ബാബറിന്റെ പകരക്കാരന് ടെസ്റ്റ് അരങ്ങേറ്റത്തില്‍ സെഞ്ചുറി! ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന്‍ മികച്ച സ്‌കോറിലേക്ക്

By Web TeamFirst Published Oct 15, 2024, 7:49 PM IST
Highlights

മോശം തുടക്കമായിരുന്നു പാകിസ്ഥാന്. 19 റണ്‍സിന് അവര്‍ക്ക് അബ്ദുള്ള ഷെഫീഖ് (7), ഷാന്‍ മസൂദ് (3) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി.

മുള്‍ട്ടാന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ പാകിസ്ഥാന്‍ മികച്ച തുടക്കം. ബാബര്‍ അസമിന് പകരം ടീമിലെത്തിയ കമ്രാന്‍ ഗുലാമിന്റെ (118) അരങ്ങേറ്റ സെഞ്ചുറിയാണ് പാക് ഇന്നിംഗ്‌സിലെ സവിശേഷതി. മുള്‍ട്ടാനില്‍ നടക്കുന്ന മത്സരത്തില്‍ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ പാകിസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തി 259 റണ്‍സെടുത്തിട്ടുണ്ട്. മുഹമ്മദ് റിസ്വന്‍ (37), അഗ സല്‍മാന്‍ (5) എന്നിവരാണ് ക്രീസില്‍. ഇംഗ്ലണ്ടിന് വേണ്ടി ജാക്ക് ലീച്ച് രണ്ട് വിക്കറ്റ് വീഴ്ത്തി. 

മോശം തുടക്കമായിരുന്നു പാകിസ്ഥാന്. 19 റണ്‍സിന് അവര്‍ക്ക് അബ്ദുള്ള ഷെഫീഖ് (7), ഷാന്‍ മസൂദ് (3) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. ലീച്ചാണ് ഇരുവരേയും മടക്കിയത്. തുടര്‍ന്നാണ് നാലാമനായി ഗുലാം ക്രീസിലെത്തുന്നത്. സെയിം അയൂബിനൊപ്പം (77) ചേര്‍ന്ന് ടീമിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുകയായിരുന്നു ഗുലാം. ഇരുവരും 149 റണ്‍സ് കൂട്ടിചേര്‍ത്തു. അയൂബിനെ പുറത്താക്കി മാത്യൂ പോട്ട്‌സാണ് കൂട്ടുകെട്ട് പൊളിക്കുന്നത്. പിന്നീടെത്തിയ സൗദ് ഷക്കീലിനും (4) തിളങ്ങാന്‍ സാധിച്ചില്ല. ഇതോടെ നാലിന് 178 എന്ന നിലയിലായി പാകിസ്ഥാന്‍. പിന്നീട് റിസ്വാനൊപ്പം 65 റണ്‍സ് ചേര്‍ത്താണ് ഗുലാം മടങ്ങുന്നത്. ഷൊയ്ബ് ബഷീറിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. ഒരു സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. പിന്നീട് റിസ്വാന്‍ - അഗ സഖ്യം വിക്കറ്റ് പോവാതെ കാത്തു.

Latest Videos

പരിക്ക്, കിവീസിനെതിരെ ആദ്യ ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി! പ്രധാന താരത്തിന് സര്‍ഫറാസ് പകരക്കാരനാവും

ആദ്യ ടെസ്റ്റില്‍ മോശം പ്രകടനത്തെ തുടര്‍ന്ന് ബാബര്‍ അസമിനെ അവസാന രണ്ട് ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയിരുന്നു. മുന്‍ ക്യാപ്റ്റനായ അസം മാത്രമല്ല, പാക്കിസ്ഥാന്റെ മുന്‍നിര ഫാസ്റ്റ് ബൗളര്‍മാരായ ഷഹീന്‍ അഫ്രീദിയെയും നസീം ഷായെയും 16 അംഗ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്. മൂവര്‍ക്കുമൊപ്പം സര്‍ഫറാസ് അഹമ്മദിനും വിശ്രമം നല്‍കിയതായി പാകിസ്താന്‍ സെലക്ഷന്‍ കമ്മിറ്റി അറിയിച്ചിരുന്നു. ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ 500 റണ്‍സ് പിന്നിട്ടിട്ടും പാകിസ്ഥാന്‍ കനത്ത തോല്‍വി ഏറ്റുവാങ്ങി. 

ഇതോടെ കടുത്ത വിമര്‍ശനങ്ങളാണ് പാകിസ്ഥാന്‍ ടീമിനെതിരെ ഉയര്‍ത്തത്. ബാബറിനെ ഒഴിവാക്കണമെന്ന ആവശ്യമുയര്‍ന്നു. അവസാന 18 ടെസ്റ്റ് ഇന്നിംഗ്സില്‍ ഒരു അര്‍ധ സെഞ്ചുറി പോലും നേടാന്‍ താരത്തിന് സാധിച്ചിരുന്നില്ല.

click me!