ഇത് അപൂര്‍വ്വ നേട്ടം, ട്വിറ്റര്‍ സ്ഥാപകന്‍ കേരളത്തില്‍ നിക്ഷേപം നടത്തുന്നു: വന്‍ നേട്ടം കൈവരിച്ചത് ഈ സംരംഭം

By Web Team  |  First Published Sep 30, 2019, 2:34 PM IST

സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നവര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന തരത്തില്‍ വെബ്സൈറ്റ് തുടങ്ങുന്നതുമുതല്‍ ഡിജിറ്റല്‍ കൈയൊപ്പുകളും ഇന്‍വോയ്സ് അടക്കമുള്ള ധനവിനിമയവും സാധ്യമാക്കുന്നതുമായ പ്രവര്‍ത്തനമാണ് സീവ് നടത്തുന്നത്. ഇപ്പോള്‍ അമേരിക്കന്‍ വിപണിയില്‍ പ്രവര്‍ത്തിക്കുന്ന സീവ് യൂറോപ്പിലേയ്ക്കുള്ള വിപണി പ്രവേശം ഉടന്‍ സാധ്യമാക്കും. 
 


തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ കൊച്ചിയിൽ പ്രവർത്തിക്കുന്ന സീവ് എന്ന സ്റ്റാർട്ടപ്പിൽ ട്വിറ്റർ സഹസ്ഥാപകൻ ബിസ്‍സ്റ്റോൺ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചു. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നവര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന തരത്തില്‍ വെബ്‌സൈറ്റ് തുടങ്ങുന്നതുമുതൽ ഡിജിറ്റൽ കൈയൊപ്പുകളും ഇന്‍വോയ്‌സ് അടക്കമുള്ള ധനവിനിമയവും സാധ്യമാക്കുന്നതുമായ പ്രവര്‍ത്തനമാണ് സീവ് നടത്തുന്നത്. 

ഭിന്നശേഷിയെ അതിജീവിത വിജയം കൈവരിച്ച സഞ്ജയ് നെടിയറ എന്ന യുവസംരംഭകനാണ് കൊച്ചിയില്‍ സീവിന് തുടക്കമിട്ടത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നവര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന തരത്തില്‍ വെബ്സൈറ്റ് തുടങ്ങുന്നതുമുതല്‍ ഡിജിറ്റല്‍ കൈയൊപ്പുകളും ഇന്‍വോയ്സ് അടക്കമുള്ള ധനവിനിമയവും സാധ്യമാക്കുന്നതുമായ പ്രവര്‍ത്തനമാണ് സീവ് നടത്തുന്നത്. ഇപ്പോള്‍ അമേരിക്കന്‍ വിപണിയില്‍ പ്രവര്‍ത്തിക്കുന്ന സീവ് യൂറോപ്പിലേയ്ക്കുള്ള വിപണി പ്രവേശം ഉടന്‍ സാധ്യമാക്കും. 

Latest Videos

undefined

ഒരു സ്വതന്ത്ര സംരംഭകനെന്ന നിലയില്‍ താന്‍ സീവിന്‍റെ  ഉല്‍പ്പന്നം ഉപയോഗിച്ചുവെന്നും നിക്ഷേപകനെന്ന  നിലയില്‍ ഒന്നാമതായി സഞ്ജയ് എന്ന വ്യക്തിക്കും പിന്നീട് അദ്ദേഹത്തിന്‍റെ ഉല്‍പ്പന്നത്തിനും മുന്‍ഗണന നല്‍കുകയാണെന്നും നിക്ഷേപം പ്രഖ്യാപിച്ചുകൊണ്ട് ബിസ്സ്റ്റോണ്‍ വ്യക്തമാക്കി. സമര്‍പ്പണ മനോഭാവവും സഹാനുഭൂതിയും കഠിനാധ്വാനവും കൈമുതലായുള്ള സംരംഭകനാണ് സഞ്ജയെന്ന് ബിസ്സ്റ്റോണ്‍ വിശേഷിപ്പിച്ചു. 

ട്വിറ്റര്‍ സ്ഥാപകര്‍ അപൂര്‍വമായി മാത്രം ഇന്ത്യയില്‍ നടത്തിയിട്ടുള്ളതും കേരളത്തില്‍ ആദ്യത്തേതുമായ നിക്ഷേപമാണിതെന്ന് സഞ്ജയ് നെടിയറ പറഞ്ഞു.  ആര്‍ക്കും ക്ലൗഡ് സംവിധാനത്തില്‍ ഇന്‍റര്‍നെറ്റ് കമ്പനികളുണ്ടാക്കി ലോകത്തെവിടെനിന്നും ജോലിചെയ്യാമെന്ന സ്ഥിതിസൃഷ്ടിക്കുകയാണ് തങ്ങളുടെലക്ഷ്യം. ഓട്ടിസ് എലിവേറ്റേഴ്സും ബ്രിട്ടനിലെ വിവിധ ബാങ്കിങ്- ധനകാര്യസ്ഥാപനങ്ങളും ചേര്‍ന്ന് ഭിന്നശേഷിക്കാര്‍ക്കായി സൃഷ്ടിച്ചിട്ടുള്ള സംരംഭക സഹായസ്ഥാപനമായ ഫ്രണ്ട്സ് ഓഫ് ഊര്‍ജ- യുംസീവില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. 

2018 -ല്‍ ഫോബ്സ് ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സഞ്ജയിന് അമേരിക്കയിലെഎറിക് വീന്‍മെയര്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഗൂഗിള്‍ ഡെവലപ്പര്‍ സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള ക്ഷണവും സഞ്ജയ് നേടിയിട്ടുണ്ട്. 

click me!