നറുക്കെടുപ്പിൽ പങ്കെടുക്കാൻ ഉപയോക്താക്കള്‍ക്ക് ഒരു ഗോൾഡ് ലോൺ എടുക്കുകയോ നിലവിൽ മറ്റേതെങ്കിലും ധനകാര്യ സ്ഥാപനത്തിലുള്ള ലോൺ മുത്തൂറ്റ് മിനി ഫൈനാൻസിയേഴ്സിലേക്ക് മാറ്റുകയോ ചെയ്യാം
മുത്തൂറ്റ് മിനി ഫൈനാൻസിയേഴ്സ് ഗോൾഡ് ലോൺ ഉത്സവിന്‍റെ ഭാഗമായി ലക്കി ഡ്രോ മത്സരം പ്രഖ്യാപിച്ചു. സാധാരണക്കാരിലേക്ക് കൂടുതല്‍ അടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയിലെ പ്രധാനപ്പെട്ട എൻ.ബി.എഫ്‍.സി സ്ഥാപനങ്ങളിലൊന്നായ മുത്തൂറ്റ് മിനി (മഞ്ഞ മുത്തൂറ്റ്) യുടെ പുതിയ ലക്കി ഡ്രോ മത്സരം.
ഈ നറുക്കെടുപ്പിൽ പങ്കെടുക്കാൻ ഉപയോക്താക്കള്‍ക്ക് ഒരു ഗോൾഡ് ലോൺ എടുക്കുകയോ നിലവിൽ മറ്റേതെങ്കിലും ധനകാര്യ സ്ഥാപനത്തിലുള്ള ലോൺ മുത്തൂറ്റ് മിനി ഫൈനാൻസിയേഴ്സിലേക്ക് മാറ്റുകയോ ചെയ്യാം.
undefined
കാര്‍, സ്കൂട്ടര്‍, സ്വര്‍ണനാണയങ്ങള്‍, സൈക്കിളുകള്‍... എന്നിങ്ങനെ പോകുന്ന സമ്മാനങ്ങള്‍. കൂടുതൽ വിവരങ്ങള്‍ക്ക് ഉപയോക്താക്കള്‍ക്ക് അടുത്തുള്ള മുത്തൂറ്റ് മിനി ഫൈനാൻസിയേഴ്സ് ശാഖ സന്ദര്‍ശിക്കുകയോ, ടോൾഫ്രീ നമ്പറായ 1800 2700212 വിളിക്കുകയോ ചെയ്യാം. വിവരങ്ങളറിയാൻ വെബ്സൈറ്റും ഉണ്ട്. സന്ദര്‍ശിക്കാം, https://bit.ly/MMFL-Lucky-Draw.
ലക്കി ഡ്രോയ്ക്ക് ഒപ്പം നിരവധി സേവനങ്ങളും ലഭ്യമാണ്. ഉപയോക്താക്കള്‍ക്ക് അക്കൗണ്ടിലേക്ക് ഉടനടി വായ്പാ തുക ലഭ്യമാകുന്ന സംവിധാനം, ഓൺലൈൻ ടോപ്-അപ്, പാര്‍ട്ട്‍ പെയ്മെന്‍റ് - പലിശ സൗകര്യം, ലോൺ ഓൺലൈന്‍ ആയി തന്നെ പുതുക്കാനുള്ള അവസരം, ലോൺ കാലാവധി മുഴുവൻ ഒറ്റ പലിശനിരക്ക് ഉറപ്പാക്കുന്ന റിലാക്സ് ലോൺ (RELAX LOAN) സൗകര്യം, തവണകളായി ലോൺ തിരിച്ചടവിന് സൗകര്യം നൽകുന്ന സൂപ്പര്‍ ഇ.എം.ഐ (SUPER EMI) സൗകര്യം എന്നിവയും ഉണ്ട്.
ഇതോടൊപ്പം സേഫ് ലോക്ക് ഗോൾഡ് ലോൺ (Safe lock Gold Loan) എന്നൊരു സേവനവും മുത്തൂറ്റ് മിനി നൽകുന്നുണ്ട്. ഇൻഷുറൻസ് കവേറജോടു കൂടെ കമ്പനിയുടെ സേഫുകളിൽ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യമാണിത്. നിലവിൽ തെരഞ്ഞെടുത്ത ബ്രാഞ്ചുകളിലും അധികം വൈകാതെ രാജ്യം മുഴുവനും ഇത് നടപ്പാക്കും.
ഉപയോക്താക്കള്‍ ആദ്യം എന്നതാണ് മുത്തൂറ്റ് മിനി ഫൈനാൻസിയേഴ്സ് നൽകുന്ന സേവനമെന്നും ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനം എന്നതാണ് ലക്ഷ്യമെന്നും മുത്തൂറ്റ് മിനി ഫൈനാൻസിയേഴ്സ് മാനേജിങ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറയുന്നു.
സ്വര്‍ണ വായ്പ അന്വേഷിക്കുന്ന ഉപയോക്താക്കള്‍ക്ക് മുത്തൂറ്റ് മിനി ഫൈനാൻസിയേഴ്സിനെ സമീപിക്കാനുള്ള സാഹചര്യം ഒരുക്കി, പങ്കാളിത്തം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. കൂടുതൽ മെച്ചപ്പെട്ട സേവനങ്ങള്‍ നൽകുക വഴി, മുത്തൂറ്റ് മിനി ഫൈനാൻസിയേഴ്സിനെ ഈ മേഖലയിലെ ഉറച്ച ബ്രാൻഡായി മാറ്റാനാണ് ശ്രമം. -- മാത്യു മുത്തൂറ്റ് കൂട്ടിച്ചേര്‍ത്തു.
ഗോൾഡ് ലോൺ ഉത്സവ് വളരയേറെ സന്തോഷം നൽകുന്ന പദ്ധതിയാണ് -- മുത്തൂറ്റ് മിനി ഫൈനാൻസിയേഴ്സ് സി.ഇ.ഒ പി.ഇ മത്തായി പറഞ്ഞു. ഉപയോക്താക്കള്‍ക്ക് സാമ്പത്തിക ആവശ്യങ്ങള്‍ക്ക് സഹായം നൽകുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഞങ്ങളുടെ എല്ലാ പരിശ്രമങ്ങളുടെയും ലക്ഷ്യം ഉപയോക്താക്കളുടെ സൗകര്യമാണ്. ദീര്‍ഘനാളായി മുത്തൂറ്റ് മിനി ഫൈനാൻസിയേഴ്സ് പുലര്‍ത്തിപ്പോരുന്ന പ്രതിബദ്ധതയുടെ ഭാഗമാണ് ലക്കി ഡ്രോ മത്സരം. ഇത് വലിയൊരു വിജയമാകും, ഉപയോക്താക്കളുമായി പുതിയ ബന്ധം സ്ഥാപിക്കുന്നതിൽ നിര്‍ണായകവുമാകും -- പി.ഇ മത്തായി പറഞ്ഞു.