ഇന്ത്യയിൽ നിന്നുള്ള ടെലികോം എക്വിപ്മെന്റ് കമ്പനികളിൽ ലോകത്ത് തന്നെ മുന്നിലെത്തുകയെന്ന ലക്ഷ്യമായിരുന്നു തേജസിനുണ്ടായിരുന്നതെന്നും, ടാറ്റ സൺസുമായി ചേരുന്നതോടെ കൂടുതൽ ശക്തമായി മുന്നേറാൻ കമ്പനിക്ക് സാധിക്കുമെന്നുമാണ് സഞ്ജയ് നായകിന്റെ പ്രതികരണം.
മുംബൈ: ടാറ്റ സൺസിന്റെ ഉപകമ്പനിയായ പനാടോൺ ഫിൻവെസ്റ്റ് ലിമിറ്റഡ് 1850 കോടി രൂപ ചെലവാക്കി തേജസ് നെറ്റ്‌വർക്കിന്റെ 43.3 ശതമാനം ഓഹരികൾ സ്വന്തമാക്കാൻ തീരുമാനിച്ചെന്ന് റിപ്പോർട്ട്. ടാറ്റ സൺസിന്റെ ഇൻവെസ്റ്റ്മെന്റ് സ്ഥാപനമാണ് പനാടോൺ. ഇവർ ടാറ്റ കമ്യൂണിക്കേഷൻസിന്റെ പ്രൊമോട്ടർ കൂടിയാണ്.
സഞ്ജയ് നായക് തന്നെ തേജസിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായി തുടരും. ടാറ്റ സൺസിന്റെ ഭാഗമാകുന്നതോടെ കമ്പനി വമ്പൻ ലക്ഷ്യങ്ങൾ നേടിയെടുക്കാനാണ് നോട്ടമിടുന്നത്. എങ്കിലും നിലവിലെ മാനേജ്മെന്റ് ടീമിൽ വലിയ മാറ്റങ്ങൾക്കൊന്നും സാധ്യതയില്ല.
undefined
ഇന്ത്യയിൽ നിന്നുള്ള ടെലികോം എക്വിപ്മെന്റ് കമ്പനികളിൽ ലോകത്ത് തന്നെ മുന്നിലെത്തുകയെന്ന ലക്ഷ്യമായിരുന്നു തേജസിനുണ്ടായിരുന്നതെന്നും, ടാറ്റ സൺസുമായി ചേരുന്നതോടെ കൂടുതൽ ശക്തമായി മുന്നേറാൻ കമ്പനിക്ക് സാധിക്കുമെന്നുമാണ് സഞ്ജയ് നായകിന്റെ പ്രതികരണം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona