ഒഡിഷയിൽ മദ്യം വീട്ടുപടിക്കലെത്തിക്കാൻ സൊമാറ്റോ

By Web Team  |  First Published May 26, 2020, 4:32 PM IST

ഒഡിഷ സർക്കാരിന്റെ തീരുമാനത്തിന് സൊമാറ്റോ വൈസ് പ്രസിഡന്റ് രാകേഷ് രഞ്ജൻ നന്ദി അറിയിച്ചു.


ദില്ലി: ഝാർഖണ്ഡിന് പിന്നാലെ ഒഡിഷയിലും മദ്യം വീട്ടുപടിക്കലെത്തിക്കാൻ സൊമാറ്റോ ഒരുങ്ങുന്നു. സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഭുവനേശ്വറിൽ നിന്നാണ് തുടക്കം. അധികം വൈകാതെ റൂർക്കേല, ബാലസോർ, ബാലങ്കീർ, സമ്പൽപൂർ, ബെർഹാംപുർ, കട്ടക് എന്നിവിടങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും.

ഇതിന്റെ ഭാഗമായി സംസ്ഥാന എക്സൈസ് വകുപ്പുമായി ചേർന്ന് ഇതേക്കുറിച്ച് വിശദമായ ചർച്ച നടത്തുകയാണ് സൊമാറ്റോ. സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കിക്കൊണ്ടായിരിക്കും സേവനം ലഭ്യമാക്കുക. മദ്യം വാങ്ങുന്നയാളിന്റെ വിവരങ്ങളും വാങ്ങുന്ന മദ്യത്തിന്റെ അളവും രേഖപ്പെടുത്തും. ഉത്തരവാദിത്തത്തോടെയുള്ള മദ്യ ഉപഭോഗവും വിൽപ്പനയുമാണ് ലക്ഷ്യമിടുന്നതെന്നാണ് വിവരം.

Latest Videos

undefined

ഒഡിഷ സർക്കാരിന്റെ തീരുമാനത്തിന് സൊമാറ്റോ വൈസ് പ്രസിഡന്റ് രാകേഷ് രഞ്ജൻ നന്ദി അറിയിച്ചു. ഈ മേഖലയിലെ പങ്കാളിത്തം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 

മദ്യം വാങ്ങുന്നവർ ഇതിനായി ഒരു തിരിച്ചറിയൽ രേഖ ആപ്പിൽ അപ്‌ലോഡ് ചെയ്യണം. ഇത് പിന്നീട് പരിശോധിക്കും. അതിന് ശേഷമേ മദ്യം ഓർഡർ ചെയ്യാൻ അനുവാദം ലഭിക്കും. ഉൽപ്പന്നത്തിന്റെ കാറ്റഗറികളും നിയന്ത്രിച്ചിട്ടുണ്ട്. 

സൊമാറ്റോ ആപ്പിൽ സൊമാറ്റോ വൈൻ ഷോപ്പ് എന്ന പേരിൽ സേവനം ലഭിക്കും. സംസ്ഥാനത്ത് അനുമതിയുള്ള മദ്യവിതരണക്കാരിൽ നിന്ന് ആപ്പ് വഴി മദ്യം വാങ്ങാം. ഇതിന് മുൻപ് മെയ് 21 മുതൽ റാഞ്ചിയിലും സമാനമായ രീതിയിൽ മദ്യ വിതരണം സൊമാറ്റോ ആരംഭിച്ചിരുന്നു.

click me!