ചാഹലിനും ധനശ്രീക്കും വിവാഹമോചനം അനുവദിച്ച് കോടതി ഉത്തരവ്

മാര്‍ച്ച് 22 മുതല്‍ ചാഹലിന് ഐപിഎല്ലിന്‍റെ ഭാഗമാവേണ്ടതിനാലാണ് നടപടികള്‍ നേരത്തേയാക്കിയത്.

Yuzvendra Chahal, Dhanashree Verma Granted Divorce

മുംബൈ: ഇന്ത്യന്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനും ധനശ്രീ വര്‍മയ്ക്കും വിവാഹമോചനം അനുവദിച്ച് ബാന്ദ്ര കുടുംബ കോടതിയുടെ ഉത്തരവ്. വിവാഹമോചനം അനുവദിക്കാനുള്ള ആറ് മാസത്തെ കാലതാമസം ഒഴിവാക്കണമെന്ന് ബോംബെ ഹൈക്കോടതി കഴിഞ്ഞി ദിവസം കുടുംബ കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നു. വിവാഹമോചനക്കേസില്‍ ഇന്ന് തന്നെ തീരുമാനമെടുക്കണമെന്നും ബോംബെ ഹൈക്കോടതി കുടുംബ കോടതിയോട് നിര്‍ദേശിച്ചിരുന്നു.

മാര്‍ച്ച് 22 മുതല്‍ ചാഹലിന് ഐപിഎല്ലിന്‍റെ ഭാഗമാവേണ്ടതിനാലാണ് നടപടികള്‍ നേരത്തേയാക്കിയത്. പരസ്പര ധാരണപ്രകാരം കോടതി ഇരുവര്‍ക്കും വിവാഹമോചനം അനുവദിക്കുകയായിരുന്നുവെന്ന് ചാഹലിന്‍റെ അഭിഭാഷകന്‍ നിതിന്‍ കുമാര്‍ ഗുപ്ത വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. 2020ല്‍ വിവാഹിതരായ ചാഹലും ധനശ്രീയും ഈ വര്‍ഷം ഫെബ്രുവരി അ‍ഞ്ചിനാണ് ഇരുവരും പരസ്പര സമ്മതത്തോടെ ബാന്ദ്ര കുടുംബ കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയത്.

Latest Videos

ഐപിഎല്‍: പന്തില്‍ തുപ്പല്‍ തേക്കുന്നതിനുള്ള നിരോധനം നീക്കി, രണ്ടാം ഇന്നിംഗ്സില്‍ ഇനി മുതല്‍ രണ്ട് പന്തുകള്‍

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിന്‍റെ താരമാണ് ചാഹല്‍. നേരത്തെ, വിവാഹമോചനത്തിനുള്ള ആറ് മാസത്തെ കൂളിംഗ് ഓഫ് കാലയളവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ചാഹലും ധനശ്രീയും കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കുടുംബ കോടതി ഈ ആവശ്യം തള്ളുകയായിരുന്നു.  ധനശ്രീക്ക് ജീവനാംശമായി 4.75 കോടി രൂപ നല്‍കാമെന്നാണ് ചാഹല്‍ അറിയിച്ചിരുന്നു. ഇതുവരെ 2.37 കോടി രൂപ കൊടുത്തിട്ടുണ്ട്.  60 കോടിയോളം രൂപ ധനശ്രീക്കു നല്‍കുമെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ധനശ്രീയുടെ കുടുംബം അത് വ്യാജമാണെന്ന് വ്യക്തമാക്കിയിരുന്നു.

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ വമ്പൻ മാറ്റത്തിനൊരുങ്ങി ഐസിസി; മാറ്റം ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര മുതൽ

ഇതിനിടെ ചാഹല്‍ യൂട്യൂബര്‍ കൂടിയായ ആര്‍ജെ മഹാവേഷുമായ് പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തവന്നിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനല്‍ നടക്കുമ്പോള്‍ ഇരുവരും ഗ്യാലറിയിലുണ്ടായിരുന്നു. നേരത്തെയും ചാഹലിനൊപ്പം മഹാവേഷിനെ പലപ്പോഴും കണ്ടിട്ടുണ്ടെന്നും ആരാധകര്‍ കണ്ടുപിടിച്ചു. ഇരുവരും പ്രണയത്തിലെന്ന പ്രചാരണങ്ങള്‍ തള്ളി മഹാവേഷ് മുമ്പ് പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം പോസ്റ്റും ഇതിനിടെ ട്രെന്‍ഡിങ്ങായി. ഏതായാലും ഇരുവരും ഒന്നിച്ച് സംസാരിക്കുന്നതും ഫോട്ടോക്ക് പോസ് ചെയ്യുന്നതും സോഷ്യല്‍ മീഡിയ ആഘോഷിച്ചു.പ്രണയത്തിലാണോ എന്ന സൈബറിടത്തിന്‍റെ സംശയത്തിന് ആരും കൃത്യം മറുപടി പറഞ്ഞിട്ടില്ല.

അലിഗഢ് സ്വദേശിയായ മഹാവേഷ് പ്രധാനമായും പ്രാങ്ക് വീഡിയോകളിലൂടെയാണ് യുട്യൂബറെന്ന നിലയില്‍ ശ്രദ്ധേയയായത്. യുട്യൂബര്‍ എന്നതിനുപരി റേഡിയോ മിര്‍ച്ചിയില്‍ റേഡിയോ ജോക്കി കൂടിയാണ് മഹാവേഷ്. നേരത്തെ ബിഗ് ബോസിലേക്കും ബോളിവുഡിലേക്കുമുള്ള ക്ഷണം മഹാവേഷ് നിരസിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

vuukle one pixel image
click me!