ടൊയോട്ട-സുസുക്കി സൗഹൃദം അടുത്ത 'ലെവലിലേക്ക്', ഇനി വാഹന വിപണിയില്‍ കളിമാറും !

By Web Team  |  First Published Aug 29, 2019, 3:53 PM IST

ടൊയോട്ട ഹൈബ്രിഡ് ടെക്നോളജി സുസുക്കിക്ക് നൽകും.


ദില്ലി: പരസ്പരം ഓഹരികൾ വാങ്ങി ബിസിനസ് വിപുലപ്പെടുത്താൻ ടൊയോട്ടയും സുസുക്കിയും. ജാപ്പനീസ് വാഹനനിർമ്മാതാക്കളായ ടൊയോട്ട മോട്ടോർ കമ്പനിയും സുസുക്കി മോട്ടോർ കമ്പനിയും ഓഹരി നിക്ഷേപത്തിനായി മൂലധന സഖ്യം പ്രഖ്യാപിച്ചു. സുസുക്കിയുടെ 4.94 ശതമാനം ഓഹരിയാണ് ടൊയോട്ട വാങ്ങുന്നത്. 

24 ലക്ഷം ഓഹരികളാണ് ടൊയോട്ട വാങ്ങുക. മുപ്പത്തിരണ്ടായിരം കോടി രൂപയുടെ ടൊയോട്ട ഓഹരികൾ സുസുക്കിയും വാങ്ങും. ഇന്ത്യൻ മാർക്കറ്റിന് വേണ്ടി ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾ നിർമ്മിക്കുന്നതിനാണ് ടൊയോട്ടയും സുസുക്കിയും തീരുമാനിച്ചിരിക്കുന്നത്. ടൊയോട്ട ഹൈബ്രിഡ് ടെക്നോളജി സുസുക്കിക്ക് നൽകും.
 

Latest Videos

click me!