ചാമ്പ്യൻസ് ട്രോഫി സമ്മാനത്തുകയെക്കാൾ മൂന്നിരട്ടി; ഇന്ത്യൻ ടീമിന് വമ്പൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

ചാമ്പ്യൻസ് ട്രോഫി ജേതാക്കള്‍ക്ക് 20 കോടി രൂപയാണ് ഐസിസി പാരിതോഷികമായി നല്‍കിയത്. ചാമ്പ്യൻസ് ട്രോഫി സമ്മാനത്തുകയെക്കാള്‍ ഏകദേശം മൂന്നിരട്ടിയാണ് ബിസിസിഐ പ്രഖ്യാപിച്ച പാരിതോഷികം.

Champions Trophy Victory: BCCI Announces Rs 58 Crore As Cash Reward For Indian Cricket Team

മുംബൈ: ചാമ്പ്യൻസ് ട്രോഫിയില്‍ കിരീടം ഉയര്‍ത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ചാമ്പ്യൻസ് ട്രോഫിയില്‍ കിരീടം നേടിയ ഇന്ത്യൻ ടീമിന് 58 കോടി രൂപയാണ് ബിസിസിഐ പാരിതോഷികമായി പ്രഖ്യാപിച്ചത്. ചാമ്പ്യൻസ് ട്രോഫി ജേതാക്കള്‍ക്ക് 20 കോടി രൂപയാണ് ഐസിസി പാരിതോഷികമായി നല്‍കിയത്. ചാമ്പ്യൻസ് ട്രോഫി സമ്മാനത്തുകയെക്കാള്‍ ഏകദേശം മൂന്നിരട്ടിയാണ് ബിസിസിഐ പ്രഖ്യാപിച്ച പാരിതോഷികം.

തുടര്‍ച്ചയായി ഐസിസി കിരീടം നേടുന്നത് ഏറെ സ്പെഷ്യലാണെന്നും ഇന്ത്യൻ ടീമിന്‍റെ നേട്ടങ്ങള്‍ക്കുള്ള അംഗീകാരമായാണ് പാരിതോഷികം പ്രഖ്യാപിക്കുന്നതെന്നും ബിസിസിഐ പ്രസിഡന്‍റ് റോജര്‍ ബിന്നി വ്യക്തമാക്കി. കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും പുറത്തെടുത്ത കഠിനാധ്വാനത്തിനുള്ള പാരിതോഷികമായാണ് സമ്മാനത്തുകയെന്നും ചാമ്പ്യൻസ് ട്രോഫിക്കും ടി20 ലോകകപ്പിനും പുറമെ അണ്ടര്‍ 19 വനിതാ ലോകകപ്പിലും ഇന്ത്യ കിരീടം നേടിയത് രാജ്യത്തെ ക്രിക്കറ്റിന്‍റെ വളര്‍ച്ചയാണെന്ന് കാണിക്കുന്നതെന്നും റോജര്‍ ബിന്നി പറഞ്ഞു.

Latest Videos

'അവനെ അപമാനിച്ചവർ ഇത്തവണ കാണാൻ പോകുന്നത് അവന്‍റെ ഒന്നൊന്നര തിരിച്ചുവരവ്'; ഹാർദ്ദിക് പാണ്ഡ്യയെക്കുറിച്ച് കൈഫ്

കളിക്കാരുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്‍റെയും വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിന്‍റെയും ഫലമാണ് ഇപ്പോഴുണ്ടായ നേട്ടങ്ങളെല്ലാം. വരും വര്‍ഷങ്ങളിലും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യക്ക് നേട്ടം തുടരാനാകുമെന്നും രാജ്യാന്തര തലത്തില്‍ ഇന്ത്യൻ ക്രിക്കറ്റ് പുതിയ തലങ്ങളിലേക്ക് ഉയരുമെന്നും റോജര്‍ ബിന്നി വ്യക്തമാക്കി.

🚨 NEWS 🚨

BCCI Announces Cash Prize for India's victorious ICC Champions Trophy 2025 contingent.

Details 🔽 | https://t.co/si5V9RFFgX

— BCCI (@BCCI)

പാകിസ്ഥാന്‍ ആതിഥേയരായ ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യ നിഷ്പക്ഷ വേദിയായ ദുബായിലാണ് എല്ലാ മത്സരങ്ങളും കളിച്ചത്. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെയും രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെയും അവസാന ഗ്രൂപ്പ് മത്സരത്തില്‍ ന്യൂസിലന്‍ഡിനെയും തകര്‍ത്ത് സെമിയിലെത്തിയ ഇന്ത്യ സെമിയില്‍ ഓസ്ട്രേലിയയെ തകര്‍ത്താണ് ഫൈനലിലെത്തിയത്. കിരീടപ്പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെ നാലു വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കീരീടം നേടിയത്. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ഐസിസി കിരീടമാണിത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

vuukle one pixel image
click me!