2020 ജൂൺ ഏഴ് ഞായറാഴ്ചയായിരുന്നു അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുമായുളള കരാർ പ്രഖ്യാപിച്ചത്.
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) ജിയോ പ്ലാറ്റ്‌ഫോമിലെ 0.93 ശതമാനം ഓഹരി ആഗോള അസറ്റ് കമ്പനിയായ ടിപിജിയ്ക്ക് 4,546.8 കോടി രൂപയ്ക്ക് കൈമാറും. ഈ ഇടപാട് പൂർത്തിയാകുന്നതോടെ ജിയോ പ്ലാറ്റ്‌ഫോമുകളുടെ മൂല്യം 4.91 ട്രില്യൺ രൂപയും എന്റർപ്രൈസ് മൂല്യം 5.16 ട്രില്യൺ രൂപയുമായി മാറും.
ഫേസ്ബുക്ക്, സിൽവർ ലേക്ക്, വിസ്റ്റ ഇക്വിറ്റി പാർട്ണർമാർ, ജനറൽ അറ്റ്ലാന്റിക്, കെകെആർ, മുബഡാല, എഡിഎ, ടിപിജി എന്നിവയുൾപ്പെടെ പ്രമുഖ ആഗോള സാങ്കേതിക നിക്ഷേപകരിൽ നിന്നായി ജിയോ പ്ലാറ്റ്ഫോം 1.02 ട്രില്യൺ രൂപ ഇതുവരെ സമാഹരിച്ചതായി ആർഐഎൽ പ്രസ്താവനയിൽ പറഞ്ഞു.
undefined
ജിയോ പ്ലാറ്റ്‌ഫോമിലെ 1.16 ശതമാനം ഓഹരി 5,683.5 കോടി രൂപയ്ക്ക് അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിക്ക് വിറ്റ് ഒരാഴ്ചയ്ക്കുള്ളിലാണ് ടിപിജിയുമായി ഇടപാട് നടക്കുന്നത്. 2020 ജൂൺ ഏഴ് ഞായറാഴ്ചയായിരുന്നു അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുമായുളള കരാർ പ്രഖ്യാപിച്ചത്.
"സ്വകാര്യ ഇക്വിറ്റി, ഗ്രോത്ത് ഇക്വിറ്റി, റിയൽ എസ്റ്റേറ്റ്, പബ്ലിക് ഇക്വിറ്റി എന്നിവയുൾപ്പെടെ വിവിധ തരം അസറ്റ് ക്ലാസുകളിലായി 79 ബില്യൺ ഡോളറിലധികം ആസ്തികളുളള 1992 ൽ സ്ഥാപിതമായ പ്രമുഖ ആഗോള അസറ്റ് സ്ഥാപനമാണ് ടിപിജി,” ആർഐഎൽ പ്രസ്താവനയിൽ പറയുന്നു.