മാർച്ച് ഒന്നിനാണ് ആദ്യ ഡോസ് കുത്തിവയ്പ് എടുത്തത്. നഴ്സുമാരായ പുതുച്ചേരിയിൽനിന്നുള്ള പി. നിവേദയും പഞ്ചാബിൽനിന്നുള്ള നിഷാ ശർമയുമാണ് പ്രധാനമന്ത്രിക്ക് വാക്സിൻ കുത്തിവയ്പെടുത്തത്.
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് പ്രതിരോധ കുത്തിവയ്പിന്റെ രണ്ടാം ഡോസും സ്വീകരിച്ചു. ദില്ലി ഓള്‍ ഇന്ത്യ ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ എത്തിയാണ് അദ്ദേഹം വാക്സിൻ സ്വീകരിച്ചത്. ഭാരത് ബയോടെക്കിന്റെ കോവാക്സിനാണ് അദ്ദേഹത്തിനു നൽകിയത്.
മാർച്ച് ഒന്നിനാണ് ആദ്യ ഡോസ് കുത്തിവയ്പ് എടുത്തത്. നഴ്സുമാരായ പുതുച്ചേരിയിൽനിന്നുള്ള പി. നിവേദയും പഞ്ചാബിൽനിന്നുള്ള നിഷാ ശർമയുമാണ് പ്രധാനമന്ത്രിക്ക് വാക്സിൻ കുത്തിവയ്പെടുത്തത്.
തുടർന്ന് കൊവിഡ് വാക്സിൻ എടുക്കുന്ന ചിത്രം സോഷ്യൽ മീഡിയ വഴി പങ്കുവച്ച പ്രധാനമന്ത്രി, നിങ്ങൾക്ക് അർഹതയുണ്ടെങ്കിൽ ഉടൻ തന്നെ കൊവിഡ് വാക്സിൻ എടുക്കണമെന്ന് അറിയിച്ചു. വാക്സിൻ റജിസ്ട്രേഷൻ നടത്തേണ്ട കൊവിൻ സൈറ്റിന്റെ ലിങ്കും പ്രധാനമന്ത്രി പങ്കുവച്ചിട്ടുണ്ട്. രാജ്യത്ത് ഇപ്പോൾ 45 വയസിന് മുകളിലുള്ളവർക്കാണ് വാക്സിൻ വിതരണം നടക്കുന്നത്.