നടപ്പ് സാമ്പത്തിക വർഷത്തിലെ നാലാം പാദ ഫലങ്ങൾ ബാങ്ക് ബുധനാഴ്ച പ്രഖ്യാപിക്കും.
മുംബൈ: സ്വകാര്യ ബാങ്കായ യെസ് ബാങ്ക് ലിമിറ്റഡിന് 2020 മാർച്ച് വരെയുള്ള മൂന്ന് മാസങ്ങളിൽ 4,218.9 കോടി രൂപയുടെ നഷ്ടമുണ്ടാകാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,507 കോടി രൂപയുടെ നഷ്ടമുണ്ടായിരുന്നു. നാല് അനലിസ്റ്റുകൾ പങ്കെടുത്ത ബ്ലൂംബെർഗ് പോളിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട്.
നടപ്പ് സാമ്പത്തിക വർഷത്തിലെ നാലാം പാദ ഫലങ്ങൾ ബാങ്ക് ബുധനാഴ്ച പ്രഖ്യാപിക്കും.
undefined
ബിസിനസ്സ് വളർച്ചയും നിഷ്ക്രിയ ആസ്തികൾക്കുള്ള (എൻപിഎ) ഉയർന്ന വ്യവസ്ഥകളും കാരണം യെസ് ബാങ്കിന് കനത്ത നഷ്ടം റിപ്പോർട്ട് ചെയ്യപ്പെടുമെന്ന് എംകേ റിസർച്ചിലെ വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നു.
Read also: പെട്രോളിനും ഡീസലിനും തീരുവ വര്‍ധിപ്പിച്ച് കേന്ദ്രം; ലക്ഷ്യം 1.6 ലക്ഷം കോടി
മിതമായ അറ്റ പലിശ മാർജിനുകളും (എൻഐഎം) കിട്ടാക്കടമായ വായ്‌പാ വ്യവസ്ഥകളും കാരണം സ്വകാര്യ ബാങ്കിന്റെ നാലാം ക്വാർട്ടറിലെ വരുമാനത്തിൽ 7% ഇടിവ് രേഖപ്പെടുത്തുമെന്നാണ് ബ്രോക്കറേജ് കണക്കാക്കുന്നത്.