ബംഗളുരുവിലെ ശ്മാശാനങ്ങളിലെ പ്രതിസന്ധിക്ക് പിന്നാലെ മൃതദേഹ സംസ്കരണത്തിന് പുതിയ സംവിധാനം ഏർപ്പെടുത്തി.
ബെംഗളൂരു: ബംഗളുരുവിലെ ശ്മാശാനങ്ങളിലെ പ്രതിസന്ധിക്ക് പിന്നാലെ മൃതദേഹ സംസ്കരിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തി. ഏഴ് ശ്മാശാനങ്ങളിൽ ഇനി കൊവിഡ് മൃതദേഹങ്ങൾ മാത്രം സംസ്കരിക്കും. കൊവിഡ് ചട്ടങ്ങൾ അനുസരിച്ച് മറവുചെയ്യുന്നെന്നു ഉറപ്പുവരുത്താനും നടപടി സ്വീകരിക്കുമെന്ന് ബെംഗളൂരു കോർപ്പറേഷൻ. പ്രത്യേക ഉത്തരവ് പുറത്തിറക്കി. കൊവിഡ് പ്രതിദിന മരണം 200 കടന്ന സാഹചര്യത്തിലാണ് നടപടി.7 ശ്മാശാനങ്ങളിൽ ഇനി കോവിഡ് മൃതദേഹങ്ങൾ മാത്രം സംസ്കരിക്കും.
പ്രതിസന്ധി നേരിടാൻ കഴിഞ്ഞ ദിവസമാണ് കൊവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹങ്ങൾ ബന്ധുക്കളുടെ സ്വകാര്യ ഭൂമിയിൽ കർശന കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചു സംസ്കരിക്കാൻ അനുമതി നൽകിയത്. ശ്മശാനങ്ങളിൽ മൂന്ന് ദിവസം വരെ കാത്തിരുന്നാൽ മാത്രമേ മൃതദേഹങ്ങൾ സംസ്കരിക്കാൻ സമയം ലഭിക്കുകയുള്ളൂ എന്നതായിരുന്നു ഇവിടെ ഉണ്ടായിരുന്ന സാഹചര്യം.