ഒന്നും രണ്ടും നിര നഗരങ്ങളിലെ കൂടുതല്‍ ഇടപാടുകാരുടെ അടുത്തേയ്ക്ക് എത്തുവാനും ബാങ്ക് ഇതിലൂടെ ലക്ഷ്യമിടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മുംബൈ: വീഡിയോ കെവൈസി ഉപയോഗിച്ച് ഡിജിറ്റല്‍ സേവിംഗ്‌സ് അക്കൗണ്ട് തുടങ്ങാന്‍ സൗകര്യമൊരുക്കി യെസ് ബാങ്ക്. ശാഖാ സന്ദര്‍ശനം, കടലാസ് രേഖകള്‍ പ്രക്രിയ, ബാങ്ക് ജോലിക്കാരുമായുള്ള ഇടപെടല്‍ തുടങ്ങിയവ ഒഴിവാക്കി ഇടപാടുകാര്‍ക്ക് ഇനിമുതൽ ബാങ്ക് അക്കൗണ്ട് തുടങ്ങാം. ഇ- കെവൈസി, വീഡിയോ വെരിഫിക്കേഷന്‍ എന്നിവ വഴിയാണ് അക്കൗണ്ട് തുറക്കുന്നത്. തുടര്‍ന്ന് അക്കൗണ്ട് ഉടമയ്ക്ക് വെര്‍ച്വല്‍ ഡെബിറ്റ് കാര്‍ഡ് ലഭ്യമാക്കുമെന്നും ബാങ്ക് പറഞ്ഞു.
ഫണ്ട് കൈമാറ്റം, ഓണ്‍ലൈന്‍ ഷോപ്പിംഗ്, മറ്റ് ബാങ്ക് ഇടപാടുകള്‍ ഉള്‍പ്പെടെ യെസ് മൊബൈല്‍, വെബ് എന്നിവയില്‍ ലഭിക്കുന്ന നൂറിലധികം സേവനങ്ങള്‍ ഈ വെര്‍ച്വല്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചു നടത്താം. നെഫ്റ്റ്, ആര്‍ടിജിഎസ്, യുപിഐ സൗകര്യങ്ങള്‍ സൗജന്യമായി ഉപയോഗിക്കാം. മൊബൈല്‍, നെറ്റ് ബാങ്കിംഗ്, ഫോണ്‍ ബാങ്കിംഗ് സൗകര്യങ്ങളുണ്ട്.
സാമൂഹ്യ അകലം പാലിച്ചുകൊണ്ടുതന്നെ ബാങ്കിനെ ഇടപാടുകാരുടെ അടുത്തേയ്ക്കു കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് വീഡിയോ കെവൈസി ഉപയോഗിച്ച് പൂര്‍ണമായി ഡിജിറ്റല്‍ സേവിംഗ്‌സ് അക്കൗണ്ട് തുറക്കാന്‍ ബാങ്ക് സൗകര്യമൊരുക്കുന്നതെന്ന് യെസ് ബാങ്ക് ഗ്ലോബല്‍ റീട്ടെയില്‍ ഹെഡ് രാജന്‍ പെന്റാല്‍ പറഞ്ഞു. ഇതുവഴി ഒന്നും രണ്ടും നിര നഗരങ്ങളിലെ കൂടുതല്‍ ഇടപാടുകാരുടെ അടുത്തേയ്ക്ക് എത്തുവാനും ബാങ്ക് ഇതിലൂടെ ലക്ഷ്യമിടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.