എൻടിപിസിയുടെ 300 മെഗാവാട്ട് പവർ പ്ലാന്റ് നിർമ്മാണ ചുമതല ടാറ്റയ്ക്ക്

By Web Team  |  First Published Apr 8, 2020, 11:27 AM IST

ഈ പ്രോജക്ട് കൂടി ലഭിച്ചതോടെ ടാറ്റ പവർ സോളാർ സിസ്റ്റത്തിന് ഇതുവരെ കിട്ടിയ ഓർഡറുകളുടെ ആകെ മൂല്യം 8541 കോടിയായി. 


ദില്ലി: ടാറ്റ പവർ സോളാർ സിസ്റ്റംസിന് എൻടിപിസിയുടെ 300 മെഗാവാട്ട് പ്ലാന്റിന്റെ നിർമ്മാണ ചുമതല. 1730 കോടിയുടേതാണ് പദ്ധതി. ഫെബ്രുവരി 21 ന് നടന്ന ലേലത്തിന് ശേഷം തങ്ങൾക്ക് നിർമ്മാണ ചുമതല ഏൽപ്പിച്ച് എൻടിപിസി കത്ത് നൽകിയതായി ടാറ്റ അറിയിച്ചു.

ഈ പ്രോജക്ട് കൂടി ലഭിച്ചതോടെ ടാറ്റ പവർ സോളാർ സിസ്റ്റത്തിന് ഇതുവരെ കിട്ടിയ ഓർഡറുകളുടെ ആകെ മൂല്യം 8541 കോടിയായി. വിദേശത്ത് നിന്നും സ്വദേശത്ത് നിന്നും ലഭിച്ച പദ്ധതികളുടെ ആകെ മൂല്യമാണിത്.

Latest Videos

undefined

വലിയ പദ്ധതികളുടെ നിർമ്മാണ ചുമതല ഏൽപ്പിക്കുന്നതിലൂടെ ടാറ്റ പവറിന്റെ പ്രോജക്ട് മാനേജ്മെന്റിനോടും പ്രാവർത്തികമാകുന്നതിലെ മികവിനോടുമുള്ള വിശ്വാസ്യതയാണ് പ്രകടമാകുന്നതെന്ന് കമ്പനി വാർത്താ കുറിപ്പിൽ പറഞ്ഞു.

ടാറ്റ പവർ ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത പവർ കമ്പനിയാണ്. 10763 മെഗാവാട്ടിന്റെ പദ്ധതികളാണ് കമ്പനി ഇതുവരെ പ്രാവർത്തികമാക്കിയത്.  ഇതിൽ തന്നെ 30 ശതമാനത്തോളം സൗരോർജ്ജത്തിൽ നിന്നും കാറ്റിൽ നിന്നുമുള്ള ഊർജ്ജോൽപ്പാദനമാണ്.

click me!