62-ാം വയസില്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറി ലോക റെക്കോര്‍ഡിട്ട് ആന്‍ഡ്ര്യു ബ്രൗണ്‍ലീ

രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡ് ബ്രൗണ്‍ലി സ്വന്തമാക്കി.

Andrew Brownlee makes International debut at 62, Creates history

ഗുവാസിമ(കോസ്റ്റോറിക്ക): ഐപിഎല്ലില്‍ 43-ാം വയസില്‍ എം എസ് ധോണി കളിക്കുന്നതും 37കാരനായ രോഹിത് ശര്‍മ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതും ചര്‍ച്ച ചെയ്യുന്ന ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് തന്‍റെ 62-ാം വയസില്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയിരിക്കുകയാണ് ഫാക്‌ലന്‍ഡ് താരം ആന്‍ഡ്ര്യു ബ്രൗണ്‍ലി. ഈ മാസം 10ന് നടന്ന കോസ്റ്റോറിക്കക്കെതിരായ രാജ്യാന്തര ടി20 മത്സരത്തിലാണ്  62 വയസും 145 ദിവസവും പ്രായമുള്ള ബ്രൗണ്‍ലി അരങ്ങേറി ചരിത്രം കുറിച്ചത്.

ഇതോടെ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡ് ബ്രൗണ്‍ലി സ്വന്തമാക്കി. 2019ല്‍ റൊമാനിയക്കെതിരെ 59 വയസും 181 ദിവസവും പ്രായമുള്ളപ്പോള്‍ ടര്‍ക്കിക്കായി അരങ്ങേറിയ ഒസ്മാന്‍ ഗോകറുടെ റെക്കോര്‍ഡാണ് ബ്രൗണ്‍ലി മറികടന്നത്. വലം കൈയന്‍ ബാറ്ററായ ബ്രൗണ്‍ലി ഇതുവരെ മൂന്ന് രാജ്യാന്തര ടി20 മത്സരങ്ങളിലാണ് കളിച്ചത്. നേടിയതാകട്ടെ ആറ് റണ്‍സും. വലം കൈയന്‍ മീഡിയം പേസറാണെങ്കിലും ഇതുവരെ വിക്കറ്റൊന്നും വീഴ്ത്താന്‍ ബ്രൗണ്‍ലിക്കായിട്ടില്ല.

Latest Videos

സിക്സർ പൂരവുമായി സഞ്ജു, വീൽചെയറിലിരുന്നും ഒറ്റക്കാലിൽ നിന്നും പരിശീലനത്തിന് നേതൃത്വം നൽകി രാഹുൽ ദ്രാവിഡ്

60 വയസിനുശേഷം രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറുന്ന ആദ്യ പുരുഷ താരമാണ് ബ്രൗണ്‍ലി. ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ ഏറ്റവും പ്രായം കൂടിയ താരം 49 വയസും 119 ദിവസവും പ്രായമുള്ളപ്പോള്‍ ഇംഗ്ലണ്ടിനായി അരങ്ങേറിയ ജെയിംസ് സതര്‍ടണ്‍ ആണ്. ഏകദിനത്തില്‍ 47 വയസും 240 ദിവസവും പ്രായമുള്ളപ്പോള്‍ നെതര്‍ലന്‍ഡ്സിനായി അരങ്ങേറിയ എന്‍ ഇ ക്ലാര്‍ക്കാണ്.

'തല' മാറി 5 ടീമുകള്‍, ഒരേയൊരു വിദേശ നായകന്‍ മാത്രം, ഐപിഎല്ലില്‍ ടീമുകളെ നയിച്ചിറങ്ങുന്നത് ഇവരാണ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!