വിവാഹത്തിനും മറ്റു ചടങ്ങുകൾക്കും ആവശ്യമായ പരമ്പരാഗത ശൈലിയിലുള്ള ആഭരണങ്ങൾ മുതൽ ഏതു പ്രായത്തിലുമുള്ളവർക്ക് യോജിക്കുന്ന ഭാവിയിലേക്ക് മുതൽക്കൂട്ടായി വാങ്ങി സൂക്ഷിക്കുന്നതിനുള്ള ഡിസൈനുകൾ വരെ ഇവിടെ ലഭ്യമാണ്. കേരളം, തമിഴ്നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന, കർണ്ണാടക എന്നിവിടങ്ങളിൽ നിന്നുള്ള പരമ്പരാഗത ആഭരണങ്ങൾ ഭീമയിൽ നിന്ന് ലഭിക്കും
ഷാര്ജ മുവേലയയിലെ ഭീമ ജ്വല്ലറിയുടെ നവീകരിച്ച ഷോറൂമിൽ കേരളം, കര്ണാടകം, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളില് നിന്നുള്ള പരമ്പരാഗത ഡിസൈനുകളിലുള്ള ആഭരണങ്ങളുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. വിവാഹത്തിനും മറ്റു ചടങ്ങുകൾക്കും ആവശ്യമായ പരമ്പരാഗത ശൈലിയിലുള്ള ആഭരണങ്ങൾ മുതൽ ഭാവിയിലേക്ക് മുതൽക്കൂട്ടായി വാങ്ങി സൂക്ഷിക്കുന്നതിനുള്ള ഏതു പ്രായത്തിലുമുള്ളവർക്ക് യോജിക്കുന്ന ഡിസൈനുകൾ വരെ ഇവിടെ ലഭ്യമാണ്.
കേരളം, തമിഴ്നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന, കർണ്ണാടക എന്നിവിടങ്ങളിൽ നിന്നുള്ള പരമ്പരാഗത ആഭരണങ്ങൾ ഭീമയിൽ നിന്ന് ലഭിക്കും. ഉപഭോക്താക്കളുടെ ജീവിതത്തിലെ ആഘോഷങ്ങളുടെയും സന്തോഷത്തിന്റെയും ഭാഗമാകാനാകുന്നു എന്നതാണ് ഭീമയുടെ പ്രത്യേകത. ഭീമയിലെ ഷോപ്പിംഗ് അനുഭവം ഉപഭോക്താക്കൾ പങ്കുവയ്ക്കുന്നു.
undefined
മകൾക്കു ഭാവിയിലേക്കുള്ള സമ്പാദ്യം എന്ന രീതിയിൽ ആഭരണം എടുക്കുന്നതിന് ഭീമയിൽ എത്തിയ അനുഭവം കേരളത്തിൽ നിന്നുള്ള സിമിമോൾ പങ്കുവയ്ക്കുന്നു. വിവാഹശേഷമാണ് സിമിമോൾ ദുബായിലേക്ക് താമസം മാറിയത്. കുട്ടിക്ക് ആഭരണം വാങ്ങുന്നതിന് ചെന്നപ്പോൾ ഭീമയിലെ മികച്ച ആഭരണ ഡിസൈനുകൾ കാണുകയും ഒന്ന് രണ്ടു ആഭരണങ്ങൾ വാങ്ങുകയും ചെയ്തു. പിന്നീട് പലപ്പോഴും ഭീമയുടെ മികച്ച ആഭരണങ്ങൾ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നും സിമിമോൾ പറയുന്നു.
വിവാഹത്തിന് പരമ്പരാഗത ആഭരണങ്ങൾ കണ്ടെത്തിയതിനെക്കുറിച്ചാണ് കർണ്ണാടകയിൽ നിന്നുള്ള ജ്യോതിക്ക് പറയാനുള്ളത്. വിവാഹത്തിന് അണിയുന്നതിന് കർണ്ണാടക ശൈലിയിലുള്ള പ്രത്യേക തരം ആഭരണങ്ങൾ അന്വേഷിക്കവെ അച്ഛന്റെ സുഹൃത്തിന്റെ ഉപദേശപ്രകാരം ഭീമയിൽ എത്തുകയായിരുന്നു. തങ്ങൾ ആഗ്രഹിച്ച തരത്തിലുള്ള ആഭരണങ്ങൾ തന്നെ ഭീമയിൽ നിന്ന് ലഭിച്ചത്തിന്റെ സന്തോഷമാണ് ജ്യോതിക്ക്.
തെലങ്കാനയിൽ നിന്നുള്ള സാഹിത്യ വിവാഹശേഷമാണ് ദുബായിൽ എത്തിയത്. വിവാഹ വാർഷികത്തിന് സമ്മാനമായി ഭർത്താവാണ് ആദ്യമായി ഭീമയിൽ നിന്നുമുള്ള ആഭരണം വാങ്ങികൊടുത്തത്. ഇതോടെ ഭീമയുടെ ആഭരണങ്ങൾ ഇഷ്ടപ്പെട്ട സാഹിത്യ അനുജത്തിയുടെ വിവാഹത്തിനും ഭീമയിൽ നിന്നുള്ള ആഭരണം തന്നെയാണ് തിരഞ്ഞെടുത്തത്.
തമിഴ്നാട്ടിൽ നിന്നുള്ള വിത്തിയ സ്വർണ്ണം ഒരു സുരക്ഷിത നിക്ഷേപമായാണ് കാണുന്നത്. ഇന്ത്യയിൽ ആയിരുന്നപ്പോഴും ഇപ്പോൾ ഷാർജയിൽ എത്തിയപ്പോഴും സ്വർണ്ണം വാങ്ങാൻ തിരഞ്ഞെടുക്കുന്നത് ഭീമ തന്നെയാണ്. ഇവിടെ നിന്നുള്ള സ്വർണ്ണം ശരിയായ വിലയ്ക്ക് വാങ്ങുവാനും വിൽക്കാനും സാധിക്കും എന്നതാണ് വർഷങ്ങളുടെ അനുഭവം വിത്തിയയെ പഠിപ്പിച്ചത്.