കൊവിഡ് വ്യാപനം: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ ആശങ്ക അറിയിച്ച് കേന്ദ്രം

By Web Team  |  First Published Jul 20, 2022, 7:16 PM IST

പരിശോധനയും വാക്സിനേഷനും കൂട്ടാൻ നിർദേശം, സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്തി ആരോഗ്യ മന്ത്രാലയം


ദില്ലി: കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളെ കൊവിഡ് പരിശോധന കുറയുന്നതിലെ ആശങ്ക അറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളം ഉൾപ്പെടെ കൊവിഡ് വ്യാപനം കൂടിയ അഞ്ച് സംസ്ഥാനങ്ങളിലെ സ്ഥിതി ആരോഗ്യ മന്ത്രാലയം വിലയിരുത്തി. പരിശോധനയും വാക്സിനേഷനും കൂട്ടാൻ മന്ത്രാലയം നിർദേശിച്ചു. രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കൂടുന്നത് കണക്കിലെടുത്താണ് നടപടി. 24 മണിക്കൂറിനിടെ രാജ്യത്ത് 20,557 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 40 മരണവും റിപ്പോർ‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 5,28,525 ആയി ഉയർന്നു. 4.1 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 
മഹാരാഷ്ട്രയിൽ 2279 കേസുകളും തമിഴ‍്‍നാട്ടിൽ 2142 കേസുകളും കർണാടകത്തിൽ 1151 കേസുകളും 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു. ദില്ലിയിൽ 585 കേസുകളാണ് സ്ഥിരീകരിച്ചത്. തെലങ്കാനയിൽ 658 കേസുകളഉം 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചു.
 

click me!