റിച്ചാ ഘോഷിന്റെ പോരാട്ടം പാഴായി! ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ഏകദിന പരമ്പര ഓസ്‌ട്രേലിയക്ക്

By Web TeamFirst Published Dec 30, 2023, 10:18 PM IST
Highlights

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ യഷ്തിക ഭാട്ടിയയുടെ (14) വിക്കറ്റ് നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ സ്മൃതി മന്ദാന (34) - റിച്ച സഖ്യം ഇന്ത്യയുടെ തകര്‍ച്ച ഒഴിവാക്കി.

മുംബൈ: ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ഏകദിന പരമ്പര ഓസ്‌ട്രേലിയക്ക്. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ മൂന്ന് റണ്‍സിന് തോല്‍പ്പിച്ചാണ് ഓസീസ് പരമ്പര നേടിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍  258 റണ്‍സാണ് നേടിയത്. 63 റണ്‍സ് നേടിയ ഫോബെ ലിച്ച്ഫീല്‍ഡാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ദീപ്തി ശര്‍മ അഞ്ച് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് 255 റണ്‍സെടുക്കാനാണ് സാധിച്ചത്. 96 റണ്‍സ് നേടിയ റിച്ചാ ഘോഷിന്റെ പോരാട്ടം പാഴായി.

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ യഷ്തിക ഭാട്ടിയയുടെ (14) വിക്കറ്റ് നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ സ്മൃതി മന്ദാന (34) - റിച്ച സഖ്യം ഇന്ത്യയുടെ തകര്‍ച്ച ഒഴിവാക്കി. സ്മൃതി മടങ്ങിയെങ്കിലും ഇന്ത്യ ജയിക്കുമെന്ന പ്രതീതിയുണ്ടായിരുന്നു. സ്മൃതി മടങ്ങുമ്പോള്‍ 71 റണ്‍സായിരുന്നു ഇന്ത്യയുടെ സ്‌കോര്‍. പിന്നാലെ ജമീമ റോഡ്രിഗസും (44) മികച്ച പ്രകടനം പുറത്തെടുത്തു. ഇരുവരും 88 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ജമീമ വീണു. 

Latest Videos

തുടര്‍ന്നെത്തിയ ഹര്‍മന്‍പ്രീത് കൗര്‍ (5) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. തുടര്‍ന്നെത്തിയ ദീപ്തി ശര്‍മ (36 പന്തില്‍ 24) - റിച്ച സഖ്യം 47 റണ്‍സ് കൂട്ടിചേര്‍ത്തു. ഇന്ത്യ ജയിക്കുമെന്ന തോന്നലുണ്ടാവുമ്പോഴാണ് റിച്ച സെഞ്ചുറിക്ക് നാല് റണ്‍ അകലെ മടങ്ങുന്നത്. 117 പന്തുകള്‍ നേരിട്ട താരം 13 ഫോറുകള്‍ നേടിയിരുന്നു. റിച്ചയ്ക്ക് ശേഷമെത്തിയ അമന്‍ജോത് കൗര്‍ (4), പൂജ വസ്ട്രകര്‍ (8), ഹര്‍ലീന്‍ ഡിയോള്‍ (1) എന്നിവര്‍ക്കും തിളങ്ങാനായില്ല. ശ്രേയങ്ക പാട്ടീല്‍ (5) ദീപ്തിക്കൊപ്പം പുറത്താവാതെ നിന്നു. ദീപ്തിയുടെ മെല്ലെപ്പോക്കും തോല്‍വിക്ക് കാരണമായി. അന്നാബെല്‍ സതര്‍ലാന്‍ഡ് ഓസീസിന് വേണ്ടി മൂന്ന് വിക്കറ്റെടുത്തു.

നേരത്തെ, ലിച്ച്ഫീല്‍ഡിന് പുറമെ എല്ലിസ് പെറി (50) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ്അലീസ ഹീലി (13), ബേത് മൂണി (10), തഹ്ലിയ മഗ്രാത് (24), ആഷ്‌ലി ഗാര്‍ഡ്‌നര്‍ (2), സതര്‍ലാന്‍ഡ് (23), ജോര്‍ജിയ വറേഹാം (22) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അലാന കിംഗ് (22) - കിം ഗാര്‍ത് (11) സഖ്യമാണ് സോര്‍ 250 കടത്തിയത്. ദീപിതിക്ക് പുറമെ പൂജ വസ്ട്രകര്‍, ശ്രേയങ്ക പാട്ടീല്‍, സ്‌നേഹ് റാണ ഓരോ വിക്കറ്റ് വീഴ്ത്തി. 

പുതുവര്‍ഷവും അടപടലം! ബ്രസീലിയന്‍ ഫുട്‌ബോളിന് രക്ഷയില്ല; ആഞ്ചലോട്ടിയെ പ്രതീക്ഷിച്ച കാനറികള്‍ക്ക് തിരിച്ചടി

click me!