രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ: പിന്തുണ അറിയിച്ച് ഡേവിഡ് വാര്‍ണര്‍! അദ്ദേഹത്തിന് പൗരത്വം നല്‍കൂവെന്ന് ആരാധകര്‍

By Web TeamFirst Published Jan 22, 2024, 8:58 PM IST
Highlights

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ ക്യാപ്റ്റനാണ് വാര്‍ണര്‍. റിഷഭ് പന്ത് പരിക്കിന്‌ശേഷം തിരിച്ചെത്തിയാല്‍ നായകസ്ഥാനം ഒഴിയും.

സിഡ്‌നി: ഇന്ത്യയില്‍ നിറയെ ആരാധകരുണ്ട് ഓസ്ട്രലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ക്ക്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെയാണ് അദ്ദേഹം ഇത്രയും ആരാധകരെ ഉണ്ടാക്കിയെടുത്തത്. ഇന്ത്യ തന്റെ രണ്ടാം വീടാണെന്ന് വാര്‍ണര്‍ ഒരിടയ്ക്ക് പറഞ്ഞിട്ടുമുണ്ട്. ഇന്ത്യയില്‍ കളിക്കുമ്പോഴെല്ലാം സന്തോഷം പങ്കുവെക്കാറുണ്ട് താരം. ഇന്ത്യന്‍ സിനിമകള്‍ പിന്തുടരുന്ന അദ്ദേഹം തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്റെ കടുത്ത ആരാധകനുമാണ്. അല്ലുവിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം പുഷ്പയിലെ രംഗങ്ങളും നൃത്തവുമെല്ലാം അദ്ദേഹം അനുകരിക്കാറുമുണ്ട്.

ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ സെഞ്ചുറി നേടിയപ്പോഴും വാര്‍ണര്‍ അത്തരത്തില്‍ ആഘോഷിക്കാന്‍ മറന്നില്ല. വായുവില്‍ ഉയര്‍ന്ന് ചാടി പഞ്ച് ചെയ്ത അദ്ദേഹം പുഷ്പയിലെ രംഗവും ഓര്‍ത്തു. പുഷ്പ സെലിബ്രേഷനാണ് വാര്‍ണര്‍ നടത്തിയത്. ഇപ്പോള്‍, അയോധ്യയില്‍ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയിലും പങ്കുകൊണ്ടിരിക്കുകയാണ് വാര്‍ണര്‍. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വാര്‍ണര്‍ പോസ്റ്റുമായെത്തിയത്. വാര്‍ണര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കൂവെന്ന് ആരാധകര്‍ കമന്റ് ബോക്‌സില്‍ ആവശ്യപ്പെടുന്നുണ്ട്. യഥാര്‍ത്ഥ ഇന്ത്യന്‍ താങ്കളാണെന്നൊക്കെ മറ്റു ചില കമന്റുകള്‍. പോസ്റ്റ് കാണാം...

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by David Warner (@davidwarner31)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ ക്യാപ്റ്റനാണ് വാര്‍ണര്‍. റിഷഭ് പന്ത് പരിക്കിന്‌ശേഷം തിരിച്ചെത്തിയാല്‍ നായകസ്ഥാനം ഒഴിയും. പന്ത് തിരിച്ചെത്തുമെന്ന് ടീമിന്റെ പരിശീലകരില്‍ ഒരാളായ സൗരവ് ഗാംഗുലി അറിയിച്ചിരുന്നു. മുമ്പ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഐപിഎല്ലിലെ ഏക കിരീടം നേടിയതും വാര്‍ണര്‍ക്ക് കീഴിലാണ്.

അതേയസമയം, പ്രതിഷ്ഠാ ചടങ്ങിന് ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ വിവിഐപികളുടെ വന്‍നിരയാണ് അയോധ്യയിലെത്തിയത്. ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം തന്നെ ക്ഷേത്രത്തിലെത്തിയിരുന്നു. പ്രാണ പ്രതിഷ്ഠക്ക് മുന്നോടിയായി താന്ത്രിക വിധി പ്രകാരമുള്ള ചടങ്ങുകള്‍ 11.30നാണ് ആരംഭിച്ചത്. സിനിമ, കായിക താരങ്ങളടക്കമുള്ള ക്ഷണിക്കപ്പെട്ട അതിഥികള്‍ അയോധ്യയിലെ രാമക്ഷേത്രത്തിലെത്തിയിരുന്നു. പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് അയോധ്യയില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ: സച്ചിനും കുംബ്ലെയുമെത്തി! ക്ഷണം ലഭിച്ചിട്ടും കോലിയും രോഹിത്തുമില്ല! കാരണം അറിയാം
 

click me!