ലോകകപ്പുകളില്‍ ഓസ്‌ട്രേലിയക്ക് മുന്നില്‍ മുട്ടിടിക്കുന്ന ഇന്ത്യ! രക്ഷപ്പെട്ടത് 2011ലെ ധോണിയുടെ ഇന്ത്യ മാത്രം

By Web Team  |  First Published Nov 20, 2023, 6:06 PM IST

2003ല്‍ ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റിംഗിനയക്കുകയായിരുന്നു. റിക്കി പോണ്ടിംഗ് (140), ഡാമിയര്‍ മാര്‍ട്ടിന്‍ (88) എന്നിവരുടെ സെഞ്ചുറി കരുത്തില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 88 റണ്‍സാണ് ഓസീസ് അടിച്ചെടുത്തത്.


അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ രണ്ടാം തവണയാണ് ഇന്ത്യയും ഓസ്‌ട്രേലിയയും ഫൈനലില്‍ വരുന്നത്. രണ്ട് തവണയും ഇന്ത്യക്ക് തോല്‍ക്കാനായിരുന്നു വിധി. 2003ല്‍ ജൊഹന്നാസ്ബര്‍ഗിലായിരുന്നു ആദ്യത്തെ തോല്‍വി. ഇത്തവണ അഹമ്മദാബാദിലും ഇന്ത്യക്ക് തോല്‍ക്കേണ്ടിവന്നു. 2015 ഏകദിന ലോകകപ്പില്‍ സെമി ഫൈനലിലും ഓസീസില്‍ നിന്നാണ് ഇന്ത്യക്ക് പണി കിട്ടിയത്. ഈ ലോകകപ്പില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചുകൊണ്ടാണ് ഇന്ത്യ തുടങ്ങിയതെങ്കിലും നോക്കൗട്ടിലെത്തിയപ്പോള്‍ ടീം കളിമറന്നു. 1983ല്‍ ഇന്ത്യ ജേതാക്കളാകുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസായിരുന്നു എതിരാളി. 2011ല്‍ ശ്രീലങ്കയേയും തോല്‍പ്പിച്ചു.

2003ല്‍ ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റിംഗിനയക്കുകയായിരുന്നു. റിക്കി പോണ്ടിംഗ് (140), ഡാമിയര്‍ മാര്‍ട്ടിന്‍ (88) എന്നിവരുടെ സെഞ്ചുറി കരുത്തില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 88 റണ്‍സാണ് ഓസീസ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 39.2 ഓവറില്‍ 234ന് എല്ലാവരും പുറത്താവുകയായിരുന്നു. വിരേന്ദര്‍ സെവാഗ് (82), രാഹുല്‍ ദ്രാവിഡ് (47) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.

Latest Videos

undefined

അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ 240ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഓസീസ് 43 ഓവറില്‍ ലക്ഷ്യം മറികടന്നു. 120 പന്തില്‍ 137 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ഓസീസിന് ആറാം കിരീടം സമ്മാനിച്ചത്. മര്‍നസ് ലബുഷെയ്ന്‍ (58) നിര്‍ണായക പിന്തുണ നല്‍കി. സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി തുടങ്ങിയവര്‍ക്കെല്ലാം അവസാന ഏകദിന ലോകകപ്പായിരിക്കും ഇത്.

ഇനി 2000ന് ശേഷം നടന്ന ലോകകപ്പുകളെടത്താലും തോല്‍വികളുണ്ട്. 2015 സെമി ഫൈനലില്‍ ഓസീസിന്റെ ജയം 95 റണ്‍സിനായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സാണ് നേടിയത്. അന്ന് സ്റ്റീവന് സ്മിത്ത് (105) സെഞ്ചുറി നേടി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 46.5 ഓവറില്‍ 233ന് എല്ലാവരും പുറത്താവുകയായിരുന്നു. 2011 ലോകകപ്പില്‍ അതിനൊരു വ്യത്യാസമുണ്ടായിരുന്നു. അന്ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നു. എന്നാല്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് ജയിക്കുകയാണുണ്ടായത്.

ഓസീസ് താരങ്ങളുടെ കുടുംബത്തിന് നേരെ സൈബര്‍ ആക്രമണം! ട്രാവിസ് ഹെഡിന്റെ ഭാര്യക്ക് ഭീഷണി സന്ദേശം

click me!