by chipping in to UNICEF's appeal here: https://t.co/PKCi0clPF4 pic.twitter.com/KQZePyupVM
ഇന്ത്യയുടെ കൊവിഡ് പ്രതിരോധത്തിന് ക്രിക്കറ്റ് ഓസ്‌ട്രേലിയ 50,000 അമേരിക്കന്‍ ഡോളറിന്‍റെ(ഏകദേശം 37 ലക്ഷത്തോളം രൂപ) പ്രാഥമിക സഹായം യൂണിസെഫ് ഇന്ത്യ വഴി നല്‍കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. യൂണിസെഫ് ഓസ്‌ട്രേലിയയുമായി ചേര്‍ന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റേര്‍സ് അസോസിയേഷനും കൂടുതല്‍ സഹായം കണ്ടെത്തുമെന്നും മെയ് ആദ്യം ബോര്‍ഡ് അറിയിച്ചിരുന്നു.
മഹാമാരി അതീവ ഗുരുതരമായ ഇന്ത്യക്ക് സഹായഹസ്‌തവുമായി ആദ്യം എത്തിയ ക്രിക്കറ്റ് താരങ്ങള്‍ ഓസ്‌ട്രേലിയയില്‍ നിന്നാണ്. പേസര്‍ പാറ്റ് കമ്മിന്‍സ് 50,000 ഡോളര്‍ യൂണിസെഫ് വഴി കൈമാറുമെന്ന് അറിയിച്ചിരുന്നു. ബ്രെറ്റ് ലീ ഒരു ബിറ്റ്‌കോയിന്‍(ഏകദേശം 40 ലക്ഷത്തോളം രൂപ) സഹായവും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിരാട് കോലിയും ശിഖര്‍ ധവാനും ശ്രീവാത്‌സ് ഗോസ്വാമിയും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങളും ഐപിഎല്‍ ക്ലബുകളും സഹായഹസ്‌തവുമായി രംഗത്തെത്തി.
ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സ്‌മിത്തിനെ പിന്തുണച്ച് ടിം പെയ്ന്‍
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona