ഉൽപ്പാദനം തുടരാനാവാത്ത സ്ഥിതി; ഇന്ത്യയിലെ രണ്ട് പ്ലാന്റുകൾ അടയ്ക്കാൻ യമഹ

By Web Team  |  First Published May 10, 2021, 8:44 PM IST

രാജ്യത്ത് കൊവിഡ് വ്യാപനം അനിയന്ത്രിതമായി ഉയരുന്നത് വ്യവസായ മേഖലയ്ക്ക് വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്. 


ദില്ലി: പ്രമുഖ വാഹന നിർമ്മാതാക്കളായ യമഹ ഇന്ത്യയിലെ രണ്ട് പ്ലാന്റുകളിലെ ഉൽപ്പാദനം താത്കാലികമായി നിർത്തുന്നു. കൊവിഡ് വ്യാപനത്തിൽ നിന്ന് തൊഴിലാളികളെ രക്ഷിക്കാൻ ഉദ്ദേശിച്ചാണ് നീക്കും. ഉത്തർപ്രദേശിലെ സുരജ്‌പുറിലെയും തമിഴ്നാട്ടിലെ ചെന്നൈയിലും ഉള്ള പ്ലാന്റുകളാണ് അടയ്ക്കുന്നത്. 

മെയ് 15 ന് അടയ്ക്കുന്ന പ്ലാന്റുകൾ മെയ് 31 വരെ തുറക്കില്ലെന്ന് കമ്പനി വക്താവ് വ്യക്തമാക്കി. ജൂണിൽ ഉൽപ്പാദനം തുടരണോയെന്ന കാര്യത്തിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. സാഹചര്യം നോക്കി ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്നാണ് കമ്പനി പറയുന്നത്. എന്നാൽ, തങ്ങളുടെ ജീവനക്കാർക്ക് കൊവിഡ് ബാധിച്ചത് കൊണ്ടാണോ ഈ തീരുമാനമെന്ന് കമ്പനിയുടെ വക്താവ് പറഞ്ഞിട്ടില്ലെന്ന് ബിസിനസ് സ്റ്റാന്റേർഡ് റിപ്പോർട്ട് ചെയ്യുന്നു.

Latest Videos

undefined

രാജ്യത്ത് കൊവിഡ് വ്യാപനം അനിയന്ത്രിതമായി ഉയരുന്നത് വ്യവസായ മേഖലയ്ക്ക് വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്. ഒന്നാം തരംഗത്തിൽ നിന്ന് പതിയെ കരകയറുമ്പോഴാണ് രണ്ടാം തരംഗം വ്യവസായ മേഖലയ്ക്ക് കൂടുതൽ ആഘാതം ഏൽപ്പിക്കുന്നത്. ഉൽപ്പാദനം നിർത്തിവെക്കുന്നതും വിവിധ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ ലോക്‌ഡൗണും സാമ്പത്തിക രംഗത്തിന്റെ മുന്നോട്ട് പോക്ക് മന്ദഗതിയിലാക്കും.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!