കമ്പനികൾ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് മുൻപ് ഇത് വാട്സാപ്പ് വഴി ചോർത്തുന്നതായി നിരവധി പരാതികൾ ഉയർന്നിരുന്നു.
ദില്ലി: ഏഷ്യൻ പെയിന്റ്സിന്റെ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ പ്രസിദ്ധീകരണത്തിന് മുൻപ് വാട്സാപ്പ് വഴി ചോർത്തിയ വ്യക്തിക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ പിഴ ചുമത്തി. നീരജ് കുമാർ അഗർവാൾ എന്നയാൾക്ക് എതിരെയാണ് 15 ലക്ഷം പിഴ ചുമത്തിയിരിക്കുന്നത്.
ആന്റിഖ് സ്റ്റോക്ക് ബ്രോക്കിങ് ലിമിറ്റഡിലെ ശ്രുതി വോറയെയും സമാനമായ പരാതിയിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയിരുന്നു. ഏഷ്യൻ പെയിന്റ്സിന്റെ പരാതിയിലായിരുന്നു ഇതും.
undefined
കമ്പനികൾ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് മുൻപ് ഇത് വാട്സാപ്പ് വഴി ചോർത്തുന്നതായി നിരവധി പരാതികൾ ഉയർന്നിരുന്നു. ഇതേ തുടർന്നാണ് കമ്പനികളുടെ പരാതിയിൽ സെബി ശക്തമായ അന്വേഷണം നടത്താൻ തീരുമാനിച്ചത്.
പ്രാഥമിക അന്വേഷണത്തിൽ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായ 26 കമ്പനികളെ കുറിച്ച് വിവരം കിട്ടി. 190 ഫോണുകളും മറ്റ് രേഖകളും കണ്ടുകെട്ടുകയും ചെയ്തു. പിടിച്ചെടുത്ത ഫോണുകളിലെ വാട്സാപ്പ് ചാറ്റുകൾ പരിശോധിച്ചതിൽ 12 ഓളം കമ്പനികളുടെ വിവരങ്ങൾ ചോർത്തിയെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് കുറ്റക്കാരായവരെ കണ്ടെത്തി ശിക്ഷിച്ചത്.