വേദനകൊണ്ട് പുളഞ്ഞ സൂര്യക്ക് മുംബൈയുടെ മെഡിക്കല്‍ സംഘം പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും വേദന മാറാത്തതിനെത്തുടര്‍ന്ന് താരം ഗ്രൗണ്ട് വിട്ടു.
കോയമ്പത്തൂര്‍: ടെസ്റ്റ് ടീമില്‍തിരിച്ചെത്താമെന്ന സൂര്യകുമാര്‍ യാദവിന്‍റെ മോഹങ്ങള്‍ക്ക് തിരിച്ചടിയായി പരിക്ക്. ബുച്ചി ബാബു ക്രിക്കറ്റില്‍ തമിഴ്നാട് ഇലവനെതിരെ മുംബൈക്കായി ഇറങ്ങിയ സൂര്യകുമാർ യാദവിന് ഫീല്‍ഡിംഗിനിടെ കൈവിരലിന് പരിക്കേറ്റു. കോയമ്പത്തൂരില്‍ നടക്കുന്ന മത്സരത്തില്‍ ലെഗ് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ പ്രദോഷ് രഞ്ജന്‍ പോളിന്‍റെ ഷോട്ട് തടുക്കാന്‍ ശ്രമിക്കവെയാണ് സൂര്യകുമാര്‍ യാദവിന്‍റെ വിരലുകള്‍ക്ക് പരിക്കേറ്റത്.
വേദനകൊണ്ട് പുളഞ്ഞ സൂര്യക്ക് മുംബൈയുടെ മെഡിക്കല്‍ സംഘം പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും വേദന മാറാത്തതിനെത്തുടര്‍ന്ന് താരം ഗ്രൗണ്ട് വിട്ടു. ഇതോടെ സെപ്റ്റംബര്‍ അഞ്ചിന് ആരംഭിക്കുന്ന ദുലീപ് ട്രോഫി ടൂര്‍ണമെന്‍റില്‍ സൂര്യകുമാര്‍ കളിക്കുന്ന കാര്യം സംശയത്തിലായി. ദുലീപ് ട്രോഫിയില്‍ കളിച്ച് ടെസ്റ്റ് ടീമില്‍ തിരിച്ചെത്താനുള്ള പരിശ്രമത്തിലായിരുന്നു സൂര്യകുമാര്‍ യാദവ്.
ഹാർദ്ദിക് മൂന്നാമത്, മുംബൈ ഇന്ത്യൻസില്‍ കൂടുതൽ പ്രതിഫലമുള്ള 6 താരങ്ങൾ
തമിഴ്നാട് ഇലവനെതിരെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന മുംബൈ മത്സരത്തില്‍ ബാക് ഫൂട്ടിലായിരിക്കെയാണ് സൂര്യകുമാര്‍ യാദവ് പരിക്കേറ്റ് മടങ്ങിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് ഇലവന്‍ ഒന്നാം ഇന്നിംഗ്സില്‍ 379 റണ്‍സടിച്ചപ്പോള്‍ സൂര്യകുമാര്‍ യാദവും ശ്രേയസ് അയ്യരും സര്‍ഫറാസ് ഖാനും മുഷീര്‍ ഖാനും എല്ലാം അടങ്ങിയ മുംബൈ ബാറ്റിംഗ് നിര 156 റണ്‍സിന് പുറത്തായിരുന്നു. നല്ലതുടക്കം ലഭിച്ച സൂര്യകുമാര്‍ യാദവ് 30 റണ്‍സെടുത്ത് പുറത്തായപ്പോള്‍ സര്‍ഫറാസ് ഖാന്‍ ആറും ശ്രേയസ് അയ്യര്‍ രണ്ടും റണ്‍സെടുത്ത് മടങ്ങി.
സച്ചിനും സേഫല്ല, റെക്കോർഡിലേക്ക് റൂട്ട് ക്ലിയറാക്കി ജോ റൂട്ട്
രണ്ടാ ഇന്നിംഗ്സില്‍ തമിഴ്നാട് 286 റണ്‍സ് നേടി.ഇതോടെ 510 റണ്‍സിന്‍റെ കൂറ്റൻ വിജയ ലക്ഷ്യം പിന്തുടരുന്ന മുംബൈ മൂന്നാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ ആറ് റണ്‍സെന്ന നിലയിലാണ് ക്രീസ് വിട്ടത്. ഇന്ന് അവസാന ദിനം ജയത്തിലേക്ക് 504 റണ്‍സ് കൂടി മുംബൈക്ക് വേണം. മുംബൈക്കായി രണ്ടാം ഇന്നിംഗ്സില്‍ സൂര്യകുമാര്‍ ബാറ്റിംഗിന് ഇറങ്ങുമോ എന്ന കാര്യം വ്യക്തമല്ല.